ന്തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് പാലോട് സെക്ഷന്റെ അഭിമുഖ്യത്തിൽ കൂട്ടായ്മ യോഗം ഏപ്രിൽ 15 ശനി രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സാബു കുമാർ എ. അദ്ധ്യക്ഷനാകും. പാസ്റ്റർ റെജി ശാസ്താംകോട്ട പ്രസംഗിക്കും. സെക്ഷൻ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ആരാധന, സന്ദേശങ്ങൾ, കർത്തൃമേശ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, മുൻ പ്രസ്ബിറ്റർമാരെ ആദരിക്കൽ എന്നിവ ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: പാസ്റ്റർ മാത്യു എസ്. (പബ്ലിസിറ്റി കൺവീനർ) 9544434910
Post Views: 1,019