July 3, 2021

കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള സ്മാർട്ട് ഫോൺ വിതരണവുമായി കോന്നി ദൈവസഭ യുവജനപ്രവർത്തകർ

കോന്നി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോന്നി സഭയുടെ പുത്രിക സംഘടനയായ വൈ. പി. ഇ യുടെ നേതൃത്വത്തിൽ നടന്നു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനാവശ്യത്തിനാവശ്യമായ സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം അഡ്വ. കെ. യു. ജനീഷ്കുമാർ എംഎൽഎ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് വേണ്ടി കോന്നി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റുമാർ ഏറ്റുവാങ്ങി. ഇന്ത്യ ദൈവസഭ കോന്നി സെന്റർ മിനിസ്റ്റർ പാ. അനിയൻകുഞ്ഞ് സാമുവൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോന്നി പഞ്ചായത്ത് പ്രസിഡന്റ് […]

കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള സ്മാർട്ട് ഫോൺ വിതരണവുമായി കോന്നി ദൈവസഭ യുവജനപ്രവർത്തകർ Read More »

IPC സൺഡേസ്ക്കൂൾസ് അസോസിയേഷൻ ഓൺലൈൻ സൺഡേസ്ക്കൂൾ ക്ലാസുകൾ ഇന്ന് (ജൂലൈ 4 ന്) ആരംഭിക്കും

കുമ്പനാട് : IPC സൺഡേസ്ക്കൂൾസ് അസോസിയേഷൻ ഓൺലൈൻ സൺഡേസ്ക്കൂൾ ക്ലാസുകൾ ഇന്ന് (ജൂലൈ 4 ന്) ആരംഭിക്കും. സൺഡേസ്ക്കൂൾ സമയത്ത് തന്നെ രാവിലെ അര മണിക്കൂർ യൂട്യൂബിലൂടെയാണ് നഴ്സറി മുതൽ പതിനഞ്ചാം ക്ലാസ് വരെയുള്ള ഓൺലൈൻ ക്ലാസ് നടക്കുന്നത്. വിദഗ്ദരായ അധ്യാപകർ ക്ലാസുകൾ നയിക്കും. സൺഡേസ്ക്കൂൾ വിദ്യാഭ്യാസ കലണ്ടർ പകുതി വർഷം പിന്നിട്ടതിനാൽ ഈ വർഷം അവസാന പകുതി ഭാഗങ്ങളിൽ നിന്നാകും ക്ലാസുകൾ നടക്കുന്നത്. അവസാന പകുതി ഭാഗത്തു നിന്നും ഡിസംബറിൽ പരീക്ഷ നടത്തപ്പെടും. IPC Online

IPC സൺഡേസ്ക്കൂൾസ് അസോസിയേഷൻ ഓൺലൈൻ സൺഡേസ്ക്കൂൾ ക്ലാസുകൾ ഇന്ന് (ജൂലൈ 4 ന്) ആരംഭിക്കും Read More »

പാസ്റ്റർ കെ സി ബേബിയുടെ ഭാര്യ ആനി കെ.ബേബി (52) നിത്യതയിൽ

മുക്കാഞ്ഞിരം : ചർച്ച് ഓഫ് ഗോഡ് ദൈവസഭ മുക്കാഞ്ഞിരം സഭയുടെ ശുശ്രൂഷകനും, കല്ലുമല സഭാംഗവുമായ പാ. കെ. സി. ബേബിയുടെ ഭാര്യ ആനി കെ. ബേബി (52) ജൂലൈ 3 ന് നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാരശുശ്രുഷ ജൂലൈ 5 ന് ദൈവസഭ ആഞ്ഞിലിത്താനം സെമിത്തേരിയിൽ നടത്തപ്പെടും.

പാസ്റ്റർ കെ സി ബേബിയുടെ ഭാര്യ ആനി കെ.ബേബി (52) നിത്യതയിൽ Read More »

error: Content is protected !!