Nethru Varthakal

അപ്കോൺ സിസ്റ്റേഴ്സ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

അബുദാബി : അബുദാബി പെന്തക്കോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ് 2023 – ’24 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസിന്റെ നേതൃത്വത്തിൽ നടന്ന ജനറൽബോഡിയിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. ആനി ശമുവേൽ (പ്രസിഡന്റ്), അനി എബി( വൈസ് പ്രസിഡന്റ്), ജോളി ജോർജ് ( സെക്രട്ടറി), ഡെയ്സി സാമുവേല്‍ (ജോയിൻ സെക്രട്ടറി), ബിജി ജോജി മാത്യു (ട്രഷറർ), ലീന ഷാജി (ജോയിൻ ട്രഷറർ), ബിനിത ജോജി (ക്വയർ കോഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.(വാർത്ത […]

അപ്കോൺ സിസ്റ്റേഴ്സ് ഫെലോഷിപ്പിന് പുതിയ നേതൃത്വം Read More »

ഇന്റർനാഷണൽ കൗൺസിൽ ഫോർ ഇവാഞ്ചലിക്കൽ തിയോളജിക്കൽ എഡ്യൂക്കേഷൻ (ICETE) ഭരണസമിതി അംഗമായി ഡോ. ജെസ്സി ജയ്സൻ

ഇന്റർനാഷണൽ കൗൺസിൽ ഫോർ ഇവാഞ്ചലിക്കൽ തിയോളജിക്കൽ എഡ്യൂക്കേഷൻ (ICETE) ഭരണസമിതി അംഗമായി ഡോ. ജെസ്സി ജയ്സൻ (ICETE ബോർഡിലേക്ക് തിരഞ്ഞെടുക്കപെടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഡോ. ജെസ്സി ജയ്സൻ) കോട്ടയം : ഇന്റർനാഷണൽ കൗൺസിൽ ഫോർ ഇവാഞ്ചലിക്കൽ തിയോളജിക്കൽ എഡ്യൂക്കേഷൻ (ICETE) എന്ന ആഗോളവ്യാപകമായി ലീഡർഷിപ്പ് ട്രെയിനിങ് നൽകുന്ന ക്രിസ്തീയ സംഘടനയുടെ ഭരണസമിതി അംഗത്വത്തിലേക്ക് ഡോ.ജെസ്സി ജയ്സൺ തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാ തിയളോജിക്കൽ അസ്സോസിയേഷൻ ഉൾപ്പെടെ ഏഴ് അക്രെഡിറ്റിങ്‌ ഏജൻസികളിലൂടെ 113 രാജ്യങ്ങളിലുള്ള ആയിരത്തിലധികം ബൈബിൾ കോളേജുകൾ അംഗങ്ങളായുള്ള അന്തർദേശീയ

ഇന്റർനാഷണൽ കൗൺസിൽ ഫോർ ഇവാഞ്ചലിക്കൽ തിയോളജിക്കൽ എഡ്യൂക്കേഷൻ (ICETE) ഭരണസമിതി അംഗമായി ഡോ. ജെസ്സി ജയ്സൻ Read More »

പാസ്റ്റർ എ. റ്റി. ജോൺസന്റെ ‘Church of God : Organization, Leadership and Administration’ എന്ന ഗ്ര‌ന്ഥം ഇപ്പോൾ കുവൈറ്റിൽ ലഭ്യമാണ്

മാവേലിക്കര : കുമ്പനാട് ഇന്ത്യാ ബൈബിൾ കോളേജ് & സെമിനാരി അദ്ധ്യാപകനും, ഐ.പി.സി മാവേലിക്കര വെസ്റ്റ് സെന്റർ മുൻ വൈസ് പ്രസിഡന്റും ഇപ്പോൾ കുവൈത്ത് ഐ.പി.സി പെനിയേൽ സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ എ. റ്റി. ജോൺസൺ എഴുതിയ Church Administration സംബന്ധമായ പുസ്തകം ഇപ്പോൾ കുവൈത്തിൽ ലഭ്യമാണ്. ഇംഗ്ലീഷ് ഭാഷയിലുള്ള ഈ പുസ്തകം (Church of God : Organization, Leadership and Administration) സഭാശുശ്രൂഷകർക്കും, സെമിനാരി വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും സഭയുമായി ബന്ധപ്പെട്ട ഇതര കാര്യങ്ങളിൽ ഏർപ്പെടുന്ന ഏവർക്കും ഏറെ പ്രയോജനപ്പെടുന്ന ഒരു ഗ്രന്ഥമാണ്.                                    കൂടുതൽ വിവരങ്ങൾക്ക് :

പാസ്റ്റർ എ. റ്റി. ജോൺസന്റെ ‘Church of God : Organization, Leadership and Administration’ എന്ന ഗ്ര‌ന്ഥം ഇപ്പോൾ കുവൈറ്റിൽ ലഭ്യമാണ് Read More »

റാങ്ക് തിളക്കത്തിൽ പെന്തെക്കോസ്ത് പെൺകുട്ടികൾ

അബിയ സൂസൻ കുര്യൻ (Ist Rank : B.Sc Nuclear Medicine Technology) കോട്ടയം : മണിപ്പാൽ സർവ്വകലാശാലയുടെ ബി. എസ്. സി. ന്യൂക്ലിയർ മെഡിസിൻ ടെക്നൊളജി പരീക്ഷയിൽ അബിയ സൂസൻ കുര്യൻ ഒന്നാം റാങ്ക് നേടി. ഐപിസി കോട്ടയം ടാബെർനാക്കിൾ സഭാ ശുശ്രുഷകൻ പാ. കുര്യൻ കെ. ഫിലിപ്പിന്റെ മകളാണ് അബിയ. റോസ്‌ലിൻ റ്റി. വർഗ്ഗീസ് (IInd Rank : B.A. Hindi) അടൂർ : കണ്ണംകോഡ് ഗ്രേസ് വില്ലയിൽ റോസ്‌ലിൻ റ്റി. വർഗ്ഗീസ്, കേരള സർവ്വകലാശാല

റാങ്ക് തിളക്കത്തിൽ പെന്തെക്കോസ്ത് പെൺകുട്ടികൾ Read More »

അഭിമാനകരമായ നേട്ടത്തിൽ പെന്തെക്കോസ്ത് വിദ്യാർത്ഥികൾ

ഫെബിൻ ജോസ് തോമസ് (All India Civil Services Examination) പത്തനാപുരം : കൊട്ടാരക്കര ഗ്രേസ് ചർച് ഓഫ് ഗോഡ് സഭാംഗവും, പിടവൂർ വല്യാനെത്ത് ജോസ് ബംഗ്ലാവിൽ ഫെബിൻ ജോസ് തോമസ് അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി. ജോസ് തോമസ്, ലത ജോസ് എന്നിവരാണ് മാതാപിതാക്കൾ. മലയാളം മേജറെടുത്ത് ഒന്നാം ശ്രമത്തിൽ തന്നെയാണ് ഫെബിൻ വിജയം കരസ്ഥമാക്കിയത്. കെസിയ റ്റി. പീറ്റർ (1st Rank : B.Sc. Microbiology) എറണാകുളം : മുവാറ്റുപുഴ പിറമാടം തട്ടയിൽ

അഭിമാനകരമായ നേട്ടത്തിൽ പെന്തെക്കോസ്ത് വിദ്യാർത്ഥികൾ Read More »

ന്യൂ ലൈഫ് ഏ. ജി. ചർച്ച് മംഗഫ് കുവൈറ്റിന്റെ ശുശ്രുഷകനായി പാസ്റ്റർ എ. എസ്. ദാനിയേൽ ചുമതലയേറ്റു

കുവൈറ്റ് : ന്യൂ ലൈഫ് ഏ. ജി. ചർച്ച് മംഗഫ് കുവൈറ്റിന്റെ ശുശ്രുഷകനായി പാസ്റ്റർ എ. എസ്. ദാനിയേൽ ചുമതലയേറ്റു. തോപ്പുംപടി, മാമല, ആലപ്പുഴ ടൗൺ, ഇടപ്പള്ളി ഏ. ജി. സഭകളിൽ മുൻപ് ശുശ്രുഷകനായിരുന്നു. ഭാര്യ ഷൈല ദാനിയേൽ, മക്കൾ : എൽജിവ, എൽവിൻ   ഫോൺ : +965 9745 9502

ന്യൂ ലൈഫ് ഏ. ജി. ചർച്ച് മംഗഫ് കുവൈറ്റിന്റെ ശുശ്രുഷകനായി പാസ്റ്റർ എ. എസ്. ദാനിയേൽ ചുമതലയേറ്റു Read More »

പാസ്റ്റർ സിജു സ്കറിയ അബുദാബി യുണൈറ്റഡ് ബഥേൽ  അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ശുശ്രുഷകനായി ചുമതലയേറ്റു

അബുദാബി : അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിന് കീഴിലുള്ള സഭയായ അബുദാബി യുണൈറ്റഡ് ബഥേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രുഷകനായി പാസ്റ്റർ സിജു സ്കറിയ ചുമതലയേറ്റു. വയനാട്, പുൽപള്ളി സ്വദേശിയായ പാസ്റ്റർ സിജു സ്കറിയ, എ ജി മലബാർ ഡിസ്ട്രിക്ട് സി. എ. പ്രസിഡന്റ്‌, സെക്ഷൻ പ്രസ്ബിറ്റർ എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. നിലവിൽ സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്മെന്റ് അംഗമായും പ്രവർത്തിച്ചു വരുന്നു. അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിൽ

പാസ്റ്റർ സിജു സ്കറിയ അബുദാബി യുണൈറ്റഡ് ബഥേൽ  അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ശുശ്രുഷകനായി ചുമതലയേറ്റു Read More »

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയ്ക്ക് പുതിയ ഭരണസമിതി

കുമ്പനാട് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (IPC) യുടെ 2023 – 2027 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടന്ന പൊതുയോഗത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. പാ. ഡോ. ടി. വത്സൻ എബ്രഹാം (ജനറൽ പ്രസിഡന്റ്), പാ. ഫിലിപ്പ് പി. തോമസ് (ജനറൽ വൈസ് പ്രസിഡന്റ്), പാ. ഡോ. ബേബി വർഗീസ് (ജനറൽ സെക്രട്ടറി), പാ. തോമസ് ജോർജ്,, വർക്കി എബ്രഹാം കാച്ചാണത്ത് (ഇരുവരും ജോയിന്റ് സെക്രട്ടറിമാർ), ജോൺ ജോസഫ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. പാ. ഡോ. ടി. വത്സൻ എബ്രഹാം (ജനറൽ പ്രസിഡന്റ്)

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയ്ക്ക് പുതിയ ഭരണസമിതി Read More »

എ. ജി. കൗൺസലിംഗ് ഡിപ്പാർട്ടുമെന്റ്: സർട്ടിഫിക്കറ്റ് കോഴ്സിലെ ആദ്യ ബാച്ച് പുറത്തിറങ്ങി

അടൂർ : അസംബ്ലിസ് ഓഫ് ഗോഡ്  മലയാളം ഡിസ്ട്രിക്ട്  കൗൺസിലിന്റെ ചുമതലയിൽ പ്രവർത്തിക്കുന്ന കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സ്കിൽസ്’ എന്ന കോഴ്സിന്റെ ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് അഞ്ച് ദിവസത്തെ പരിശീലനത്തിൽ പങ്കെടുത്തത്. പഠനം വിജയകരമായി പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡോ. ഐസക്ക് വി. മാത്യു, ഡോ. ജെയിംസ് ജോർജ് വെണ്മണി, ഡോ. സന്തോഷ് ജോൺ, റവ. സാം പി. മാത്യു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. 

എ. ജി. കൗൺസലിംഗ് ഡിപ്പാർട്ടുമെന്റ്: സർട്ടിഫിക്കറ്റ് കോഴ്സിലെ ആദ്യ ബാച്ച് പുറത്തിറങ്ങി Read More »

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്ററിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടന്നു

കൊല്ലം : ന്യൂ ഇന്ത്യ ദൈവ സഭ കൊല്ലം സെന്റർ, സണ്ടേസ്ക്കൂൾ, വൈ പി സി എ യുടെ സംയുക്താഭിമുഖ്യത്തിൽ നൂറ്റിനാൽപ്പതിലധികം കുട്ടികൾക്കുള്ള പഠനോപകരണം വിതരണം കൊല്ലത്തും, മയ്യനാടും വച്ച് നടത്തി. വൈ പി സി എ സ്റ്റേറ്റ് സെക്രട്ടറി സിബി മാത്യു, സൺഡേ സ്കൂൾ ഡയറക്ടർ ഫിന്നി കുരുവിള, മയ്യനാട് പഞ്ചായത്തംഗം ഷൈലജ, കൊല്ലം കോർപ്പറേഷൻ കൗൺസിലർ അഡ്വക്കറ്റ് കൃപാ വിനോദ് തുടങ്ങിയവർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ ലിജോ ജോസഫ്, പാസ്റ്റർമാരായ ബെൻസ് തോമസ്, സെബാസ്റ്റൻ കെ. എം., ഫെർഡിനെന്റ് പാൻ ക്രാസ്, സണ്ടേസ്ക്കൂൾ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്ററിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടന്നു Read More »

error: Content is protected !!