Nethru Varthakal

എവറസ്റ്റ്​ ബേസ്​ ക്യാമ്പിലേക്ക്​ യാത്ര നടത്തി ഐപിസി ഷാർജ വർഷിപ് സെന്റർ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥി 17 കാരൻ ജോൺ ജേക്കബ്

 ഷാർജ : ഐപിസി വർഷിപ് സെന്റർ, ഷാർജ സഭാഗവും സാഹസികനുമായ ജേക്കബ് തങ്കച്ചന്റെയും ജെസ്സിയുടെയും ഏക മകൻ ദുബൈ ജെംസ്​ മോഡേൺ അകാദമിയിലെ 12ാം ക്ലാസ്​ വിദ്യാർഥിയായ ജോൺ ജേക്കബ്​ അടക്കമുള്ള ഒമ്പതംഗ വിദ്യാർഥി സംഘമാണ്​ സമുദ്ര നിരപ്പിൽ നിന്ന്​ 17,598 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എവറസ്റ്റ്​ ബേസ്​ ക്യാമ്പിലേക്ക്​​ അതിസാഹസിക യാത്ര നടത്തി തിരിച്ചെത്തിയത്​. സംഘത്തിലെ ഏക മലയാളിയും ജോൺ ജേക്കബായിരുന്നു. കൂടെ സർവ പിന്തുണയും സുരക്ഷയുമൊരുക്കി രണ്ട്​ അധ്യാപകരും ഒരു എക്സ്​പെഡീഷൻ ലീഡറും […]

എവറസ്റ്റ്​ ബേസ്​ ക്യാമ്പിലേക്ക്​ യാത്ര നടത്തി ഐപിസി ഷാർജ വർഷിപ് സെന്റർ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥി 17 കാരൻ ജോൺ ജേക്കബ് Read More »

ഐ.പി.സി അയർലൻഡ് റീജിയൻ പി.വൈ.പി.എ- സംസ്ഥാന പി.വൈ.പി.എ എഡ്യുകെയർ പ്രൊജക്റ്റിനു തുടക്കമായി

പുനലൂർ : ഐപിസി അയർലൻഡ് റീജിയൻ പി.വൈ.പി.എ സംസ്ഥാന പി.വൈ.പി.എയുമായി കൈകോർത്ത എഡ്യുക്കെയർ പ്രോജെക്റ്റിനു തുടക്കമായി. പുനലൂർ കരവാളൂർ നടന്ന പി.വൈ.പി.എ സംസ്ഥാന കൺവൻഷനിൽ ഐ.പി.സി കേരള സ്റ്റേറ്റ് ട്രഷറർ ബ്രദ. പി എം ഫിലിപ്പ് ഉത്ഘാടനം നിർവഹിച്ചു. ബഹുമാന്യനായ പുനലൂർ എം.എൽ. എ പി എസ് സുപാൽ മുഖ്യ അതിഥി ആയിരുന്നു. ഐ.പി.സി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദ. ജെയിംസ് ജോർജ്ജ് വേങ്ങൂർ മേഖലയിലെ റാങ്ക് ജേതാക്കളെ ആദരിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ഒരു

ഐ.പി.സി അയർലൻഡ് റീജിയൻ പി.വൈ.പി.എ- സംസ്ഥാന പി.വൈ.പി.എ എഡ്യുകെയർ പ്രൊജക്റ്റിനു തുടക്കമായി Read More »

പി.വൈ.പി.എ. – യു.എ.ഇ. റീജിയൻ പ്രബന്ധാവതരണ മത്സരത്തിൽ ഐ.പി.സി എബനേസർ ദുബായ് ജേതാക്കൾ

ഷാർജ : പി.വൈ.പി.എ. – യു.എ.ഇ. റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് 30 ന് നടന്ന പ്രബന്ധാവതരണ മത്സരത്തിൽ പി.വൈ.പി.എ എബനേസർ ദുബായ് ജേതാക്കളായി. യു.എ.ഇ-യിലെ വിവിധ എമിറേറ്റുകളിൽ നിന്ന് പി.വൈപി.എ. അംഗങ്ങൾ പങ്കെടുത്തു. പ്രബന്ധാവതരണ മത്സരം ഐ.പി.സിയു എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രബന്ധാവതരണ മത്സരത്തിൽ ഐപിസി അബുദാബി രണ്ടാം സ്ഥാനവും ഐപിസി ഷാർജ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ‘സുവിശേഷത്തിനെതിരെയുള്ള വെല്ലുവിളികൾ’ എന്നതായിരുന്നു വിഷയം. (വാർത്ത : ഇവാ. മോൻസി മാമ്മൻ)

പി.വൈ.പി.എ. – യു.എ.ഇ. റീജിയൻ പ്രബന്ധാവതരണ മത്സരത്തിൽ ഐ.പി.സി എബനേസർ ദുബായ് ജേതാക്കൾ Read More »

ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്‌സിന്റെ വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഡോ. ജെസ്സി ജയ്സനും

തിരുവല്ല : ലോക വനിതാ ദിനത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച തിരഞ്ഞെടുക്കപ്പെട്ട വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഇടം പിടിച്ചു ഡോ. ജെസ്സി ജയ്സൻ. വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി വനിതാ ചരിത്ര മാസത്തിൽ വായിക്കേണ്ട എഴുത്തുകാർ എന്ന പേരിൽ പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ പട്ടികയിലാണ് മലയാളിയും വേദാധ്യാപികയും എഴുത്തുകാരിയുമായ ഡോ. ജെസ്സി ജയ്സനും ഇടം പിടിച്ചത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എട്ട് പേരാണ് ലാൻഹാം പബ്ലിഷേഴ്സ്

ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്‌സിന്റെ വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഡോ. ജെസ്സി ജയ്സനും Read More »

സൂസൻ ഷാലുവിന് എം. ജി. യൂണിവേഴ്സിറ്റി ബി. എഡ്. ഒന്നാം റാങ്ക്

വാഴൂർ : പുളിയ്ക്കൽ കവല (14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം പാറത്താനത്ത് സൂസൻ ഷാലു മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ബി.എഡിന് സ്പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ് ഡിസ്എബിലിറ്റി  എന്ന വിഷയത്തിൽ ഗ്രേഡ് പോയിൻ്റ് 10 ൽ 9.88 (98.8%) നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. മൂവാറ്റുപുഴ നിർമല സദൻ ട്രെയ്നിംഗ് കോളേജ് വിദ്യാർത്ഥിനിയായിരുന്നു. എറണാകുളം മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ ഷാലു ചെറിയാന്റെ ഭാര്യയാണ് സൂസൻ. പുതുപ്പള്ളി കൂട്ടുമ്മേൽ പരേതനായ കെ. ബേബി വൽസമ്മ

സൂസൻ ഷാലുവിന് എം. ജി. യൂണിവേഴ്സിറ്റി ബി. എഡ്. ഒന്നാം റാങ്ക് Read More »

സി. ഇ. എം. ജനറൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം (പ്രസിഡന്റ് : പാസ്റ്റർ സാംസൺ തോമസ്, സെക്രട്ടറി : പാസ്റ്റർ ടോണി തോമസ്)

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനായ ക്രിസ്ത്യൻ ഇവാൻജെലിക്കൽ മൂവ്മെന്റ് (സി. ഇ. എം.) ജനറൽ കമ്മിറ്റി 2024 – 26 ലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. തിരുവല്ല ‘ശാരോൻ’ ൽ നടന്ന പൊതുയോഗത്തിൽ പാസ്റ്റർ സാംസൺ തോമസ് (പ്രസിഡന്റ്) യായും, പാസ്റ്റർ ടോണി തോമസ് (സെക്രട്ടറി) യായും തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ ബ്രിജി വർഗീസ്, പാസ്റ്റർ ജോമോൻ കോശി (വൈസ് പ്രസിഡന്റ്), സന്തോഷ് കൊട്ടമൺ (ജോയിന്റ് സെക്രട്ടറി), റോഷി തോമസ് (ട്രഷറർ), റോബി മാത്യു (ജോയിന്റ് ട്രഷറർ), പാസ്റ്റർ സാം ജി. കോശി (ജനറൽ കോഓർഡിനേറ്റർ), പാസ്റ്റർ പോൾസൺ

സി. ഇ. എം. ജനറൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം (പ്രസിഡന്റ് : പാസ്റ്റർ സാംസൺ തോമസ്, സെക്രട്ടറി : പാസ്റ്റർ ടോണി തോമസ്) Read More »

ശാരോൻ ഫെലോഷിപ്പ് ഒഡീഷ – ഛത്തീസ്ഗഡ് റീജിയന് പുതിയ നേതൃത്വം (പാസ്റ്റർ സാം കെ. ജേക്കബ് റീജിയൻ പാസ്റ്റർ, പാസ്റ്റർ ജോമോൻ വർഗ്ഗീസ് സെക്രട്ടറി)

ഛത്തീസ്ഗഡ് : ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ഒഡീഷ, ഛത്തീസ്ഗഡ് റീജിയൻ പാസ്റ്ററായി പാസ്റ്റർ സാം കെ. ജേക്കബും റീജിയൻ സെക്രട്ടറിയായി പാസ്റ്റർ ജോമോൻ വർഗ്ഗീസും (ഛത്തീസ്ഗഡ്) ചുമതലയേറ്റു. പാസ്റ്റർ സാബു ജോർജാണ് (ഒഡീഷ) റീജിയന്റെ അസ്സോസിയേറ്റ് പാസ്റ്റർ. പാസ്റ്റർ ലിജു കുര്യാക്കോസ് അംബികാപൂർ സെൻ്ററിന്റെ പാസ്റ്ററായും പ്രവർത്തിക്കും. ദുർഗ്ഗിൽ നടന്ന സഭയുടെ ഒഡീഷ – ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലുള്ള സഭാശുശ്രൂഷകന്മാരുടെ ത്രിദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. നാലു സെൻ്ററുകൾ ഉൾപ്പെടുന്നതാണ് ഒഡീഷ – ഛത്തീസ്ഗദ റീജിയൺ. പാസ്റ്റർമാരായ

ശാരോൻ ഫെലോഷിപ്പ് ഒഡീഷ – ഛത്തീസ്ഗഡ് റീജിയന് പുതിയ നേതൃത്വം (പാസ്റ്റർ സാം കെ. ജേക്കബ് റീജിയൻ പാസ്റ്റർ, പാസ്റ്റർ ജോമോൻ വർഗ്ഗീസ് സെക്രട്ടറി) Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം.

കുവൈറ്റ് സിറ്റി: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റായി പാസ്റ്റർ. ഏബ്രഹാം സ്‌കറിയ (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് ) തിരഞ്ഞെടുക്കപ്പെട്ടു.സെക്രട്ടറിയായി.ബ്രൊ.ജെയ്സൺ മണക്കാലയും (ചർച്ച് ഓഫ് ഗോഡ് അഹമ്മദി) , ട്രഷറർ ആയി ബ്രൊ.ജോയൽ ജോസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌) തെരെഞ്ഞടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി പാസ്റ്റർ വി.ടി എബ്രഹാം (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ ), റീജിയൻ പാസ്റ്റർ ആയി പാസ്റ്റർ.എബി.ടി. ജോയ് (ചർച്ച് ഓഫ് ഗോഡ് അഹ്‌മദി) റീജിയൺജോയിന്റ് സെക്രട്ടറിയായി ബ്രദർ. ജോജി.

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം. Read More »

ശുശ്രുഷക കുടുംബത്തോടൊപ്പം താമസിച്ച് വീട്ട് ജോലിയ്ക്ക് ആളെ ആവശ്യമുണ്ട് – (Advt)

ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ ശുശ്രുഷക കുടുംബത്തോടൊപ്പം താമസിച്ച് വീട്ട് ജോലി ചെയ്യുന്നതിന് 45-55 ന് ഇടയിൽ പ്രായമുള്ള വിശ്വാസിയായ സഹോദരിയെ ആവശ്യമുണ്ട്.(കൂടുതൽ വിവരങ്ങൾക്ക് : +91 96458 76268, +91 94478 66850)

ശുശ്രുഷക കുടുംബത്തോടൊപ്പം താമസിച്ച് വീട്ട് ജോലിയ്ക്ക് ആളെ ആവശ്യമുണ്ട് – (Advt) Read More »

ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു

ലെസ്റ്റർ (യൂ.കെ.) : ജോലിയും, പഠനത്തിനും ലെസ്റ്ററിലെത്തുന്നവർക്ക് ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഐസിപിഎഫ് മിനിസ്ട്രിയിലെ പ്രവർത്തനത്തെ തുടർന്ന് യു. കെ. യിലായിരിക്കുന്ന സീനിയർ ശുശ്രുഷകൻ പാസ്റ്റർ പ്രദീപ് ആന്റണി ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ പ്രദീപ് ആന്റണി (+44 7940 353 365)

ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു Read More »

error: Content is protected !!