Oman

ഒമാൻ പെന്തക്കോസ്തൽ അസംബ്ലി (OPA) അമ്പത് വയസ്സിന്റെ നിറവിൽ; പ്രവർത്തനോത്ഘാടനം ഡിസം. 25 ന്

മസ്കറ്റ് : മധ്യ പൂർവ്വേഷ്യയിലെ എറ്റവും വലിയ മലയാളി പെന്തക്കോസ്ത് കൂട്ടായ്മകളിലൊന്നായ ഒമാൻ പെന്തക്കോസ്തു അസംബ്ലി അമ്പതാം വയസ്സിലേക്ക്. 1973 ൽ ആരംഭിച്ച ഒ.പി.എ. യുടെ അമ്പതാം വർഷത്തെ പ്രവർത്തന ഉത്‌ഘാടന സമ്മേളനത്തിൽ ഡിസംബർ 25 ന് ചർച്ച് ഓഫ് ഗോഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് പാസ്റ്റർ വൈ. റെജി മുഖ്യാതിഥി ആയിരിക്കും.പാസ്റ്റർ ജോൺസൻ ജോർജ്, ഫിലിപ്പ് ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഒമാൻ പെന്തക്കോസ്തൽ അസംബ്ലി (OPA) അമ്പത് വയസ്സിന്റെ നിറവിൽ; പ്രവർത്തനോത്ഘാടനം ഡിസം. 25 ന് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് മിഡിൽ ഈസ്റ്റിലെ സഭകളുടെ സംയുക്ത ആരാധന ഫെബ്രു. 18 ന്

ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മിഡിൽ ഈസ്റ്റിലെ സഭകളുടെ സംയുക്ത ആരാധന ഫെബ്രു. 18 ന് വൈകിട്ട് ഓൺലൈനായി നടക്കും. മിഡിൽ ഈസ്റ്റിലെ ശാരോൻ ഫെല്ലോഷിപ്പ് സഭകളിൽ ശുശ്രൂഷിക്കുന്ന ദൈവദാസന്മാർ വചനശുശ്രുഷ നിർവഹിക്കും. ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാ. ജോൺസൻ കെ സാമുവേൽ സമാപന സന്ദേശം നൽകും. ജബൽ അലി (യുഎ ഇ ), ബഹ്റൈൻ സഭാ ക്വയറുകൾ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.  ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യാ (6:00 pm) UAE, ഒമാൻ (7:00 pm) ഇന്ത്യ (8:30 pm)

ശാരോൻ ഫെലോഷിപ്പ് ചർച്ച് മിഡിൽ ഈസ്റ്റിലെ സഭകളുടെ സംയുക്ത ആരാധന ഫെബ്രു. 18 ന് Read More »

പെന്തെക്കോസ്തൽ അസ്സംബ്ലി ഓഫ് മസ്കറ്റ് (OPA) ന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഓൺലൈൻ കൺവൻഷൻ നാളെ (ജൂലൈ 10 ന്) ആരംഭിക്കും

മസ്കറ്റ് : പെന്തെക്കോസ്തൽ അസ്സംബ്ലി ഓഫ് മസ്കറ്റ് (OPA) ന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഓൺലൈൻ കൺവൻഷൻ നാളെ (ജൂലൈ 10 ന്) മുതൽ ജൂലൈ 12 വരെ നടക്കും. പാ. ജോൺസൺ ജോർജ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. അനീഷ് ഏലപ്പാറ വചനശുശ്രുഷ നിർവഹിക്കും.ZOOM ID : 8155 8433 942കൂടുതൽ വിവരങ്ങൾക്ക് : +968 9937 0589

പെന്തെക്കോസ്തൽ അസ്സംബ്ലി ഓഫ് മസ്കറ്റ് (OPA) ന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഓൺലൈൻ കൺവൻഷൻ നാളെ (ജൂലൈ 10 ന്) ആരംഭിക്കും Read More »

മസ്കറ്റ് കാൽവറി യൂത്ത് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ റിന്യൂവൽ യോഗം മെയ് 15 ന്

മസ്ക്കറ്റ് : കാൽവറി ഫെലോഷിപ് ചർച്ചിൻ്റെ യുവജന വിഭാഗമായ കാൽവറി യൂത്ത് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ റിന്യൂവൽ മീറ്റിംഗ് മെയ് 15 ന് വൈകീട്ട് 7:30 – 9:30 വരെ (IST : 9-11 pm) നടത്തപ്പെടും.മസ്ക്കറ്റ് കാൽവറി ഫെലോഷിപ് ചർച്ചിൻ്റെ ശുശ്രുഷകൻ പാ. ഡോ. സാബു പോൾ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാ. റെജി ശാസ്താംകോട്ട വചന ശുശ്രൂഷ നിർവ്വഹിക്കും. ഇവാ. എബിൻ അലക്സ് (കാനഡ) സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +968

മസ്കറ്റ് കാൽവറി യൂത്ത് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ റിന്യൂവൽ യോഗം മെയ് 15 ന് Read More »

Faith Fellowship (ORA), Muscat

ഫെയ്ത് ഫെല്ലോഷിപ്പ് (ORA), മസ്ക്കറ്റ് ദൈവഹിതമായാൽ ഡിസംബർ 10 മുതൽ 31 വരെ, വര്ഷാവസാന ഉപവാസ പ്രാർത്ഥന പാ. ടൈറ്റസ് ചാക്കോയുടെ ഭവനത്തിൽ വച്ച് നടത്തപെടുന്നു. എല്ലാ ദിവസവും വൈകിട്ട് 8 മുതൽ 10 വരെ നടത്തപെടുന്ന യോഗങ്ങളിൽ അഭിഷിക്ത ദൈവദാസന്മാർ ശുശ്രുഷിക്കുന്നു. ഈ യോഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : ബ്രദർ ജോബി ദേവസ്യാ (00968 98856189)

Faith Fellowship (ORA), Muscat Read More »

‘sabhavarthakal.com’ officialy inaugurated

  www.sabhavarthakal.com ലോകമെമ്പാടുമുള്ള മലയാള പെന്തക്കോസ്തു സഭകളെ കോർത്തിണക്കി www.sabhavarthakal.com എന്ന പുതിയ വെബ്സൈറ്റ് നിലവിൽ വന്നു. നവംബർ പതിനാറാം തിയതി, ബുധനാഴ്ച കുവൈറ്റിൽ വച്ച് നടന്ന ക്രിസ്തീയ സമ്മേളനത്തിൽ പാ. എം. എ. തോമസ് (പ്രസിഡന്റ്, ഐപിസി കുവൈറ്റ് റീജിയൻ) വെബ്സൈറ്റ്, ക്രൈസ്തവ കൈരളിക്കു സമർപ്പിച്ചു. പാ. നൈനാൻ ജോർജ് (ശാരോൺ ഫെല്ലോഷിപ്പ് ചർച്, കുവൈറ്റ്) അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ പാ. ഷാജി സ്കറിയാ (പ്രസിഡന്റ്, ചർച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ) വെബ്സൈറ്റ് ലോഗോ ഉത്‌ഘാടനം

‘sabhavarthakal.com’ officialy inaugurated Read More »

error: Content is protected !!