International News

റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ മാർച്ച് 6 മുതൽ

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ സാർവ്വദേശീയ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും മാർച്ച് 6 മുതൽ 10 വരെ ചെന്നൈ താമ്പരത്തിന് സമീപം ഇരുമ്പല്ലിയൂർ റ്റി.പി.എം സഭ ആസ്ഥാനത്ത് നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 3 നും രാത്രി 10 നും യുവജന മീറ്റിംഗ് എന്നിവ […]

റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ മാർച്ച് 6 മുതൽ Read More »

യെരുശലേമിൽ അന്ത്യത്താഴ മുറിയിലെ ജനാല അക്രമി എറിഞ്ഞുടച്ചു

യെരുശലേം : മൗണ്ട് സീയോനിൽ സ്ഥിതി ചെയ്യുന്ന കർത്താവായ യേശുക്രിസ്തു അന്ത്യത്താഴം കൂടിയ സ്ഥലം എന്ന് വിശ്വസിക്കുന്ന മുറിയിലെ ജനാല ജൂൺ 15 ന് അക്രമി തകർത്തു. അക്രമിയെ ഉടൻ തന്നെ യിസ്രായേൽ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. മദ്യലഹിരിയിലായിരുന്ന യഹൂദ വംശജനാണ് ഓട്ടോമൻ കാലത്തെ ജനാല തകർത്തത്. സംഭവത്തിൽ ആർക്കും പരുക്കേറ്റില്ല. ക്രിസ്ത്യാനികൾക്ക് നേരെ വർദ്ധിച്ചു വരുന്ന യഹൂദ ആക്രമണങ്ങളുടെ ഒടുവിലത്തെ ഉദ്ദാഹരണമാണ് ഈ സംഭവമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

യെരുശലേമിൽ അന്ത്യത്താഴ മുറിയിലെ ജനാല അക്രമി എറിഞ്ഞുടച്ചു Read More »

ഇസ്രയേലിൽ വീണ്ടും ബെഞ്ചമിൻ നെതന്യാഹു യുഗം

യെരുശലേം : യിസ്രായേൽ ദേശീയ തിരെഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹു നേതൃത്വം നൽകിയ ലിക്വിഡ് പാർട്ടി സഖ്യം അധികാരത്തിലേക്ക്. തുടർച്ചയായ പന്ത്രണ്ട് വർഷം അധികാരത്തിൽ ഇരുന്ന ശേഷം യെർ ലാപിഡിന്റെ സഖ്യത്തോട് 2021 ജൂണിലാണ് നെതന്യാഹുവിന് അധികാരം നഷ്ടപെട്ടത്. ഇസ്രായേലിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രായം കുറഞ്ഞ പ്രധാനമന്ത്രി, ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം വഹിച്ച വ്യക്തി, എന്നിവ കൂടാതെ വിദേശകാര്യം, ധനകാര്യം എന്നീ പ്രധാന വകുപ്പുകൾ നെതന്യാഹു വഹിച്ചിട്ടുണ്ട്. നവം. 1 ന് നടന്ന തിരഞ്ഞെടുപ്പിലെ 94 % വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ, ഇതിനോടകം 10 ലക്ഷം വോട്ടുകൾ ബെഞ്ചമിൻ നെതന്യാഹു നേതൃത്വം

ഇസ്രയേലിൽ വീണ്ടും ബെഞ്ചമിൻ നെതന്യാഹു യുഗം Read More »

യേശുവിന്റെ ജനന പ്രവചനവുമായി ട്രംപിനെ താരതമ്യപ്പെടുത്തുന്ന പരസ്യബോർഡ് എതിർപ്പിനെ തുടർന്ന് നീക്കം ചെയ്തു

ജോർജിയ : ജോർജിയയിലെ ഫോർട്ട് ഒഗ്ലെത്തോർപ് നഗരത്തിന് സമീപം, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫോട്ടോയും ഒരു ബൈബിൾ വാക്യവും ഉൾക്കൊള്ളുന്ന, “നമ്മൾക്ക് ഒരു മകനെ നൽകിയിരിക്കുന്നു, സർക്കാർ അവന്റെ ചുമലിലായിരിക്കും,” എന്ന പരസ്യബോർഡ് എതിർപ്പിനെ തുടർന്ന് നീക്കം ചെയ്തു. വാഷിംഗ്ടൺ പോസ്റ്റ് രാഷ്ട്രീയകാര്യ റിപ്പോർട്ടർ യൂജിൻ സ്‌കോട്ടാണ് ട്വിറ്ററിൽ കൂടി ഈ പരസ്യബോർഡിന്റെ ചിത്രം പങ്ക് വച്ചത്. “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു

യേശുവിന്റെ ജനന പ്രവചനവുമായി ട്രംപിനെ താരതമ്യപ്പെടുത്തുന്ന പരസ്യബോർഡ് എതിർപ്പിനെ തുടർന്ന് നീക്കം ചെയ്തു Read More »

പരസ്യമായി ദൈവത്തെ സ്തുതിച്ച് ‘നിന്റെ ഇഷ്ടം നിറവേറും’, ദിവസങ്ങൾക്കുള്ളിൽ ദക്ഷിണാഫ്രിക്കൻ ഒളിമ്പ്യൻ, റ്റാറ്റ്ജന ഷോൺമക്കറിന് നീന്തലിൽ ലോക റെക്കോർഡ്

ടോക്യോ : ദക്ഷിണാഫ്രിക്കൻ ഒളിമ്പ്യൻ, റ്റാറ്റ്ജന ഷോൺമക്കർ വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു. ടോക്യോ ഒളിമ്പിക്സ് ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് റ്റാറ്റ്ജന ദൈവത്തിലുള്ള തന്റെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം ഇൻസ്റ്റാഗ്രാം വഴി നടത്തിയത്. ഏകദേശം 24,400 പേരാണ് റ്റാറ്റ്ജനയെ സമൂഹമാധ്യമത്തിൽ പിന്തുടരുന്നത്. “പിതാവായ ദൈവമേ, നിന്റെ ഇഷ്ടം നിറവേറട്ടെ, നിന്റെ സമാധാനം ഞങ്ങളെ നിറയ്ക്കട്ടെ, ഫലം എന്തുതന്നെയായാലും ഞങ്ങൾ അങ്ങയെ സ്തുതിക്കും”, റ്റാറ്റ്ജന കുറിച്ചു.  സമൂഹമാധ്യമത്തിലെ തന്റെ പ്രാർത്ഥനയുടെ ആറാം ദിനമായ ജൂലൈ 29 ന്, 2:18.95 ലാണ് റ്റാറ്റ്ജന ലോക റെക്കോർഡ് കുറിച്ചത്. 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിലും 1:04.82 എന്ന ഒളിമ്പിക് റെക്കോർഡോട് കൂടി വെള്ളി മെഡൽ റ്റാറ്റ്ജന സ്വന്തമാക്കി.   2016, സെപ്റ്റംബർ 12 നാണ് റ്റാറ്റ്ജന യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ച് സ്നാനമേറ്റത്.

പരസ്യമായി ദൈവത്തെ സ്തുതിച്ച് ‘നിന്റെ ഇഷ്ടം നിറവേറും’, ദിവസങ്ങൾക്കുള്ളിൽ ദക്ഷിണാഫ്രിക്കൻ ഒളിമ്പ്യൻ, റ്റാറ്റ്ജന ഷോൺമക്കറിന് നീന്തലിൽ ലോക റെക്കോർഡ് Read More »

പിരമിഡ് വലുപ്പത്തിലുള്ള ഛിന്നഗ്രഹം ‘2008 GO20’, ഭൂമിയോട് അടുത്ത് പറക്കും

വാഷിംഗ്ടൺ : പിരമിഡ് വലുപ്പത്തിലുള്ള ഛിന്നഗ്രഹം, ‘2008 GO20’ ഭൂമിയോട് അടുത്ത് പറക്കും. ഏകദേശം 220 മീറ്റർ ഉയരമുള്ള ഛിന്നഗ്രഹം, അപകടസാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നുവെങ്കിലും ഭൂമിയെ ബാധിക്കാതെ പറക്കുമെന്നാണ് ശാസ്ത്ര ലോകം അഭിപ്രായപ്പെടുന്നത്. ഭൂമിയുമായി ഏകദേശം 4.5 ദശലക്ഷം കിലോമീറ്റർ ദൂരത്തിലാണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം. 2008 GO20 നേക്കാൾ വലുപ്പമേറിയ 2019 YM6 എന്ന മറ്റൊരു ഛിന്നഗ്രഹം ജൂലൈ 31 ന് ഭൂമിയോട് അടുത്ത് കൂടി പോകുമെങ്കിലും 2008 GO20 ക്കാൾ ദൂരത്ത് കൂടിയായിരിക്കും സഞ്ചരിക്കുക.

പിരമിഡ് വലുപ്പത്തിലുള്ള ഛിന്നഗ്രഹം ‘2008 GO20’, ഭൂമിയോട് അടുത്ത് പറക്കും Read More »

മാരത്തോൺ ബൈബിൾ വായനയിൽ പങ്ക് ചേർന്ന് യിസ്രായേല്യർ ജൂലൈ 14 ന് യെശയ്യാവ്‌ പ്രവചനം വായിക്കുന്നു

മാരത്തോൺ ബൈബിൾ വായന

മാരത്തോൺ ബൈബിൾ വായനയിൽ പങ്ക് ചേർന്ന് യിസ്രായേല്യർ ജൂലൈ 14 ന് യെശയ്യാവ്‌ പ്രവചനം വായിക്കുന്നു Read More »

യിസ്രായേലിന്റെ പുതിയ പ്രസിഡന്റായി ഐസക്ക് ഹെർസോഗ് തിരഞ്ഞെടുക്കപ്പെട്ടു

ജെറുസലേം : യിസ്രായേലിന്റെ പതിനൊന്നാമത് പ്രസിഡന്റായി ഐസക്ക് ഹെർസോഗ് തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ഹെർസോഗ് തന്റെ എതിർ സ്ഥാനാർഥിയായ മിര്യാം പേരേറ്സ്നെ പരാജയപ്പെടുത്തിയത്. ഹെർസോഗിന് 87 വോട്ട് ലഭിച്ചപ്പോൾ, പേരേറ്സ്ന് 27 വോട്ട് മാത്രമാണ് ലഭിച്ചത്. യിസ്രായേലിന്റെ ആറാമത് പ്രസിഡന്റിന്റെ മകനായ ഹെർസോഗ് ജൂത ഏജൻസി അദ്ധ്യക്ഷൻ കൂടിയാണ്.120 അംഗ സെനെറ്റ്, ഇതാദ്യമായാണ് നിലവിൽ സെനറ്റ് അംഗമല്ലാത്ത പ്രസിഡന്റ് സ്ഥാനാർഥികൾക്കായി വോട്ട് ചെയ്തത്. നിലവിലെ പ്രസിഡന്റ് രുവേൻ റിവ്ലിന്റെ കാലാവധി തീരുന്ന ജൂലൈ 9

യിസ്രായേലിന്റെ പുതിയ പ്രസിഡന്റായി ഐസക്ക് ഹെർസോഗ് തിരഞ്ഞെടുക്കപ്പെട്ടു Read More »

ഇസ്രായേലുമായി സഹകരണത്തിന് ഒരുങ്ങി, മൂന്നാം അറബ് രാജ്യമായി സുഡാൻ

ഇസ്രായേലുമായി സഹകരണത്തിന് ഒരുങ്ങി, മൂന്നാം അറബ് രാജ്യമായി സുഡാൻ ടെൽ അവീവ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ സുഡാനും ഇസ്രായേലും പരസ്പര സഹകരണത്തിന് തയ്യാറായി. ഉടൻ ഇരു രാജ്യങ്ങളും തമ്മിൽ ഉടമ്പടിയിൽ ഒപ്പ് വയ്ക്കും. UAE ക്കും, ബഹ്‌റൈനും ശേഷം ഇസ്രയേലുമായി ഉടമ്പടിയിൽ ഏർപ്പെടുന്ന മൂന്നാമത്തെ അറബ് രാജ്യമായിരിക്കും സുഡാൻ. ഉടമ്പടി പ്രകാരം സുഡാനിൽ നിന്നും യിസ്രായേൽ, ആഫ്രിക്ക, അമേരിക്ക എന്നിവടങ്ങളിലേക്ക് വ്യോമയാന ഗതാഗതം ആരംഭിക്കും. വാണിജ്യ, കാർഷിക, കുടിയേറ്റ മേഖലകളിൽ ഇരു രാജ്യങ്ങൾ

ഇസ്രായേലുമായി സഹകരണത്തിന് ഒരുങ്ങി, മൂന്നാം അറബ് രാജ്യമായി സുഡാൻ Read More »

‘സ്വവർഗ്ഗ ബന്ധനത്തിന് നിയമ പരിരക്ഷ വേണം’, ഫ്രാൻസിസ് മാർപ്പാപ്പ

‘സ്വവർഗ്ഗ ബന്ധനത്തിന് നിയമ പരിരക്ഷ വേണം‘, ഫ്രാൻസിസ് മാർപ്പാപ്പ റോം : സ്വവർഗ്ഗ ബന്ധം അധാർമ്മികമാണെന്ന മുൻഗാമികളുടെ നിലപാട് തിരുത്തി ഫ്രാൻസിസ് മാർപ്പാപ്പ. റോം ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ‘ഫ്രാൻസിസ്കോ’ എന്ന തന്റെ ജീവചരിത്രം വിശദീകരിക്കുന്ന ഹ്രസ്വ ചിത്രത്തിലാണ് സ്വവർഗ്ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്ന തന്റെ അഭിപ്രായം മാർപ്പാപ്പ രേഖപ്പെടുത്തിയത്. ‘സ്വവർഗ്ഗ പ്രണയികൾക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ട്. അവരും ദൈവത്തിന്റെ മക്കളാണ്’, അദ്ദേഹം വിശദീകരിക്കുന്നു. ഇതാദ്യമായാണ് LGBT വിഷയത്തിൽ വ്യക്തമായ നിലപാട് ഫ്രാൻസിസ് മാർപ്പാപ്പ

‘സ്വവർഗ്ഗ ബന്ധനത്തിന് നിയമ പരിരക്ഷ വേണം’, ഫ്രാൻസിസ് മാർപ്പാപ്പ Read More »

error: Content is protected !!