Middle East

അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ ഉപവാസ പ്രാർത്ഥനയും സംയുക്ത ആരാധനയും ഡിസം. 8 – 10 വരെ ഷാർജയിൽ 

ഷാർജ : അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയന്റെ നേതൃത്വത്തിൽ 2023 ഡിസംബർ 8 വെള്ളി മുതൽ 10 ഞായർ വരെ ഉപവാസ പ്രാർത്ഥനയും സംയുക്ത ആരാധനയും ഷാർജ യൂണിയൻ ചർച്ചിൽ നടക്കും. റവ. ഡോ. വി. ടി. എബ്രഹാം, ഡോ. കെ. മുരളീധരൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. റീജിയൻ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ റെജി സാം (പ്രസിഡന്റ്), ടോം എം വർഗീസ് (സെക്രട്ടറി), ജോൺ ജോർജ് (ട്രഷറർ) എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.  (വാർത്ത : ഇവാ. ജോൺസി കടമ്മനിട്ട)

അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ ഉപവാസ പ്രാർത്ഥനയും സംയുക്ത ആരാധനയും ഡിസം. 8 – 10 വരെ ഷാർജയിൽ  Read More »

അലൈൻ ഹെബ്രോൺ ഐപിസി യുടെ ആഭിമുഖ്യത്തിൽ ‘ഹെബ്രോൺ ഫെസ്റ്റ് 2023’ ഏകദിന കൺവെൻഷൻ നാളെ (നവം. 15 ന്)

അലൈൻ : ഹെബ്രോൺ  ഐ.പി.സി അലൈന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ‘ഹെബ്രോൺ ഫെസ്റ്റ് 2023’ ഏകദിന കൺവെൻഷൻ 2023 നവംബർ 15 ബുധനാഴ്ച (നാളെ) വൈകിട്ട് 07:30 മുതൽ അലൈൻ  ഇവാഞ്ചലിക്കൽ ചർച്ച് സെന്റർ ആർക്ക് ഹാളിൽ നടക്കും. സഭാ ശുശ്രൂഷകൻ റവ. ഡോ. സൈമൺ ചാക്കോ അദ്ധ്യക്ഷത വഹിക്കുന്ന കൺവൻഷനിൽ പാസ്റ്റർ സാം കുമരകം വചനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ കെ. എസ്. ജേക്കബ് (അലൈൻ ഐപിസി) പ്രാർത്ഥിച്ച് സമർപ്പിക്കുന്ന യോഗത്തിൽ ഹെബ്രോൻ മെലഡീസ് ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. ചാർലി തങ്കച്ചൻ (സെക്രട്ടറി), റെജി സുകുമാരൻ (ട്രഷറർ) എന്നിവർ ക്രമീകരണങ്ങൾക്ക്  നേതൃത്വം

അലൈൻ ഹെബ്രോൺ ഐപിസി യുടെ ആഭിമുഖ്യത്തിൽ ‘ഹെബ്രോൺ ഫെസ്റ്റ് 2023’ ഏകദിന കൺവെൻഷൻ നാളെ (നവം. 15 ന്) Read More »

ഐപിസി UAE റീജിയൻ വാർഷിക കൺവൻഷൻ നവം. 20-22 വരെ ഷാർജയിൽ

ഷാർജ : ഐപിസി UAE റീജിയൻ വാർഷിക കൺവൻഷൻ നവം. 20-22 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹോളിൽ നടക്കും. ഐപിസി UAE റീജിയൻ പ്രസിഡന്റ് പാ. ഡോ. വിൽസൺ ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ വചനശുശ്രുഷ നിർവഹിക്കും. ഐപിസി അജ്‌മാൻ, എലീം – ഷാർജ, അബുദാബി സഭാ ക്വയറുകൾ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.   കൂടുതൽ വിവരങ്ങൾക്ക് : പാ. ഡോ. വിൽസൺ ജോസഫ് (+971 50481 4789), പാ. ഷൈനോജ്‌ നൈനാൻ (+971 50200 1869)

ഐപിസി UAE റീജിയൻ വാർഷിക കൺവൻഷൻ നവം. 20-22 വരെ ഷാർജയിൽ Read More »

യുഎഇ സൺഡേസ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് നവംബർ 20 മുതൽ

ദുബായ് : തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ UAE ലുള്ള സൺഡേസ്കൂൾ അധ്യാപകർക്ക് വേണ്ടി ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം നവംബർ 20 മുതൽ ഓൺലൈനായി നടക്കും. എല്ലാ തിങ്കളാഴ്ചയും യുഎഇ സമയം രാത്രി 8:30 മുതൽ 9:30 വരെയാണ് ക്ലാസുകൾ നടക്കുന്നത്. ആറ് മാസമാണ് കോഴ്സിന്റെ ദൈർഘ്യം.  രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : www.iceti.in

യുഎഇ സൺഡേസ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് നവംബർ 20 മുതൽ Read More »

ഐപിസി കുവൈറ്റ് സിസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നവം. 4 ന് കാൻസർ ബോധവത്കരണ സെമിനാർ

കുവൈറ്റ് : ഐപിസി കുവൈറ്റ് സിസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ സെമിനാർ നവം. 4 ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് ഓഫ് കുവൈറ്റ്, ഹോൾ ഓഫ് ഹോപ്പിൽ നടക്കും. വൈകിട്ട് 4 മണിക്കാരംഭിക്കുന്ന സെമിനാരിന് ഡോ. സുസൊവന നായർ (കുവൈറ്റ് കാൻസർ കണ്ട്രോൾ സെന്റർ മെഡിക്കൽ ഓൺകോളജിസ്റ്റ്‌) നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +965 9786 9964, +965 9937 4899  

ഐപിസി കുവൈറ്റ് സിസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നവം. 4 ന് കാൻസർ ബോധവത്കരണ സെമിനാർ Read More »

ICPF ദുബായുടെ ആഭിമുഖ്യത്തിൽ ‘IMPACT സീരീസ് 5’ ഇന്ന് (ഒക്ടോ. 14 ന്)

ദുബായ് : ICPF ദുബായുടെ ആഭിമുഖ്യത്തിൽ ‘IMPACT സീരീസ് 5’, ഒക്ടോ. 14 ന് രാവിലെ അൽ ഖുസൈസ്, സാമ റെസിഡൻസ് ഹാൾ 2 ൽ നടക്കും. കാർട്ട ഹെഡ്സ്റ്റോo (USA) റിസോഴ്സ്‌ പേഴ്സണാനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : അസറിയ (+971 55496 6454), ഡെന്നി (+971 50293 4007), നെൽസൺ (+971 56563 8382)

ICPF ദുബായുടെ ആഭിമുഖ്യത്തിൽ ‘IMPACT സീരീസ് 5’ ഇന്ന് (ഒക്ടോ. 14 ന്) Read More »

ഫസ്റ്റ് ഏ. ജി. C. A. യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 21 ന് ഏകദിന യുവജന ക്യാമ്പ് ‘CROSS ROADS’  

കുവൈറ്റ് : ഫസ്റ്റ് ഏ. ജി. C. A. യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 21 ന് ഏകദിന യുവജന ക്യാമ്പ് ‘CROSS ROADS’ അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടക്കും. പാ. ജെയിംസ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ക്യാമ്പിൽ റവ. ഡോ. കെ. ജെ. മാത്യു ക്യാമ്പിന് നേതൃത്വം നൽകും. ‘TURNING POINT’ (Isa : 30:21) എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്ത വിഷയം. ഇമ്മാനുവേൽ കെ. ബി. ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : ഷൈജു രാജൻ (+965 9006 3952), ജോഫിൻ ഡാളസ് (+965 6584

ഫസ്റ്റ് ഏ. ജി. C. A. യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 21 ന് ഏകദിന യുവജന ക്യാമ്പ് ‘CROSS ROADS’   Read More »

ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിലുള്ള 21 ദിന ഉപവാസ പ്രാർത്ഥന ഒക്ടോ. 13  സമാപിക്കും

കുവൈറ്റ് : ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിലുള്ള 21 ദിന ഉപവാസ പ്രാർത്ഥന ഒക്ടോ. 13  സമാപിക്കും. സഭാ ശുശ്രുഷകൻ  പാ. ഷിനോ ജോർജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാർത്ഥനയുടെ സമാപന ദിനങ്ങളിൽ പാസ്റ്റർ ഡോ. രാജു എം. തോമസ് മുഖ്യ പ്രാസംഗികനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. ഷിനോ ജോർജ് (+965 6517 9445), ജിനു ചാക്കോ (+965 6095 8590), മോൻസി മാത്യു (+965 6566 7576)

ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിലുള്ള 21 ദിന ഉപവാസ പ്രാർത്ഥന ഒക്ടോ. 13  സമാപിക്കും Read More »

അഗാപ്പെ ശാരോൻ ഫെൽലോഷിപ്പ് ചർച്ച്, മംഗഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 28 ന് സംഗീത സന്ധ്യ

കുവൈറ്റ് : അഗാപ്പെ ശാരോൻ ഫെൽലോഷിപ്പ് ചർച്ച്, മംഗഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 28 ന് മംഗഫ് അഗാപ്പെ ശാരോൻ ഫെൽലോഷിപ്പ് ചർച്ച് ഹാളിൽ സംഗീത സന്ധ്യ നടക്കും. സഭാ ശുശ്രുഷകൻ പാ. സജി വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാ. സുരേഷിന്റെ നേതൃത്വത്തിലുള്ള ഫെയ്ത്ത് സിംഗേഴ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.     കൂടുതൽ വിവരങ്ങൾക്ക് : പാ. സജി വർഗീസ് (+965 9942 0296), അനിൽ (+965 9415 8532), മാരിയെസൺ (+965 5161 8048) 

അഗാപ്പെ ശാരോൻ ഫെൽലോഷിപ്പ് ചർച്ച്, മംഗഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 28 ന് സംഗീത സന്ധ്യ Read More »

ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (സെപ്റ്റം. 23 ന്) ആരംഭിക്കും 

കുവൈറ്റ് : ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (സെപ്റ്റം. 23 ന്) മുതൽ ഒക്ടോ. 13 വരെ നടക്കും. മുഖ്യാതിഥി പാ. ഡോ. രാജു എം. തോമസിനെ കൂടാതെ പാസ്റ്റർമാരായ ബെൻസൺ തോമസ്, തോമസ് ബേബി, എബി ടി. ജോയ്, ജോൺസൺ തോമസ്, എബ്രഹാം സക്കറിയ വചന ശുശ്രുഷ നിർവഹിക്കും. പാ. ഷിനോ ജോർജ് യോഗങ്ങൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. ഷിനോ ജോർജ് (+965 6517 9445), ജിനു ചാക്കോ (+965 6095 8590), മോൻസി മാത്യു (+965 6566 7576)

ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (സെപ്റ്റം. 23 ന്) ആരംഭിക്കും  Read More »

error: Content is protected !!