‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (100)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
എന്നാൽ ആർകെങ്കിലും അത് അനുസരിക്കുവാൻ കഴിയുമോ എന്നത് മറ്റൊരു കാര്യം. എനിക്ക് മരണഹേതുവായി തീർന്നു. അനുസരിക്കുന്നവർക്ക് ജീവൻ, ലംഘനക്കാർക്ക് മരണം. ‘ന്യായപ്രമാണം അതിൽത്തന്നെ അപകടകാരിയല്ല. എന്നാൽ നമ്മുടെ ദുഷ്ടതമൂലം അതിന്റെ ശാപം നമ്മുടെ മേൽ വരുന്നു. 2 കോരി :3:7,9
7:11 പാപം ചതിച്ചു. ചതിക്കുക എന്ന വാക്ക് പൗലോസ് പുതിയനിയമത്തിൽ, മാത്രമേ ഉപയോഗിക്കുന്നുളളൂ. പാപം ചതിക്കുന്നു. (1 കോരി :3:18, 2 കോരി :11:3, 2 തെസ്സ :2:3, 1 തിമ :2:14) പാപം വഞ്ചകനാണ് (ഉല്പ :3:13). ‘പാപം ന്യായപ്രമാണത്തിന്റെ ആവശ്യങ്ങളാൽ അവന്റെ മനസ്സിനെ വ്യാമോഹിപ്പിക്കുകയും, അത് നിവർത്തിക്കാൻ കഴിയുമെന്നും അങ്ങനെ നീതികരണവും ജീവനും ലഭിക്കുമെന്നും അവനെ വിശ്വസിപ്പിച്ച് അവനെ ചതിക്കുവാൻ അവസരം ഒരുക്കുകയും ചെയ്തു.
7:12 ന്യായപ്രമാണം …. ന്യായവും നല്ലതും
വാ. 7 ലെ പ്രശ്നത്തിന്റെ മറുപടിയാണിത്. ന്യായപ്രമാണത്തിന്റെ കാരണക്കാരൻ ദൈവമായത് കൊണ്ട് ദൈവത്തിന്റെ സ്വഭാവങ്ങൾ അതിൽ പ്രതിഫലിക്കും. ന്യായപ്രമാണം വിശുദ്ധമാണ് (ദൈവത്തെ പോലെ), ന്യായമാണ് (അതിന്റെ ആവശ്യങ്ങൾ), നല്ലതാണ് (നമ്മുടെ നന്മയ്കായിട്ടാണ്)
7:13 നന്മയായത് കൊണ്ട് മരണകാരണമായി എന്നോ ?
പാപത്തിന്റെ കുറ്റം നല്ല ന്യായപ്രമാണത്തിന്മേൽ ചുമത്തുകയോ നന്മയായതിനെകൊണ്ട് മരണം ഉളവാക്കുന്നു. നന്മയായുള്ളത് ദോഷകാരണമായി തീരുന്നു എന്നതാണ് പാപത്തിന്റെ ലക്ഷണം. പാപം കല്പനയാൽ അത്യന്തം പാപമായി തീരുന്നു. പാപത്തിന് കൊടുത്തിരിക്കുന്ന വിശേഷണ പദങ്ങളെക്കാൾ കൂടുതൽ മോശമായ ഒന്ന് ഇനി കൊടുക്കാനില്ല. പൗലോസ് അതിനെ വിശേഷിപ്പിക്കുന്നത് പാപകരമായ പാപം എന്നാണ്.
7:7-13 വരെ പൗലോസ് തന്റെ മാനസാന്തരത്തിന് മുമ്പുള്ള അനുഭവങ്ങൾ വിവരിച്ചിട്ട് ദൈവത്തിന്റെ ന്യായപ്രമാണം എങ്ങനെ അവന്റെ ഹൃദയത്തിന് കുറ്റബോധം നൽകിയെന്ന് വിവരിക്കുകയാണ്.
മാനസിക സംഘട്ടനം 7:14-25
ഈ ഭാഗത്ത് പൗലോസ് ഉത്തമപുരുഷ ഏകവചനത്തിൽ തുടരുന്നുവെങ്കിലും ഭൂതകാല പ്രക്രിയ വിട്ടിട്ട് വർത്തമാനകാല ക്രിയ ഉപയോഗിക്കുന്നു. മാത്രമല്ല, വാ. 7:13 ൽ കാണാത്ത ആന്തരിക സംഘട്ടനം ഈ ഭാഗത്ത് ഉണ്ട്. അവിടെ പാപം ചതിയാൽ അവനെ ആക്രമിച്ചു കീഴടക്കി.