കുമ്പനാട് : PYPA കേരള സ്റ്റേറ്റ് സംസ്ഥാന കൺവൻഷൻ മെയ് 23-25 വരെ പത്തനാപുരം ക്രൗൺ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ഐപിസി ജനറൽ സെക്രട്ടറി പാ. സാം ജോർജ്ജ് ഉത്ഘാടനം ചെയ്യുന്ന ആത്മീക സംഗമത്തിൽ പാസ്റ്റർ വൈഭവ് കപൂർ (പഞ്ചാബ്), പാസ്റ്റർ പോൾ മാത്യു (ഉദയപ്പൂർ) എന്നിവർ മുഖ്യ അതിഥികളായിരിക്കും. ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിത്സൻ ജോസഫ്, പാസ്റ്റർ ജോസഫ് വില്ല്യംസ് (യു.എസ്. എ), പാസ്റ്റർ കെ.ജെ തോമസ് കുമളി എന്നിവരും ദൈവവചനത്തിൽ നിന്നും വിവിധ സെഷനുകൾ പ്രസംഗിക്കും. മെയ് 24, 25 ന് യുവജന സെമിനാറിൽ ഡോ. ഗ്രേസ് ലാൽ (കോട്ടയം) പങ്കെടുക്കും.
ഹോളി ഹാർപ്സ് (ചെങ്ങന്നൂർ), സിസ്. പെർസിസ് ജോൺ, ഡോ. ബ്ലെസ്സൺ മേമന, സ്റ്റീവൻ സാമുവൽ ദേവസ്സി എന്നിവരോടൊപ്പം PYPA സ്റ്റെസ്റ്റ് ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
Post Views: 1,357