Sunday Study

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (142)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (142) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല. യെശ : 28:16 ൽ വിശ്വസിക്കുന്നവൻ ഓടിപ്പോകയില്ല എന്നാണ് കാണുന്നത്. രണ്ട് തർജ്ജമകളും കൂടെ ചേർത്താൽ, ‘വിശ്വസിക്കുന്നവൻ ലജ്ജിച്ചു ഓടിപ്പോകയില്ല’ എന്ന് സിദ്ധിക്കുന്നു. എത്ര  വാഗ്ദത്തം ! എത്ര സ്രേഷ്ഠമായ ഉറപ്പ് ! യേശുക്രിസ്തു വിലയേറിയ മൂലകല്ലാണ്. എന്നാൽ യാദൃച്ഛികമായും അവസാനമായും ഒരു ഇടർച്ചകല്ലാണ് (ലുക്കോ : 2:34). മനുഷ്യവർഗ്ഗത്തെ രണ്ടായി തിരിക്കുന്നവനുമായുള്ള ഏറ്റ് മുട്ടൽ, ഒഴിച്ച് കൂടാത്തതാണെന്ന് ഈ വാക്യം പഠിപ്പിക്കുന്നു. […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (142) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (141)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (141) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 9:30-31 നീതിയെ പിന്തുടരാത്ത ജാതികൾ നീതി പ്രാപിച്ചു ….. യിസ്രായേലോ ….. പ്രാപിച്ചില്ല. എന്തൊരു വിരോധാഭാസം ! ദൈവത്തിന്റെ പരമാധികാരം, മനുഷ്യന്റെ ഉത്തരവാദിത്വത്തെ ഹനിക്കുന്നില്ല. ഇവിടെ കാണുന്ന ദുരന്തമായ ചിന്ത, നീതിയെ പിന്തുടർന്ന യിസ്രായേൽ അത് പ്രാപിച്ചില്ല എന്നതത്രേ. അതെ സമയം, അനീതിയുള്ള ജാതികൾ അത് പ്രാപിച്ചു; വിശ്വാസത്താലുള്ള നീതി (3:21) ‘രക്ഷ പ്രാപിക്കുന്നതിന് അശ്രദ്ധയേക്കാൾ തടസ്സമായിരിക്കുന്നത് ക്രമക്കേടാണ്. പരീശന്മാരെക്കാൾ മുമ്പിലായി ചുങ്കക്കാരും പാപികളും ദൈവരാജ്യത്തിൽ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (141) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (140)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (140) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 9:29 ‘സൈന്യങ്ങളുടെ കർത്താവ്’ (യെശ : 1:9) ഈ പ്രയോഗം ഇത് കൂടാതെ പുതിയനിയമത്തിൽ യാക്കോ : 5:1 ൽ മാത്രം കാണുന്നു. (പഴയനിയമത്തിൽ 260 പ്രാവശ്യം കാണാം). ഒരു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോം ഗൊമോറ പോലെ പൂർണ്ണമായും തുടച്ചു നീക്കപ്പെടുമായിരുന്നു. (ഉല്പ : 19:24,25). ‘ഒരു ശേഷിപ്പ് മാത്രമേ രക്ഷപെട്ടു എന്നത്, നടക്കുന്ന ന്യായവിധിയുടെ കാഠിന്യവും വ്യാപ്തിയും ചൂണ്ടി കാണിക്കുന്നു. ഒരു ശേഷിപ്പ് ഉണ്ടെന്നുള്ളത് ദൈവത്തിന്റെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (140) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (139)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (139) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d യഹൂദന്മാരിൽ നിന്ന് മാത്രമല്ല ജാതികളിൽ നിന്നും വിളിച്ചു. ‘അവൻ തങ്കലേക്ക് വിളിച്ചവരല്ലാതെ, യഹൂദന്മാരോ ജാതികളോ, കരുണാപാത്രങ്ങളായിരുന്നില്ല. ഇത് ജാതിപരമായല്ല, വ്യക്തിപരമായ തിരഞ്ഞെടുപ്പിനെകുറിച്ചാണ് പറയുന്നതെന്ന് നിസ്തർക്കമായി തെളിയിക്കുന്നു ? കോപപാത്രങ്ങളെ ഉടച്ചുകളയാതെ കരുണാപാത്രങ്ങളാക്കി തീർത്ത കൃപ എത്ര ശ്രെഷ്ടമാണ്. തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിന് ഇതെല്ലാം അവൻ മുന്നൊരുക്കിയതിനാൽ സ്തോത്രം ചെയ്യാം. ഒരേ വചനം പഠിപ്പിക്കുന്ന രണ്ട് സത്യങ്ങൾ ഒന്ന് കൂടി ഓർപ്പിച്ചു മുന്നോട്ട് പോകാം.

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (139) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (138)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (138) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d “നാം ഉണ്ടാക്കിപ്പെട്ടിരിക്കുന്ന കളിമണ്ണിന്റെ സമാഹാരം മുഴുവൻ പാപത്താൽ ദുഷിച്ചു പോയിരിക്കയാൽ ഇതിൽ നിന്ന് ഇത്ര വളരെ മാനപാത്രങ്ങൾ ദൈവം ഉണ്ടാക്കുന്നത് അവിടുത്തെ നന്മയും കൃപയും കൊണ്ട് മാത്രമാണ്. മറ്റുള്ളവർ അനുതപിക്കാത്ത പാപങ്ങൾ നിമിത്തം അപമാനപാത്രങ്ങൾ ആയി തീരുവാൻ അവിടുന്നു കൈവിടുന്നതിൽ ന്യായവിരുദ്ധതയൊന്നുമില്ല. (2 തിമോ :2:20). 9:22-24 കോപപാത്രങ്ങൾ (എഫെ :2:3, 1 തെസ്സ :5:10) ദൈവത്തിന്റെ വർത്തമാനകാല ദീർഘക്ഷമ, പാപത്തോടുള്ള അനാസ്ഥയായി തെറ്റിദ്ധരിക്കരുത്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (138) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (137)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (137) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d മനുഷ്യന്റെ ഉത്തരവാദിത്വത്തെ പറ്റി ഒരു ചിന്തകൻ പറയുന്നതിപ്രകാരമാണ്. “പ്രായശ്ചിത്തം നടപ്പിലാക്കുന്ന മാർഗ്ഗം സംബന്ധിച്ചിടത്തോളം ക്രിസ്തുവിന്റെ ഒറ്റികൊടുക്കൽ നിത്യത മുതലേ മുൻ നിയമിച്ചതാണെങ്കിലും, ദൈവമല്ല, യൂദയാണ് ക്രിസ്തുവിനെ ഒറ്റികൊടുത്തത്. ദൈവീക കാര്യകാരണ ബന്ധത്തിൽ ചരിത്രത്തിലെ രണ്ടാം തര കാരണങ്ങൾ അവഗണിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല, അവ ഉറപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ താണ കാരണങ്ങളുടെ പ്രവർത്തികൾ നന്മയായാലും തിന്മയായാലും അതിന് കാരണക്കാരായവരെ ലക്ഷീകരിക്കുന്നു. ഈ കാരണക്കാരാണ് ഉത്തരവാദികൾ. 9:20 ദൈവത്തോട്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (137) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (136)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (136) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d തനിക്ക് മനസ്സുള്ളവനെ അവൻ കഠിനനാക്കുന്നു. പഴയനിയമചരിത്രം വായിക്കുന്ന ഒരുവനെ കുഴയ്ക്കുന്ന ഒന്നാണ് ഫറവോനെ ദൈവം കഠിനനാക്കിയ ശേഷം അവനെ ശിക്ഷിക്കുന്നത് ശരിയാണോ എന്ന പ്രശ്നം. താഴെ പറയുന്ന കാര്യങ്ങൾ ഇവിടെ ശ്രദ്ധേയമാണ്. 1) ദൈവം ഫറവോനെ കഠിനനാക്കി (പുറ : 4:21, 7:3, 9:12, 10:20,27, 11:10, 14:4,17) എന്നത് പോലെ തന്നെ പരാമർത്ഥമാണ് അവൻ സ്വയം കഠിനപ്പെട്ടു (8:15,32; 9:34) എന്ന വസ്തുതയും 2) പ്രകൃതി നിയമത്തെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (136) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (135)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (135) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 9:14-16 ഒരു അവലോകനം. ദൈവത്തിന്റെ പക്കൽ അനീതിയുണ്ടോ ? മുൻ പറഞ്ഞ ഉപദേശത്തിനെതിരെ ഉയരാവുന്ന രണ്ട് തടസ്സവാദങ്ങളിൽ ആദ്യത്തേതാണിത്. ഒരുത്തനെ സ്വീകരിക്കുകയും അപരനെ നിരാകരിക്കുകയും ചെയ്യുന്നത് അവരുടെ പ്രവർത്തികൾ നിമിത്തമാണ്, ദൈവത്തിന്റെ തിരുഹിതം നിമിത്തം മാത്രമാണ് എന്നാണ് പൗലോസ് മുകളിൽ സ്ഥാപിച്ചത്. ഇത് ദൈവനീതിക്ക് തികച്ചും യോജിച്ചതാണ്. ഇവിടെ നമുക്ക് ഓർക്കുവാനുള്ളത്, നമ്മെക്കാൾ സ്രേഷ്ഠരായ പതിനായിരങ്ങൾ വേറെ ഉണ്ടായിരുന്നിട്ടും നമ്മോട് ദൈവം കരുണ കാണിച്ചു

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (135) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (134)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (134) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 9:14,15 ഇവിടെ ഒരു സംശയം ഉണ്ടാകാൻ സാധ്യത ഉണ്ട്. “ദൈവത്തിന്റെ സ്വേച്ഛാപരമായ തിരെഞ്ഞെടുപ്പ് ശരിയാണോ ? അങ്ങനെ പരമാധികാരം ഉപയോഗിക്കുന്നത് നീതിയാണോ ? ഇതിലേക്ക് ദൈവം കരുണ കാണിച്ച യിസ്രായേലിന്റെയും ദൈവം കഠിനമാക്കിയ ഫറവോന്റെയും ദൃഷ്ടാന്തങ്ങൾ ഉന്നയിച്ച് പൗലോസ് മറുപടി നൽകുന്നു. ദൈവത്തിന്റെ പക്കൽ അനീതിയുണ്ടോ ? ഒരുനാളുമില്ല. ഏശാവിനോടോ മറ്റാരോടെങ്കിലുമോ തിരെഞ്ഞെടുപ്പ് സംബന്ധിച്ച് ദൈവം അനീതി ചെയ്തിട്ടില്ല. ‘ചിലരെ തിരഞ്ഞെടുക്കുകയും ചിലരെ നിരാകരിക്കുകയും ചെയ്യുന്നതിൽ ദൈവത്തിൽ അനീതി

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (134) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (133)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (133) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഈ വിഷയം എന്തിനാണ് ഇവിടെ അപ്പോസ്തോലൻ പറയുന്നത് ? 1) ഒരേ ജാതിയിൽ, ഒരേ കുടുംബത്തിൽ തന്നെ, വ്യക്തികൾക്കിടയിൽ ദൈവം വ്യത്യസ്തത കല്പിക്കുന്നു. 2) ദൈവം തനിക്ക് ഇഷ്ടമുള്ളവരെ അനുഗ്രഹിക്കുന്നു. 3) ദൈവം ജാതികളെ സംബന്ധിച്ച്‌ ഇത് ചെയ്യുമെങ്കിൽ വ്യക്തികളെ സംബന്ധിച്ചും ഇത് ചെയ്യും. 4) ലൗകീക കാര്യങ്ങളിൽ ഇത് ശരിയെങ്കിൽ ആത്മീകകാര്യത്തിലും ശരിയാണ്. ദൈവം എന്ത് കൊണ്ട് ഈ വ്യത്യസ്തഥ കാണിച്ചു എന്ന് ചോദിച്ചാൽ, അതെ പിതാവേ ഇങ്ങനെയല്ലോ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (133) Read More »

error: Content is protected !!