Tuesday Thoughts

‘ഇതാ, നോഹയുടെ കാലം’ – 61

‘ഇതാ, നോഹയുടെ കാലം’ – 61 പാ. ബി. മോനച്ചൻ, കായംകുളം 31 യുദ്ധങ്ങൾ, യുദ്ധശ്രുതികൾ ഈ ലേഖനം എഴുതുമ്പോഴും വിവിധ രാജ്യങ്ങളുടെ പോരാട്ടങ്ങളുടെ വാർത്താചിത്രങ്ങളും വിവരണങ്ങളും കൊണ്ട് പത്രമാസികകളുടെ പേജുകളിൽ യുദ്ധത്തിൽ വീരചരമം അടഞ്ഞ അനവധി യുവസൈനികരുടെ വിധവകളായ തീർന്ന ഭാര്യമാരുടെയും അനാഥരായി തീർന്ന കുഞ്ഞുങ്ങളുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴികളും ദൃശ്യമാണ്. സന്താനത്തെ കൊതിതീരെ കാണുംമുൻപ് അവരെ യാത്രയാക്കേണ്ടി വന്ന മാതാപിതാക്കളുടെ ദുഃഖവും പതംപറച്ചിലും എല്ലാം കണ്ടും കേട്ടും എന്റെയും കണ്ണുകൾ ഈറനണിയുന്നു. എന്റെ മാതൃരാജ്യമെന്ന നിലയിൽ അതിർത്തിയിലെ സംഭവങ്ങൾ […]

‘ഇതാ, നോഹയുടെ കാലം’ – 61 Read More »

‘ഇതാ, നോഹയുടെ കാലം’ – 60

‘ഇതാ, നോഹയുടെ കാലം’ – 60 പാ. ബി. മോനച്ചൻ, കായംകുളം ഭൂമി മുഴുവൻ സമൃദ്ധി കൊണ്ട് നിറയും. ഭൂലോകം മുഴുവൻ ഒരു രാഷ്ട്രമായി മാറും. കൃഷിനാശമോ വിഷബാധയോ ക്ഷാമമോ ദാരിദ്ര്യമോ എങ്ങും ഉണ്ടായിരിക്കയില്ല, ഭൂമി നൂറ് മേനി വിളവ് നൽകും. ജന്തുക്കൾ തമ്മിലുള്ള പോരാട്ടങ്ങൾ ഉണ്ടായിരിക്കുകയില്ല. സമുദ്രം വെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നത് പോലെ ഭൂമി യഹോവയുടെ പരിജ്ഞാനം കൊണ്ട് നിറയും. എല്ലാറ്റിനും ഉപരി ഭൂലോകത്തെ മുഴുവൻ തെറ്റിച്ച് കളയുന്ന ദുഷ്ടപിശാചിനെ പിടിച്ചു കെട്ടി അഗാധ കൂപത്തിൽ അടച്ചിരിക്കും. യെരുശലേം കേന്ദ്രമാക്കി രാജാധിരാജാവായ ദൈവപുത്രൻ ഭൂലോകത്തെ നീതിയോടും ന്യായത്തോടും ഭരിക്കും. (യെശ : 11:4-10; വെളി :20:1-3). പട്ടിണിമരണങ്ങൾ, വഴിതടയൽ, കുലപാതകങ്ങൾ എന്നിവ ഇല്ല. സ്ത്രീ പീഡനങ്ങളോ ശിശു മരണങ്ങളോ ഇല്ല. വഞ്ചനയില്ല, തട്ടിപ്പില്ല, ബന്ദോ ഹർത്താലോ ഇല്ല. ബോംബ് സ്ഫോടനമോ ഭീകരന്മാരോ അവിടെയില്ല. കോടതി വരാന്തകൾ, ജയിലറകൾ, ചൂതാട്ടകേന്ദ്രങ്ങൾ, വ്യഭിചാരശാലകൾ, മദ്യഷാപ്പുകൾ, ബീയർ പാർലറുകൾ, നൈറ്റ് ക്ലബുകൾ, തുടങ്ങി പാപത്തിന്റെ മൊത്ത വ്യാപാര കേന്ദ്രങ്ങൾ ഒന്നും ആ രാജ്യത്ത് കാണുകയില്ല. വൃദ്ധ മന്ദിരങ്ങൾ, അനാഥശാലകൾ ഒന്നുമില്ലാത്ത രാജ്യം ! അതെ, നമ്മുടെ കർത്താവ് രാജാധിരാജാവായി വാഴും. അവന്റെ വിശുദ്ധന്മാരും അവനോടൊപ്പം ഭരണം നടത്തും. എണ്ണമില്ലാത്ത സ്വർഗീയ സൈന്യത്തിന്റെ അകമ്പടിയുള്ള രാജാധിരാജാവായ കർത്താവായ യേശുവിന് പോലീസിന്റെയും പട്ടാളത്തിന്റെയും കര നാവിക വ്യോമ സേനകളുടെയും ആവശ്യമില്ല. (വെളി :19:11). ആ രാജ്യത്തിൻറെ പേര് ‘ദൈവരാജ്യം'(The kingdom of God) എന്നായിരിക്കും (ലുക്കോ : 6:20, മത്താ :26:19). ഇന്ന് ഭൂമിയിലുള്ള സകലരാജ്യങ്ങളുടെയും പേരുകളും അതിർത്തികളും നീക്കപെടും. പല കൊടികീഴിൽ പല തലസ്ഥാനങ്ങളിൽ ആയിരിക്കുന്ന ലോകജനത ഒരു കൊടികീഴിലും ഒരു തലസ്ഥാനത്തിന് കീഴിലും ആകും. അങ്ങ് എവിടെയും അതിർത്തി തർക്കം ഉണ്ടാവുകയില്ല. ആ രാജ്യത്തിൻറെ ഭരണസിരാ കേന്ദ്രം യെരുശലേം ആയിരിക്കും. ദൈവീക ഭരണം (Divine ruling), ദൈവീക പരമാധികാരം (Divine sovereignity), ദൈവീക അനുഗ്രഹം (Divine blessing) നിറഞ്ഞ ലോകം അങ്ങനെ സ്ഥാപിക്കപെടും. പ്രിയ വായനക്കാരെ, വിശുദ്ധ വേദപുസ്തകത്തിലെ വാക്യങ്ങൾ സഹിതം ഈ കുറിമാനം എഴുതുവാൻ കാരണം, വിശുദ്ധ ബൈബിളിൽ എഴുതിയിരിക്കുന്ന പ്രവചനങ്ങൾ ഏറിയ പങ്കും നമ്മുടെ കണ്ണിന്മുന്പിൽ നിവർത്തിക്കപ്പെടുന്നുവെങ്കിൽ, നിവർത്തിക്കപ്പെട്ടുവെങ്കിൽ ഇവയും നിറവേറും എന്ന് നാം ഗ്രഹിക്കേണ്ടതാണ്. മനുഷ്യവർഗ്ഗത്തിന് വേണ്ടി സമ്പൂർണ്ണ താഴ്ച ഭവിച്ച ശ്രീയേശുക്രിസ്തു തന്റെ സമ്പൂർണ്ണ മഹത്വത്തിൽ പ്രത്യക്ഷനാകുവാൻ പോകുന്നു. ആ രാജ്യത്തിൽ പങ്കാളിയാകുവാൻ നിങ്ങൾ ഒരുങ്ങുക. ആ നാടിന്റെയും ഭരണത്തിന്റെയും പ്രചാരകരാകേണ്ട ദൈവമക്കൾ പോലും ഈ നശ്വരലോകത്തിന്റെ കെട്ടുപണിയിൽ മുഴുകുന്ന കാഴ്ച നാം കാണുന്നു. അവരും ലോകത്തെ നന്നാക്കാൻ ഇറങ്ങിപുറപ്പെടുന്നു. “പുറപ്പെട്ടു പോകുവിൻ; നാശത്തിന്നു, കഠിനനാശത്തിന്നു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം (പാപം നിമിത്തം) ഇതു നിങ്ങൾക്കു വിശ്രാമസ്ഥലമല്ല.”, (മീഖാ : 2:10) എന്ന് പ്രവാചകൻ പറഞ്ഞത് ഓർത്തു കൊള്ളുക. “നിന്റെ രാജ്യം വരേണമേ എന്ന് കർത്താവിന്റെ ശിഷ്യന്മാർ പ്രാർഥിച്ചത് പോലെയും “ആമേൻ, കർത്താവെ അങ്ങ് വേഗം വരേണമേ” എന്ന് ദൈവസഭ പ്രാർത്ഥിക്കട്ടെ.  നാം വരുവാനുള്ള നിത്യരാജ്യം, ഇളകാത്ത രാജ്യം കാത്തിരിക്കുന്നവരാണ്. പാപലിങ്കമായ, സാത്താന്യ അധിനിവേശമുള്ള ഈ ഭൂമിയിൽ ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുവാൻ ആർക്കും കഴിയുകയില്ല. ഭൂലോകത്തിന്റെ ആരംഭം മുതൽ മിക്ക ഭരണാധികാരികളിലും സാത്താൻ ഉൾ പ്രവേശിച്ച് അനീതിയും അക്രമവും കുലപാതകവും ദുഷ്ടതയും നടത്തിയെടുക്കുന്നു. പിശാചിനെയും അവന്റെ പ്രവർത്തികളെയും അഴിപ്പാൻ ശക്തനായവൻ, അവനെ കാൽവരിയിൽ തോൽപിച്ച് അവന്റെ മേൽ ജയോത്സവം കൊണ്ടാടിയവൻ, രാജാവായി പിറന്നവനെങ്കിലും ദരിദ്രനായി ജീവിച്ചവൻ, അഗതിയെപ്പോലെ മരിച്ചവൻ, മരണത്തെ ജയിച്ചവൻ, രാജത്വം പ്രാപിച്ചു മടങ്ങി വരുവാൻ പോയവൻ, നീതിസൂര്യനായവൻ, ഭൂരാജാക്കന്മാർക്ക് അധിപതിയായവൻ – നസ്രായനായ യേശു. അവന് മാത്രമേ ലോകത്തെ നീതിയോടും ന്യായത്തോടും കൂടെ ഭരിക്കുവാൻ കഴിയൂ എന്ന് ലോകം തിരിച്ചറിയുന്ന നാൾ വരുന്നു. ആമേൻ, കർത്താവെ നിന്റെ രാജ്യം വരേണമേ !   

‘ഇതാ, നോഹയുടെ കാലം’ – 60 Read More »

‘ഇതാ, നോഹയുടെ കാലം’ – 59

‘ഇതാ, നോഹയുടെ കാലം’ – 59 പാ. ബി. മോനച്ചൻ, കായംകുളം 30 ക്ഷേമരാഷ്ട്രം ആര് സ്ഥാപിക്കും ? ഈ നാശലോകത്തെ, പാപസമ്പൂർണ്ണമായ ലോകവ്യവസ്ഥിതിയെ, സാത്താന്റെ കരങ്ങളിൽ അമർന്നിരിക്കുന്ന ലോകത്തെ പുനരുദ്ധരിക്കുവാൻ ലോകത്തിലെ  നേതാവിനെക്കൊണ്ടും കഴിയില്ല എന്ന് ഇതുവരെയുള്ള അനുഭവം നമ്മെ പഠിപ്പിക്കുന്നു. ലോകത്തിലെ ആർക്കും ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുവാൻ സാധിക്കില്ല എന്ന് പരാജയപ്പെട്ട ഭരണകൂടങ്ങൾ നെയിം വിളിച്ചറിയിക്കുന്നു. എന്നാൽ ഈ ഭൂമിയുടെ ഗതി എന്നും ഇങ്ങനെ ആയിരിക്കില്ല. ഇതിനെ നന്നാക്കുവാനും ഉയർത്തിയെടുക്കുവാനും കഴിവുള്ള ഒരുവൻ വരും. ‘യാക്കോബിന്റെ ഉദയനക്ഷത്രം’ എന്നും ‘അധികാരമുള്ളവൻ’ എന്നും ‘ഭൂരാജാക്കന്മാരുടെ അധിപതി’ എന്നും ‘രാജാധിരാജാവും കർത്താധികർത്താവും’ എന്ന് പേരുള്ള നസ്രായനായ യേശു

‘ഇതാ, നോഹയുടെ കാലം’ – 59 Read More »

‘ഇതാ, നോഹയുടെ കാലം’ – 58

‘ഇതാ, നോഹയുടെ കാലം’ – 58 പാ. ബി. മോനച്ചൻ, കായംകുളം തിരെഞ്ഞെടുപ്പുകളിൽ ഞങ്ങൾക്ക് ഒരു അവസരം കൂടി തരൂ എന്ന് ഭരണപക്ഷവും, അല്ല ഞങ്ങൾക്ക് ഒരവസരം തരൂ എന്ന് പ്രതിപക്ഷവും പറയുന്നു. എന്നാൽ ഭരണം തുടങ്ങുമ്പോഴേക്കും ജനത്തിന് നിരാശയും ഭയവും സങ്കടവും വർധിക്കുന്നു. വിലക്കയറ്റം രൂക്ഷമാകുന്നു. ആവശ്യസാധങ്ങൾക്ക് ദൗർലഭ്യം വരുന്നു. പെട്രോളിനും ഡീസലിനും വിലയേറുന്നു. സബ്‌സിഡികൾ വെട്ടികുറയ്ക്കപ്പെടുന്നു. തങ്ങൾ അങ്ങോട്ട് ഭരണത്തിൽ കയറിയാൽ ഉടനെ നാട് നന്നാക്കി തരാമെന്ന് പറഞ്ഞവർ ഇപ്പോൾ തന്നെ തങ്ങൾക്കും ഇതൊക്കെയേ ചെയുവാൻ കഴിയൂ എന്ന്

‘ഇതാ, നോഹയുടെ കാലം’ – 58 Read More »

‘ഇതാ, നോഹയുടെ കാലം’ – 57

‘ഇതാ, നോഹയുടെ കാലം’ – 57 പാ. ബി. മോനച്ചൻ, കായംകുളം 29 പരാജയപ്പെടുന്ന ഭരണകർത്താക്കൾ ക്ഷേമരാഷ്ട്ര സംസ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭരണക്രമങ്ങളും ഇസങ്ങളും പ്രത്യയശാസ്ത്രങ്ങളും പരാജയപ്പെട്ടതായി മുൻ അദ്ധ്യായത്തിൽ നാം വിചിന്തനം ചെയ്തല്ലോ. ഉരുക്കുമുഷ്ടികളാൽ ലോകജനതയെ ഭീതിയിലാഴ്ത്തിയവരും ഏകാധിപത്യത്തിന്റെ മറവിൽ ജനതയെ അടിച്ചമർത്തിയവരും രാജത്വത്തിന്റെ പ്രൗഢിയിൽ ആഡംബരജീവിതം നയിച്ച് പ്രജകൾക്ക് കഷ്ടതകൾ മാത്രം നൽകിയവരും ജനായത്ത ഭരണത്തിന്റെ ശീതളിമയിൽ മോഹനവാഗ്ദാനങ്ങൾ നൽകി ജനവഞ്ചന നടത്തിയവരും ഒക്കെ ലോകം വിട്ട് കടന്ന് പോയി. ചരിത്രപാഠപുസ്തകത്തിന്റെ താളുകളിൽ അവരുടെ വീരകഥകൾ കുട്ടികൾക്ക്

‘ഇതാ, നോഹയുടെ കാലം’ – 57 Read More »

‘ഇതാ, നോഹയുടെ കാലം’ – 56

‘ഇതാ, നോഹയുടെ കാലം’ – 56 പാ. ബി. മോനച്ചൻ, കായംകുളം തങ്ങളുടെ പണത്തിന്റെ മൂല്യവർദ്ധനവും മറ്റ് ദാരിദ്ര്യരാജ്യങ്ങളിലെ പണത്തിന്റെ മൂല്യരാഹിത്യവും തൊഴിലില്ലായ്മയും പട്ടിണിയും ഒക്കെ ആ നാടുകളിലേക്ക് പതിനായിരങ്ങളെ ആകർഷിച്ചു. വമ്പൻ സൗധങ്ങൾ, അരമനകൾ, കൊട്ടാരങ്ങൾ എന്നിവയിൽ എണ്ണപ്പണത്തിന്റെ ബലത്തിൽ അവർ വാഴുന്നു. മറുനാട്ടുകാർ റോഡുകൾ, പാലങ്ങൾ, ഫ്ലൈഓവറുകൾ, ചലിക്കുന്ന കൊട്ടാരസദൃശ്യമായ വാഹനങ്ങൾ എന്നിവ പണിത് കൊടുത്തു. ആ രാജ്യങ്ങളിൽ ഉയർന്ന് നിൽക്കുന്ന വമ്പൻ കെട്ടിടസമുച്ചയങ്ങളുടെ പിമ്പിൽ ദരിദ്രരാജ്യങ്ങളിലെ പാവപെട്ട തൊഴിലാളികളുടെ വിയർപ്പും അധ്വാനവുമാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ കണ്ട്പിടുത്തവും ഗൾഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങളും നമ്മുടെ ഇന്ത്യയും

‘ഇതാ, നോഹയുടെ കാലം’ – 56 Read More »

‘ഇതാ, നോഹയുടെ കാലം’ – 55

‘ഇതാ, നോഹയുടെ കാലം’ – 55 പാ. ബി. മോനച്ചൻ, കായംകുളം അമേരിക്കയുടെ ധാർമ്മികനിലയുടെ അധഃപതനത്തിൽ പരിതപിക്കാത്തവർ അവരുടെ സാമ്പത്തിക നിലയുടെ തകർച്ചയിൽ പരിതപിച്ചു. അമേരിക്കൻ ജനതയുടെ സാമ്പത്തികസ്ഥിതിക്ക് വേഗം വ്യത്യാസം വരുത്താമെന്ന് പറഞ്ഞ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ വ്യക്തിക്ക് കാര്യമായി ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. ഇപ്പോൾ ഇതാ ആ അഞ്ച് വർഷവും തീരാൻ പോകുന്നു. ആ നേതാവിന്റെ ഭരണത്തിന് കീഴിൽ അമേരിക്ക സ്വർഗ്ഗതുല്യമായോ എന്ന് വായനക്കാർ തന്നെ വിധിയെഴുതുക. ഒരു കാലത്ത് ഇന്ത്യയിലെ, വിശേഷിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്കാരുടെ

‘ഇതാ, നോഹയുടെ കാലം’ – 55 Read More »

‘ഇതാ, നോഹയുടെ കാലം’ – 54

‘ഇതാ, നോഹയുടെ കാലം’ – 54 പാ. ബി. മോനച്ചൻ, കായംകുളം 28 ക്ഷേമരാഷ്ട്രം എവിടെ ? ആദാമ്യലംഘനത്താൽ അധഃപതിക്കപ്പെട്ട, പാപപങ്കിലമായ ഈ ഭൂമിയിൽ സമത്വ സുന്ദരമായ ഒരു ക്ഷേമരാഷ്ട്രം എല്ലാ രാഷ്ട്രീയപാർട്ടിക്കാരുടെയും രാഷ്ട്രീയനേതാക്കന്മാരുടെയും ഭരണാധികാരികളുടെയും രാഷ്ട്രത്തലവന്മാരുടെയും മോഹനവാഗ്ദാനമാണ്. വിശുദ്ധ വേദപുസ്തകത്തിലെ നിമ്രോദ് എന്ന വീരൻ മുതൽ ഇതുവരെയുള്ള എല്ലാ ഭരണാധികാരികളും ആശിച്ചതും അവരുടെ കാലഘട്ടത്തിലെ ജനം മോഹനസ്വപ്നം കണ്ടതുമായ സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞ ക്ഷേമരാജ്യം ഇന്നും ഒരു സ്വപ്നമായി തന്നെ തുടരുന്നു. ലോക സാമ്രാജ്യങ്ങൾ മിന്നിമറഞ്ഞു. മനുഷ്യർക്കെല്ലാം തുല്യ നീതിയും ക്ഷേമവും

‘ഇതാ, നോഹയുടെ കാലം’ – 54 Read More »

‘ഇതാ, നോഹയുടെ കാലം’ – 53

‘ഇതാ, നോഹയുടെ കാലം’ – 53 പാ. ബി. മോനച്ചൻ, കായംകുളം ദൈവമക്കളുടെ പ്രത്യാശയ്ക്കായി ഒരു വാക്യം ഉദ്ധരിക്കാം. ‘ദേശത്തു കേൾക്കുന്ന വർത്തമാനംകൊണ്ടും ഒരു ആണ്ടിൽ ഒരു വർത്തമാനവും പിറ്റെയാണ്ടിൽ മറ്റൊരു വർത്തമാനവും കേൾക്കുമ്പോഴും സാഹസകൃത്യങ്ങൾ ദേശത്തു നടക്കുമ്പോഴും അധിപതി അധിപതിക്കു വിരോധമായി എഴുന്നേല്ക്കുമ്പോഴും നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുതു; നിങ്ങൾ ഭയപ്പെടുകയും അരുതു. അതുകൊണ്ടു ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ സന്ദർശിപ്പാനുള്ള കാലം വരും’. യിരെ : 51:46. അപ്പോൾ ഈ വാർത്തകളെല്ലാം ദൈവീക സന്ദർശനം അടുത്ത് വരുന്നു എന്നതിന്റെ സൂചനയാണെന്ന് ഗ്രഹിക്കുക. സ്വർഗ്ഗത്തിലെ ദൈവം ഈ ഭൂമിയെയും

‘ഇതാ, നോഹയുടെ കാലം’ – 53 Read More »

‘ഇതാ, നോഹയുടെ കാലം’ – 52

‘ഇതാ, നോഹയുടെ കാലം’ – 52 പാ. ബി. മോനച്ചൻ, കായംകുളം 27 ഇളകുന്ന സിംഹാസനങ്ങൾ ഞാൻ ഈ ലേഖനത്തിന്റെ പണിപ്പുരയിൽ ആയിരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ ഭാരതം വീണ്ടും ഒരു തിരഞ്ഞെടുപ്പിനായുള്ള ഒരുക്കത്തിലാണ്. മന്ത്രിസഭകളുടെ വീഴ്ചയും എഴുന്നേൽപ്പും ഇവിടെ നിത്യ സംഭവമായി മാറിയിരിക്കുന്നു. കാരണം ഇന്നലെ പിന്തുണച്ചവർ ഇന്ന് എതിരാളികളായി. ഇന്നലെ കൂടെ നിന്നവർ ഇന്ന് കാല് വാരുന്നു. എന്തെല്ലാം കള്ളക്കളികളും അന്തർനാടകങ്ങളുമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ നാം കാണുന്നത്. ആരോ പറഞ്ഞത് പോലെ ‘മര്യാദ ഇല്ലാത്ത

‘ഇതാ, നോഹയുടെ കാലം’ – 52 Read More »

error: Content is protected !!