‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (90)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
ക്രിസ്തുവിന്റെ പുനഃരുത്ഥാനം
1) സത്യത്തിന്റെ മൂലകല്ല് – 2 തിമോ : 2:8
2) വിശ്വാസത്തിന്റെ പ്രതിജ്ഞ – റോമ : 10 :9-10
3) സുവിശേഷത്തിന്റെ അന്തസ്സത്ത – 1 കോരി : 15:3,4
4) പ്രത്യാശയുടെ അടിസ്ഥാനം – 1 തെസ്സ : 4 :13
5) മാറത്വത്തിന്റെ മുന്നോടി – 1 പുത്രോ :1:34
6) പ്രകൃത്യാതീതയായതിന്റെ തെളിവ് – എഫെ : 1:19,20
7) വിശുദ്ധിക്കുള്ള പ്രചോദനം – റോമ : 6:4
8) വിശുദ്ധന്മാരുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഉറപ്പ് – റോമ : 8:9
9) ഉറപ്പിന്ന്റെ അടിസ്ഥാനം – റോമ : 8:33-39
മരണത്തോട് സദൃശ്യപെട്ടവർ പുനഃരുത്ഥാനത്തോടും സാദൃശ്യപ്പെടും. അർത്ഥാൽ ഏകീഭവിക്കും. ഒരു ചെടി ബഡ് (Bud) ചെയ്ത് ചേർക്കുന്നത് പോലെ, അതിന്റെ ഒട്ടിൽ ഒന്നിച്ചു ചേർന്ന് വളരുന്നത്പോലെ നാം ക്രിസ്തുവിന്റെ മരണപുനഃരുത്ഥാനത്തിൽ ഒന്നിച്ചു ചേർന്ന് വളരുന്നു.
ക്രിസ്തീയ സ്നാനം
1) സ്നാനം ദൈവത്താൽ സ്ഥാപിക്കപ്പെട്ടതും ദൈവത്തിന്റെ ആലോചനയുമാണ്. (യോഹ : 1:23)
2) കർത്താവിന്റെ അന്ത്യകല്പനയാണ് (മർക്കോ : 16:16)
3) കർത്താവ് കാണിച്ച മാതൃക (മത്താ : 3:13)
4) സ്നാനം രക്ഷയ്ക്കല്ല, രക്ഷയ്ക്കുള്ള മാർഗ്ഗമാണ് (അപ്പൊ : 16:31, റോമ :10:9)
5) ദൈവത്തോടുള്ള നല്ല മനഃസാക്ഷിക്കായിട്ട് (1 പത്രോ : 3:20)
6) കർത്താവിനോടുള്ള സ്നേഹം വെളിപ്പെടുത്തുന്നു (യോഹ : 14:15)
7) കർത്താവിനെ അനുസരിക്കുകയാണ് (അപ്പൊ : 2:41)
8) ഏകീഭവനം ക്രിസ്തുവിന്റെ മരണപുനഃരുത്ഥാനത്തോട്
9) ക്രിസ്തുവിനോട് ചേരുകയാണ് (റോമ :6:24)
10) യോഗ്യത – മാനസാന്തരപ്പെട്ട് പാപം ഏറ്റു പറയുക (മത്തായി : 3:15)
പഴയ മനുഷ്യൻ
പൗലോസിന്റെ പ്രത്യേക ഭാഷ പ്രയോഗമാണിത് (വാ. 6) (എഫെ :4:22, കോലോ :3:9). പാപശരീരം എന്നത് പാപത്തിന്റെ ശക്തിയാൽ ഭരിക്കപ്പെടുന്ന ശരീരമെന്നാണ്. പാപത്തിൽ നിന്ന് നീതീകരണം പ്രാപിച്ചിരിക്കുന്നു എന്നാണ് മോചനം കൊണ്ട് ഉദ്ദേശിക്കുന്നത്. മരിച്ചവൻ – മനുഷ്യരുടെ ഇടയിലുള്ള ബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രനായിരിക്കുന്നത് പോലെ പാപത്തിന് മരിച്ചവൻ പാപത്തിന്റെ കുറ്റത്തിൽ നിന്നും അതിന്റെ അടിമത്വത്തിൽ (ശക്തി) നിന്നും മോചനം പ്രാപിച്ചിരിക്കുന്നു എന്നാണർത്ഥം. ഹോഡ്ജ് (Hodge) “ആ മോചനം രണ്ട് വിധത്തിലാണ്, പാപത്തിന്റെ ശിക്ഷയിൽ നിന്നുള്ള കോടതി (നിയമ) സംബന്ധമായ മോചനവും അതിന്റെ ശക്തിയിൽ നിന്നനുള്ള മോചനവും”
ക്രിസ്തുവിനോട് കൂടെ ജീവിക്കും എന്നത് ഭാവിയിലെ കാര്യമല്ല, ക്രിസ്തുവിനോട് നമുക്കുള്ള ഐക്യതയുടെ സുനിശ്ചിതമായ അനന്തരഫലമാണ്.