മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (28)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (28)
പാ. വീയപുരം ജോർജ്കുട്ടി

7)
അവന്തം ശരീരത്തെ നശിപ്പിച്ചു കൊണ്ട് ജീവിക്കുന്നവർ
നമ്മുടെ ശരീരം ദൈവീകപ്രവർത്തനത്തിനുള്ളതാണ്. ആകയാൽ ആരോഗ്യമുള്ള ഒരു ശരീരം നമുക്ക് ഉണ്ടായിരിക്കേണ്ടതാണ്. പുകവലി, മയക്കുമരുന്ന്, പാൻമസാല, മദ്യം, ദുർനടപ്പ് – ഇതെല്ലാം മാരകരോഗങ്ങളെ നമ്മുടെ അനുവാദം കൂടാതെ നമ്മിലേക്ക് ക്ഷണിച്ചു വരുത്തുകയും തലച്ചോറിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയും കാലത്തിന് മുൻപേ നമ്മുടെ ശരീരത്തിന് കാലാവധി കല്പിക്കുകയും ചെയ്യുന്നു.
“നിന്നെ നീ എന്തിന് നശിപ്പിക്കുന്നു ? കാലത്തിന് മുൻപേ നീ എന്തിന് മരിക്കുന്നു ?” (സഭാ :7:16,17) “നിനക്ക് ഒരു ദോഷവും ചെയ്യരുത്” (അപ്പൊ. പ്രവർ. 16:28)
“മനുഷ്യൻ ചെയുന്ന ഏതു പാപവും ശരീരത്തിന് പുറത്താകുന്നു. ദുർനടപ്പുകാരനോ സ്വന്തശരീരത്തിന് വിരോധമായി പാപം ചെയ്യുന്നു. ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാക്കുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ ? ആകയാൽ നിങ്ങളുടെ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തവീൻ”. (1 കോരി : 6:18-20)
“നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ ? ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നെ” (1 കോരി : 3:16,17)
നമ്മുടെ ശരീരത്തെ നശിപ്പിക്കുന്ന ഒരു പ്രവർത്തിയും നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാകുവാൻ പാടുള്ളതല്ല. “വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകുന്നില്ല” (സദൃ : 20:1) “വീഞ്ഞ് ചുവന്ന് പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്. ഒടുക്കം അത് സർപ്പം പോലെ കടിക്കും; അണലിപോലെ കൊത്തും” (സദൃ : 23:31,32)
“സ്ത്രീയോട് വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ; അങ്ങനെ ചെയ്യുന്നവൻ സ്വന്ത പ്രാണനെ നശിപ്പിക്കുന്നു. പ്രഹരവും അപമാനവും അവന് ലഭിക്കും; അവന്റെ നിന്ദ മാഞ്ഞു പോകയുമില്ല” (സദൃ : 6:32,33) ദയാലുവായവൻ സ്വന്ത പ്രാണന് നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്ത ജഡത്തെ ഉപദ്രവിക്കുന്നു.
“നീ ചെല്ലുന്ന പാതാളത്തിൽ പ്രവർത്തിയോ സൂത്രമോ അറിവോ ജ്ഞാനമോ ഒന്നും ഇല്ല” (സഭാ : 9:10)

Leave a Comment

Your email address will not be published. Required fields are marked *

two + thirteen =

error: Content is protected !!