മാവേലിക്കര : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ മാവേലിക്കര സെൻ്റർ, വൈപിഇ & സൺഡേ സ്കൂൾ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസും സ്റ്റുഡൻ്റസ് കോൺഫറൻസും ആഗസ്റ്റ് 21 ന് രാവിലെ 10 മണി മുതൽ ഓൺലൈനിൽ നടക്കും.
കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ പ്രസിഡൻ്റും സെൻ്റർ ശുശ്രുഷകനുമായ പാ. ജെ. ജോസഫ് ഉത്ഘാടനം ചെയ്യും. YPE സ്റ്റേറ്റ് ട്രഷറാർ പാ. ഫിന്നി ജോസഫ് പ്രഭാഷണം നടത്തും. കേരളാ സർക്കാർ ന്യുനപക്ഷ ക്ഷേമ വകുപ്പിലെ പ്രമുഖ കരിയർ ഗൈഡൻസ് വിദഗ്ധനും, പരിശീലകനും, കൗൺസിലറും, മോട്ടിവേഷണൽ സ്പീക്കറുമായ അജി ജോർജ്ജ് വാളകം രാവിലെ 11:30 മുതൽ ക്ലാസ് എടുക്കും.
ZOOM ID : 898 0989 5430
passcode : CGI
കൂടുതൽ വിവരങ്ങൾക്ക്: ആഷാ റെജി (94976 35223), പാ. ജോ വർഗീസ് (93494 46058)
Post Views: 3,505