കോട്ടയം : ഐപിസി കോട്ടയം ഡിസ്ട്രിക്ട് 85 – )മത് വാർഷിക കൺവൻഷൻ 2024 ജനു. 2-7 വരെ കോട്ടയം തിരുനക്കര മൈതാനത്ത് നടക്കും. ഐപിസി കോട്ടയം സൗത്ത് സെന്റർ ശുശ്രുഷകൻ പാസ്റ്റർ ജോയി ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാരംഭ യോഗത്തിൽ ഐപിസി കോട്ടയം നോർത്ത് സെന്റർ ശുശ്രുഷകൻ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് കൺവൻഷൻ ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ ജെയിംസ് ജോർജ് (USA), പി. സി. വർഗീസ് (USA), ഷിബു തോമസ് (ഒക്കല്ഹോമ), എബി പീറ്റർ (കോട്ടയം), കെ. ജെ. തോമസ് (കുമിളി), റെജി ശാസ്താംകോട്ട, ഫെയ്ത് ബ്ലെസ്സൻ (പള്ളിപ്പാട്), അജു ബി. വർഗീസ് (കാനഡ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ടീം ബോവനെർഗെസിനോടൊപ്പം ഡാനിയേൽ തോമസ്, ഇമ്മാനുവേൽ കെ. ബി., ലോർഡ്സൺ ആന്റണി, സാംസൺ ചെങ്ങന്നൂർ, ജോയൽ പടവത്ത്, ജീസൺ ജോർജ് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
Post Views: 1,851