‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (19)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
നിങ്ങൾ അറിയാതിരിക്കരുത്
1) റോമൻ വിശ്വാസികളെ സന്ദർശിക്കാൻ മുടക്കം വന്നുവെന്ന് – റോമർ : 1:13, 15:22
2) ഈ രഹസ്യം – റോമർ : 11:25
3) ആത്മീക കൃപകൾ അനുഭവിക്കുന്നവർ മരുഭൂമിയിൽ നശിച്ചു പോയെന്ന് – 1 കോരി : 10:1-5
4) ആത്മീക വരങ്ങളെ കുറിച്ച് – 1 കോരി : 12:1
5) ആസ്യയിൽ ഞങ്ങൾക്കുണ്ടായ കഷ്ട്ടം – 2 കോരി :1:8
6) മരിച്ചവരെ കുറിച്ച് അറിവില്ലാതിരിക്കരുതെന്ന് – 1 തെസ്സ :4:13
ഞാൻ കടക്കാരൻ
ലോകം മുഴുവൻ സുവിശേഷം അറിയിക്കാനുള്ള തന്റെ ആത്മഭാരത്തെ തെളിവാക്കുന്ന വാക്കുകൾ (1 കോരി :9:16; 2 കോരി :5:14) പൗലോസിന്റെ കടത്തെപ്പറ്റിയുള്ള ബോദ്ധ്യം ജാതികളിൽ നിന്ന് എന്തെങ്കിലും കിട്ടുമെന്ന ചിന്തയുടെ ഫലമല്ല, പ്രത്യുത വീണ്ടെടുപ്പുകാരനോടുള്ള കടപ്പാടിന്റെ ബോദ്ധ്യത്തിന്റെ ഫലമാണ്. സുവിശേഷസംബന്ധമായ തന്റെ കടം മുഴുവൻ വീട്ടി എന്ന കൃതാർത്ഥതയോടെയാണ് താൻ ഈ ലോകം വിട്ടത്. (2 തിമോ :4:7,8)
ദൈവം സൗജന്യമായി എന്നെ രക്ഷിച്ചു. എന്നാൽ അതിന് ശേഷമുള്ള എന്റെ ക്രിസ്തീയ ജീവിതം വലിയ സൗമ്യതയുടെയും കടത്തിന്റെയും ജീവിതമാണ്. ഒരു പുരുഷായുസ്സ് മുഴുവനും കൊടുത്തു. തീർത്താലും തീരാത്ത കടം ഓരോ വിശ്വാസിയുടെയും മേലും നിക്ഷേപിക്കപെരിക്കുകയാണ്. ഓരോ ദിവസവും മറ്റുള്ളവരോട് സുവിശേഷം അറിയിക്കുന്നതിലൂടെ നാം ആ കടത്തിൽ നിന്ന് വിമുക്തരായി കൊണ്ടിരിക്കും. ഒരുക്കത്തോടും ഉത്സാഹത്തോടും കൂടെ ഈ കടമ നിർവഹിച്ചാൽ ചാരിതാർഥ്യത്തോടെ പ്രതിഫലത്തിനായി യജമാനന്റെ മുൻപിൽ നില്‌കാം.
റോമയിലുള്ള നിങ്ങളോടും ഒരുക്കിയിരിക്കുന്നു
തന്റെ കർത്തവ്യനിർവഹണത്തിലുള്ള വ്യഗ്രത വെളിപ്പെടുത്തുന്നു. ഒരുങ്ങിയിരിക്കുന്നു ഓട്ടക്കാരന്റെ തീക്ഷണമായ ശാസോശ്വാസം, കോപിഷ്ടനായ മനുഷ്യന്റെ ക്രോധം, അഗ്നിജ്വാലയിലൂടെ നാം, ദുഖിതനായ പിതാവിന്റെ അനിയന്ത്രിതമായ ദീർഘശ്വാസം, ഇവയെല്ലാം കൂട്ടിച്ചേർത്തതാണ്. ദൈവകൃപയുടെ അപ്രമേയധനത്തെക്കുറിച്ച് പ്രസംഗിക്കാനുള്ള പൗലോസിന്റെ അത്യുഗ്രമായ വികാരം; വികാരതീവ്രമായ പ്രസംഗമാണ് ശുശ്രുഷയുടെ വിജയം.