Obituary

കൊടുമൺ പൊരിയക്കോട് കല്യാണിക്കൽ വടക്കേക്കര ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) കർത്തൃസന്നിധിയിൽ

കൊടുമൺ : പൊരിയക്കോട് കല്യാണിക്കൽ വടക്കേക്കര  ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) നിത്യതയിൽ ചേർക്കപ്പെട്ടു. കൊടുമൺ ഏജി സഭയുടെ ആദ്യകാല വിശ്വാസികളിൽ ഒരാളാണ് പരേതനായ ഗീവർഗ്ഗീസ് എബ്രഹാം. അമ്മിണി ഗീവർഗ്ഗീസാണ് ഭാര്യ. മക്കൾ : കുഞ്ഞുമോൻ എബ്രഹാം – ഗ്രേസി, സണ്ണി എബ്രഹാം – മോളമ്മ, സജി എബ്രഹാം – റീന, മിനി – സജി സംസ്കാരം സെപ്റ്റം. 27 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് കൊടുമൺ ഈസ്റ്റ് ബഥേൽ എജി ചർച്ചിന്റെ നേതൃത്വത്തിൽ അടൂർ സെമിത്തേരിയിൽ നടക്കും.

കൊടുമൺ പൊരിയക്കോട് കല്യാണിക്കൽ വടക്കേക്കര ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) കർത്തൃസന്നിധിയിൽ Read More »

മേപ്രാൽ പരുവപ്പറമ്പിൽ (മെറീന) ലിജോ പി. അലക്സ് (41) അന്തരിച്ചു

മേപ്രാൽ : പരുവപ്പറമ്പിൽ (മെറീന) ലിജോ പി. അലക്സ് (41) സെപ്റ്റം. 18 ന് അന്തരിച്ചു. തോമസ് പി. അലക്സാണ്ടർ, പരേതയായ ലീലാമ്മ അലക്സ് ദമ്പതികളുടെ മകനാണ് ലിജോ. ഏക സഹോദരി ലിജി അന്ന അലക്സ്. സംസ്കാരം സെപ്റ്റംബർ 20 ന് 12 മണിക്ക് ഐപിസി ഹെബ്രോൻ, മേപ്രാൽ സഭാ സെമിത്തേരിയിൽ.

മേപ്രാൽ പരുവപ്പറമ്പിൽ (മെറീന) ലിജോ പി. അലക്സ് (41) അന്തരിച്ചു Read More »

പാസ്റ്റർ ബ്ലെസൻ കുഴിക്കാലയുടെ പിതാവ് പി.ജെ.കോശി കർത്തൃസന്നിധിയിൽ

മെഴുവേലി: തെക്കേതുണ്ടിയിൽ പാലത്തുംപാട്ട് പി.ജെ.കോശി (87) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ചൂരത്തലക്കൽ പരേതയായ അമ്മിണി കോശി. മക്കൾ: സൂസമ്മ, സാലി, പാസ്റ്റർ ബ്ലെസൻ കുഴിക്കാല (ഐപിസി കുമ്പനാട് സെന്റർ സെക്രട്ടറി). മരുമക്കൾ: സി.സി.ചാക്കോ, സി.എ.ജോസഫ്, സൂസൻ തോമസ്.

പാസ്റ്റർ ബ്ലെസൻ കുഴിക്കാലയുടെ പിതാവ് പി.ജെ.കോശി കർത്തൃസന്നിധിയിൽ Read More »

ഐപിസി ഹെബ്രോൻ, ഉം അൽ ഖുഐൻ സീനിയർ ശുശ്രുഷകൻ പാസ്റ്റർ എ. എം. യോഹന്നാൻ നിത്യതയിൽ

ദുബായ് : ഐപിസി ഹെബ്രോൻ, ഉം അൽ ഖുഐൻ സീനിയർ ശുശ്രുഷകൻ പാസ്റ്റർ എ. എം. യോഹന്നാൻ സെപ്റ്റം. 17 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. 

ഐപിസി ഹെബ്രോൻ, ഉം അൽ ഖുഐൻ സീനിയർ ശുശ്രുഷകൻ പാസ്റ്റർ എ. എം. യോഹന്നാൻ നിത്യതയിൽ Read More »

പാസ്റ്റർ സി. ജെ. മാനുവേൽ (73) നിത്യതയിൽ

കൊല്ലം : തനത് ശൈലിയിൽ ക്രൈസ്തവ ഗാനാലാപനവും വചനക്ഷോഷണവും ചെയ്ത് അനേകരെ ക്രിസ്തുവിങ്കലേക്ക് നയിച്ച കരീപ്ര ഗ്രേസ് വില്ലയിൽ പാസ്റ്റർ സി. ജെ. മാനുവേൽ (73) നിത്യതയിൽ ചേർക്കപ്പെട്ടു. ഏ. ജി. കരീപ്ര സഭാംഗമായിരുന്നു പാസ്റ്റർ മാനുവേൽ. സൂസമ്മ മാനുവേലാണ് ഭാര്യ. മക്കൾ : പാ. ശീലാസ് മാനുവേൽ, ജെയിംസ് മാനുവേൽ, ടൈറ്റസ് മാനുവേൽ. സംസ്കാരം പിന്നീട്.

പാസ്റ്റർ സി. ജെ. മാനുവേൽ (73) നിത്യതയിൽ Read More »

പുളിങ്കട്ട പുത്തൻവീട്ടിൽ ഡോ. ടിന്റു ആർ. (26) നിത്യതയിൽ

പുളിങ്കട്ട (ഇടുക്കി) : പുത്തൻവീട്ടിൽ ഡോ. ടിന്റു ആർ. (26) നിത്യതയിൽ ചേർക്കപ്പെട്ടു. സി. രവി, വനജ ദമ്പതികളുടെ സീമന്ത പുത്രിയാണ് ഡോ. ടിന്റു. തമിഴ്നാട് തിരിവാവൂരിൽ പഠനം പൂർത്തിയാക്കി ഇന്റേൺഷിപ്പ് ചെയ്ത് വരികെയാണ് ലോകത്തോട് വിട പറഞ്ഞത്. ടിനുമോൻ, ടിൻസി എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരം സെപ്റ്റം. 16 ന്  ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് തോമസ് സി.എസ്.ഐ ചർച്ച് പശുപ്പാറ സെമിത്തേരിയിൽ.

പുളിങ്കട്ട പുത്തൻവീട്ടിൽ ഡോ. ടിന്റു ആർ. (26) നിത്യതയിൽ Read More »

ചപ്പാത്ത് കരിന്തിരി പുത്തൻപുരയ്ക്കൽ മോളി സണ്ണി (59) നിത്യതയിൽ

ചപ്പാത്ത് : കരിന്തിരി പുത്തൻപുരയ്ക്കൽ മോളി സണ്ണി (59) ആഗസ്റ്റ് 31 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പി. ഏ. സണ്ണിയാണ് ഭർത്താവ്. മക്കൾ : അലക്സ്‌ സണ്ണി, ഷിബിൻ സണ്ണി, ശലോമി സണ്ണി സംസ്കാരം സെപ്റ്റംബർ 3 ന് ചപ്പാത്ത് ചർച്ച് ഓഫ് ഗോഡ് പെന്തക്കോസ്തൽ സെമിത്തെരിയിൽ. 

ചപ്പാത്ത് കരിന്തിരി പുത്തൻപുരയ്ക്കൽ മോളി സണ്ണി (59) നിത്യതയിൽ Read More »

കുമ്പനാട് മുളംകുഴിയിൽ പാസ്റ്റർ എം. കെ. വർഗീസിൻ്റെ സംസ്കാരം സെപ്റ്റംബർ 1 വെള്ളിയാഴ്ച്ച

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകൻ മുളംകുഴിയിൽ പാസ്റ്റർ എം.കെ.വർഗീസ് (പാപ്പച്ചൻ-82) നിര്യാതനായി. സംസ്കാരം വെള്ളി (സെപ്റ്റംബർ 1) രാവിലെ 9 ന് ഐപിസി ഹെബ്രോൻ ചാപ്പലിലെ ശുശ്രൂഷക്ക് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ. ഭാര്യ: വെണ്ണിക്കുളം പെനിയാത്ത് കുഞ്ഞൂഞ്ഞമ്മ. മക്കൾ: സജി എം.വർഗീസ് (സീനിയർ അക്കൗണ്ടൻ്റ്, ഐപിസി കേരള സ്റ്റേറ്റ് ഓഫീസ്, കുമ്പനാട്), പാസ്റ്റർ ജോജി എം.വർഗീസ് (ഐപിസി, കലംബോലി മുംബൈ), പാസ്റ്റർ ജിജി എം.വർഗീസ് (ഐപിസി പെന്തക്കോസ്തൽ ചർച്ച് ഓഫ് അയർലണ്ട്, ഐപിസി

കുമ്പനാട് മുളംകുഴിയിൽ പാസ്റ്റർ എം. കെ. വർഗീസിൻ്റെ സംസ്കാരം സെപ്റ്റംബർ 1 വെള്ളിയാഴ്ച്ച Read More »

ചർച്ച്‌ ഓഫ് ഗോഡ് മുൻ ഓവർസിയർ പാസ്റ്റർ കെ. സി. ജോൺ അക്കരനാട്ടിൽ

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ ഓവർസിയർ പാസ്റ്റർ കെ. സി. ജോൺ ഇന്ന് (ആഗസ്റ്റ് 22 ന്) അക്കരനാട്ടിൽ പ്രവേശിച്ചു. ഫെയ്‌ത് തിയോളിജിക്കൽ സെമിനാരി മണക്കാല, മൗണ്ട് സീയോൻ ബൈബിൾ കോളേജ് മുളക്കുഴ, ബെഥേൽ ലേഡീസ് ബൈബിൾ സ്കൂൾ കുമ്പനാട് എന്നീ വേദസ്ഥാപനങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : ഗിഫ്റ്റി ജോൺ, മക്കൾ : സാം, സ്നേഹ, സജീവ്, സ്മിത, സെറിൻ     സംസ്കാരം പിന്നീട്.

ചർച്ച്‌ ഓഫ് ഗോഡ് മുൻ ഓവർസിയർ പാസ്റ്റർ കെ. സി. ജോൺ അക്കരനാട്ടിൽ Read More »

പന്തളം ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ജോസ് കോശി ജോർജിന്റെ ഭാര്യ മേഴ്‌സി ജോസ് (61) നിത്യതയിൽ

പന്തളം : ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ജോസ് കോശി ജോർജിന്റെ സഹധർമ്മിണി സിസ്റ്റർ മേഴ്‌സി ജോസ് (61) നിത്യതയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ബിലീവേഴ്‌സ് ബോർഡ്‌ സെക്രട്ടറി ജോസഫ് മറ്റത്തുകാലയുടെ സഹോദര ഭാര്യയാണ് പരേത. സംസ്കാരം പിന്നീട്.

പന്തളം ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ജോസ് കോശി ജോർജിന്റെ ഭാര്യ മേഴ്‌സി ജോസ് (61) നിത്യതയിൽ Read More »

error: Content is protected !!