Nethru Varthakal

കൊട്ടാരക്കര CGPF ന് പുതിയ നേതൃത്വം

കൊട്ടാരക്കര : കൊല്ലം ICPF ന്റെ പ്രവർത്തന വിശാലതയുടെ ഭാഗമായി കൊട്ടാരക്കര CGPF ന് പുതിയ ഭാരവാഹികൾ നിയമിതരായി. ജൂലൈ 25 ന് നടത്തപ്പെട്ട മീറ്റിംഗിൽ പാ. കുഞ്ഞുമോൻ കോശിയെ പ്രസിഡന്റായും, പാ. ലിജോ കുഞ്ഞുമോനെ സെക്രട്ടറിയായും, ഇവാ. പ്രജിൻ മാത്യുവിനെ ട്രഷററായും നിയമിച്ചു.ഇവാ. ലിബ്നി ശമൂവേൽ (വൈസ് പ്രസിഡന്റ്), ചെറിയാൻ വർഗ്ഗീസ് (ജോയിന്റ് സെക്രട്ടറി), ശേനിൽ , സാം, പാ. ജെയിംസ് വർഗ്ഗീസ് (കമ്മറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.ഐ.സി.പി.ഫ്.വൈസ് പ്രസിഡൻ്റ് ഡോ. ഡി. ജോഷ്വാ […]

കൊട്ടാരക്കര CGPF ന് പുതിയ നേതൃത്വം Read More »

പാസ്റ്റർ സജിമോൻ ബേബി സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്ട്മെന്റിന്റെ പ്രഥമ ഡയറക്ടറായി നിയമിതനായി

തിരുവനന്തപുരം : ദുരിതബാധിതർക്കും പ്രയാസമനുഭവിക്കുന്നവർക്കും അടിയന്തര സഹായമെത്തിക്കുവാനായി സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൗൺസിൽ ചാരിറ്റി ഡിപ്പാർട്ട്മെന്റ് രൂപീകരിച്ചു. പ്രഥമ ഡയറക്ടറായി കൊട്ടാരക്കര പനവേലി ശാലേം അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷകനും ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ കേരള മിഷൻ ഡയറക്ടറുമായ പാ. സജിമോൻ ബേബിയെ എക്സിക്യൂട്ടീവ് കമ്മറ്റി നിയമിച്ചു.അദ്ദേഹത്തോടൊപ്പം വിവിധ ഡിസ്ട്രിക്ട് കൗൺസിലുകളിൽ നിന്നും പാസ്റ്റർമാരായ സിജു സ്കറിയ (മലബാർ), ഡേവിഡ് ബെഞ്ചമിൻ (സതേൺ), ആൻ്റണി രാജൻ (തമിഴ്), ആർ. സോളമൻ

പാസ്റ്റർ സജിമോൻ ബേബി സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്ട്മെന്റിന്റെ പ്രഥമ ഡയറക്ടറായി നിയമിതനായി Read More »

മഹാമാരിയിൽ മാതൃകാപരം : ക്രൈസ്റ്റ് അംബാസിഡേഴ്സ് 1250 പേർക്ക് ഉച്ചഭഷണം നൽകി

തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സിൻ്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് 1250 ലധികം പേർക്ക് ഉച്ചഭക്ഷണം നൽകി. ജൂലൈ 7 ബുധനാഴ്ച മെഡിക്കല്‍ കോളേജ്, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, വഴിയോരങ്ങളിൽ എന്നി സ്ഥലങ്ങളിലാണ് സൗജന്യമായി ഉച്ചഭക്ഷണ വിതരണം ചെയ്തത്. എ. ജി. ദക്ഷിണമേഖലയിലെ വിവിധ സഭകളും ശുശ്രുഷകൻമാരും വ്യക്തികളും ആണ് 1250-ല്‍ അതികം ഭക്ഷണ പൊതികൾ തയ്യാറാക്കി എത്തിച്ചത്. ഡിസ്ട്രിക്ട് സി. എ. സെക്രട്ടറി പാ. അരുണ്‍കുമാര്‍ ആര്‍.പി., ചാരിറ്റി കണ്‍വീനര്‍

മഹാമാരിയിൽ മാതൃകാപരം : ക്രൈസ്റ്റ് അംബാസിഡേഴ്സ് 1250 പേർക്ക് ഉച്ചഭഷണം നൽകി Read More »

ഫാ. സ്റ്റാൻ സ്വാമിയുടെ മരണം ജനാധിപത്യത്തിനേറ്റ അപമാനം : എൻ. എം. രാജു (PCI ദേശീയ പ്രസിഡന്റ്)

തിരുവല്ല : ഭാരതത്തിൻ്റെ മതേതര സ്വഭാവത്തിനും ജനാധിപത്യത്തിനുമേറ്റ കനത്ത അപമാനമാണ് ഫാ.സ്റ്റാൻ സ്വാമിയുടെ മരണമെന്ന് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) ദേശീയ പ്രസിഡൻ്റ് എൻ. എം. രാജു പറഞ്ഞു. പിസിഐ സംസ്ഥാന സമിതി തിരുവല്ല കെഎസ്ആർടിസി കേർണറിൽ നടത്തിയ ഫാ. സ്റ്റാൻ സ്വാമി അനുസ്മരണവും മതേതര സംരക്ഷണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിച്ചമർത്തപ്പെട്ട സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് എൻ. എം. രാജു പറഞ്ഞു.പിസിഐ സംസ്ഥാന പ്രസിഡൻ്റ്

ഫാ. സ്റ്റാൻ സ്വാമിയുടെ മരണം ജനാധിപത്യത്തിനേറ്റ അപമാനം : എൻ. എം. രാജു (PCI ദേശീയ പ്രസിഡന്റ്) Read More »

ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സമിതി പ്രവർത്തനം വിലയിരുത്തി

മുളക്കുഴ : ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തീക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് നിയമിച്ച ജസ്റ്റീസ് (റിട്ടയേർഡ്) ജെ. ബി. കോശി അദ്ധ്യക്ഷനായ കമ്മീഷൻ്റെ മുമ്പിൽ വിശദമായ നിർദേശങ്ങളും റിപ്പോർട്ടും വിവരശേഖരണങ്ങളും സമർപ്പിക്കുന്നതിന് നിയോഗിച്ച സമിതി പ്രവർത്തനങ്ങൾ വിലയിരുത്തി. സമഗ്രമായ പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിന് പ്രവർത്തനം ഊർജിതമാക്കാനും കമ്മീഷൻ്റെ നിർദ്ദേശങ്ങളെ സംബന്ധിച്ച് ശുശ്രൂഷകന്മാരുടെ ഇടയിൽ ബോധവത്കരണം നടത്താനും സമിതി തീരുമാനിച്ചു.സ്റ്റേറ്റ് ഓവർസീയർ പാ. സി. സി. തോമസ് അദ്ധ്യക്ഷനായ സമിതിയിൽ പാസ്റ്ററന്മാരായ

ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സമിതി പ്രവർത്തനം വിലയിരുത്തി Read More »

ഫാദർ സ്റ്റാൻ സ്വാമി യുടെ കസ്റ്റഡി മരണം രക്തസാക്ഷിത്വമെന്ന് പി സി ഐ കേരളാ സ്റ്റേറ്റ്

ഫാദർ സ്റ്റാൻ സ്വാമി യുടെ കസ്റ്റഡി മരണം രക്തസാക്ഷിത്വമെന്ന് പി സി ഐ കേരളാ സ്റ്റേറ്റ്കോട്ടയം: മനുഷ്യാവകാശ പ്രവർത്തകനും ഈശോ സഭാ വൈദീകൻ നുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം രക്തസാക്ഷിത്വമെന്ന് പെന്താകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് . ആദിവാസികളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും വികസനത്തിനും ഉന്നമനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച നിസ്വാർഥ സേവനം ത്തിൻ്റെ ഉടമയായിരുന്നു ഫാദർ സ്റ്റാൻ സ്വാമി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഗോത്രസമൂഹങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ വൈദികനെ കള്ളക്കേസിൽ

ഫാദർ സ്റ്റാൻ സ്വാമി യുടെ കസ്റ്റഡി മരണം രക്തസാക്ഷിത്വമെന്ന് പി സി ഐ കേരളാ സ്റ്റേറ്റ് Read More »

ഫാ.സ്റ്റാൻ സ്വാമിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഗ്ലോബൽ മലയാളി പെന്തക്കോസ്തൽ മീഡിയ കൗൺസിൽ

Press Release ഫാ.സ്റ്റാൻ സ്വാമിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിഗ്ലോബൽ മലയാളി പെന്തക്കോസ്തൽ മീഡിയ കൗൺസിൽ തിരുവല്ല: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന ഫാദർ സ്റ്റാൻ സ്വാമിയുടെ വേർപാടിൽ ഗ്ലോബൽ മലയാളി പെന്തക്കോസ്തൽ മീഡിയ കൗൺസിൽ അനുശോചിച്ചു. ജാർഖണ്ഡിലെ അതിസാധാരണക്കാരുടെ ഇടയിൽ മനുഷ്യാവകാശ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഫാദർ സ്റ്റാൻ സ്വാമിയെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്ന് ആരോപിച്ച് ചില മാസങ്ങൾക്ക് മുൻപ് എൻ.ഐ.എ അറസ്റ്റു ചെയ്തിരുന്നു. യു എ പി എ ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട ഏറ്റവും പ്രായം

ഫാ.സ്റ്റാൻ സ്വാമിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഗ്ലോബൽ മലയാളി പെന്തക്കോസ്തൽ മീഡിയ കൗൺസിൽ Read More »

കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള സ്മാർട്ട് ഫോൺ വിതരണവുമായി കോന്നി ദൈവസഭ യുവജനപ്രവർത്തകർ

കോന്നി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോന്നി സഭയുടെ പുത്രിക സംഘടനയായ വൈ. പി. ഇ യുടെ നേതൃത്വത്തിൽ നടന്നു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനാവശ്യത്തിനാവശ്യമായ സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം അഡ്വ. കെ. യു. ജനീഷ്കുമാർ എംഎൽഎ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് വേണ്ടി കോന്നി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റുമാർ ഏറ്റുവാങ്ങി. ഇന്ത്യ ദൈവസഭ കോന്നി സെന്റർ മിനിസ്റ്റർ പാ. അനിയൻകുഞ്ഞ് സാമുവൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോന്നി പഞ്ചായത്ത് പ്രസിഡന്റ്

കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള സ്മാർട്ട് ഫോൺ വിതരണവുമായി കോന്നി ദൈവസഭ യുവജനപ്രവർത്തകർ Read More »

‘ക്രൈസ്തവ അനൈക്യം സാക്ഷീകരണത്തിന് വിഘാതം’, പാസ്റ്റർ ജെയ്സ് പാണ്ടനാട്

ചെങ്ങന്നൂർ : ക്രൈസ്തവ സഭകളുടെ അനൈക്യം ഭാരത സുവിശേഷീകരണത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്ന് പ്രഭാഷകനും വേദാധ്യാപകനുമായ പാ. ജെയ്സ് പാണ്ടനാട്. ഭാരതീയ ക്രൈസ്തവ ദിനാചരണത്തിൻ്റെ ഭാഗമായി ചെങ്ങന്നൂർ ഒലിവെറ്റ് അരമനയിൽ നടന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിശുദ്ധ ത്രിത്വത്തിൻ്റെ കൂട്ടായ്മയാണ് ക്രൈസ്തവ ഐക്യത്തിൻ്റെ അടിസ്ഥാനം. ശിഷ്യസമൂഹത്തിൻ്റെയും അതിലൂടെ മാനവ സമൂഹത്തിൻ്റെയും ഐക്യമാണ് യേശുക്രിസ്തുവിൻ്റെ മഹാപുരോഹിത പ്രാർത്ഥനയുടെ ഉള്ളടക്കം. സംഘടനാ ബഹുലതയും വ്യാഖ്യാന പ്രമേയ തർക്കങ്ങളും ദൗത്യ നിർവഹണത്തിന് തടസം സൃഷ്ടിച്ചു. യോജിക്കാൻ കഴിയുന്ന മേഖലകളിൽ സഭകൾ ഐക്യത്തിൻ്റെ

‘ക്രൈസ്തവ അനൈക്യം സാക്ഷീകരണത്തിന് വിഘാതം’, പാസ്റ്റർ ജെയ്സ് പാണ്ടനാട് Read More »

സ്വത്തിൻ്റെ പേരിൽ നടക്കുന്ന സ്ത്രീപീഡനത്തിനെതിരെ PYC യുടെ ക്യാമ്പയിൻ ആരംഭിച്ചു

തിരുവല്ല : പി വൈ സി കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ സ്ത്രീധന നിരോധ ക്യാമ്പയിനു തുടക്കം കുറിച്ചു. സ്ത്രീധനം എന്ന സാമൂഹ്യ തിന്മയ്ക്കെതിരെ പോരാടുവാൻ പെന്തക്കോസ്ത് കുടുംബങ്ങളിലെ യുവതി യുവാക്കൻമാർ, മാതാപിതാക്കൾ, ശുശ്രുഷകന്മാർ തുടങ്ങിയവർ മുന്നിട്ടിറങ്ങണമെന്ന് പി. വൈ. സി സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്തു.സമൂഹത്തിൽ നിർധനരായ നിരവധി മാതാപിതാക്കന്മാർ ഇത്തരം സാമൂഹിക പ്രശ്നം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നു സംസ്ഥാന പ്രസിഡന്റ് ജിനു വർഗീസ് പറഞ്ഞു. വിവാഹത്തെ കമ്പോളം ആക്കുന്ന ഈ കാലഘട്ടത്തിൽ മാറ്റത്തിന് തുടക്കം കുറിക്കുവാൻ

സ്വത്തിൻ്റെ പേരിൽ നടക്കുന്ന സ്ത്രീപീഡനത്തിനെതിരെ PYC യുടെ ക്യാമ്പയിൻ ആരംഭിച്ചു Read More »

error: Content is protected !!