കുണ്ടറ : ഐപിസി കുണ്ടറ സെന്റർ 21-)മത് വാർഷിക കൺവൻഷൻ ഡിസം. 21-24 വരെ ആറുമുറികട മേലേതിൽ ഓഡിറ്റോറിയത്തിൽ നടക്കും. ഐപിസി കുണ്ടറ സെന്റർ ശുശ്രുഷകൻ പാ. പൊന്നച്ചൻ എബ്രഹാം ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ. സി. തോമസ്, എബ്രഹാം ജോർജ്, ബെഞ്ചമിൻ വർഗീസ്, സാം ജോർജ്, ജോൺ എസ്. മരത്തിനാൽ, ജോയ് പാറയ്ക്കൽ, ബി. മോനച്ചൻ, ഷിബിൻ സാമുവേൽ, ബോബൻ ക്ളീറ്റസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇമ്മാനുവേൽ കെ. ബി., റെജി താബോർ എന്നിവരോടൊപ്പം താബോർ വോയിസ്, ഉമ്മന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ജസ്റ്റിൻ ജോസഫ് (+91 99617 75298)
Post Views: 1,291