മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (55)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (55)
പാ. വീയപുരം ജോർജ്കുട്ടി

യേശുക്രിസ്തു മരിച്ചടക്കപ്പെട്ടതിന്റെ മൂന്നാം ദിവസം അതിരാവിലെ മഗ്ദലക്കാരി മറിയ ഉൾപ്പടെ ചില സ്ത്രീകൾ യേശുവിന്റെ കല്ലറ കാണ്മാൻ ചെന്ന അവസരത്തിലുണ്ടായ സംഭവങ്ങൾ മത്തായി വിവരിക്കുമ്പോൾ (28:1-7), “പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന്, കല്ല് ഉരുട്ടി നീക്കി അതിന്മേൽ ഇരുന്നിരുന്നു … ദൂതൻ സ്ത്രീകളോട് : ഭയപ്പെടേണ്ട; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്ന് ഞാൻ അറിയുന്നു; അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞത് പോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നു കാണ്മിൻ”
യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ ശേഷം, “ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്ത് യഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരിക്കെ യേശു വന്നു നടുവിൽ നിന്ന് കൊണ്ട് : നിങ്ങൾക്ക് സമാധാനം എന്ന് അവരോട് പറഞ്ഞു. ഇത് പറഞ്ഞിട്ട് അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കർത്താവിനെ കണ്ടിട്ട് ശിഷ്യന്മാർ സന്തോഷിച്ചു” (യോഹ : 20:19,20)
“അവൻ (യേശു) കഷ്ട്ടം അനുഭവിച്ച ശേഷം നാല്പത് നാളോളം അവർക്ക് പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞു കൊണ്ട് താൻ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ട്ടാന്തങ്ങളാൽ അവർക്ക് കാണിച്ചു കൊടുത്തു” (അപ്പൊ : 1:2-3)
യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു (യോഹ : 16:7-8) : “എന്നാൽ ഞാൻ നിങ്ങളോട് സത്യം പറയുന്നു; ഞാൻ പോകുന്നത് നിങ്ങൾക്ക് പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരുകയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയയ്ക്കും. അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും”
ദൈവസഭ കാര്യസ്ഥനാകുന്ന പരിശുദ്ധാത്മാവിന്റെ നിറവിൽ കൃപാവരങ്ങൾ ജ്വലിപ്പിക്കുമ്പോൾ വാക്കും ഭാഷണവും കൂടാതെ ഒരു കാര്യം ലോകത്തോട് വിളിച്ചു പറയുന്നു: യേശുക്രിസ്തു ജീവിക്കുന്നു.

യേശുക്രിസ്തു തന്റെ ശിഷ്യന്മാരെ ബെഥാന്യയോളം കൂട്ടികൊണ്ട് പോയി കൈയുയർത്തി അവരെ അനുഗ്രഹിച്ചു. അവരെ അനുഗ്രഹിക്കുന്നതിൽ അവൻ അവരെ വിട്ട് പിരിഞ്ഞു സ്വർഗ്ഗാരോഹണം ചെയ്തു (ലൂക്കോസ് : 24:50,51) “ഇത് പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടിയിട്ട് അവൻ അവരുടെ കാഴ്ചയ്ക്ക് മറഞ്ഞു. അവൻ പോകുന്നേരം അവർ ആകാശത്തിലേക്ക് ഉറ്റ് നോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ട് പുരുഷന്മാർ അവരുടെ അടുക്കൽ നിന്നു: ഗലീലാ പുരുഷന്മാരെ, നിങ്ങൾ ആകാശത്തിലേക്ക് നോക്കി നിൽക്കുന്നത് എന്ത് ? നിങ്ങളെ വിട്ട് സ്വർഗ്ഗാരോഹണം ചെയ്ത യേശുവിനെ സ്വർഗ്ഗത്തിലേക്ക് പോകുന്നവനായി നിങ്ങൾ കണ്ടത് പോലെ തന്നെ അവൻ വീണ്ടും വരും എന്ന് പറഞ്ഞു” (അപ്പൊ : 1:9-11)
“അവൻ (യേശു) സ്വർഗ്ഗത്തിലേക്ക് പോയി ദൈവത്തിന്റെ വലത് ഭാഗത്ത് ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന് കീഴ്പെട്ടുമിരിക്കുന്നു” (1 പത്രോസ് :3:22) “ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുനെറ്റവൻ തന്നെ; അവൻ ദൈവത്തിന്റെ വലത് ഭാഗത്തിരിക്കുകയും നമുക്ക് വേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു” (റോമർ : 8:34, എബ്രാ :1:3, 8:1, 10:12,12:2, മത്തായി :26:64, എഫെ :1:20,21)
“കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരികയും ക്രിസ്തുവിൽ മരിച്ചവർ മുൻപേ ഉയിർത്തെഴുനേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേൽക്കാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോട് കൂടെ ഇരിക്കും” (1 തെസ്സ :4:16,17)
“ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന് അവനവന്റെ പ്രവർത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കലുണ്ട്” (വെളി : 22:12) “ചിലർ താമസം എന്ന് വിചാരിക്കുന്നത് പോലെ കർത്താവ് തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചു പോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോട് ദീർഘക്ഷമ കാണിക്കുന്നതേയുള്ളൂ. കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും” (2 പത്രോസ് :3:9-13) “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ട് വരുവാനുള്ളവൻ വരും താമസിക്കുകയുമില്ല” (എബ്രാ : 10:37)

Leave a Comment

Your email address will not be published. Required fields are marked *

3 × 3 =

error: Content is protected !!