‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (30)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
ഹൃദയം മനുഷ്യന്റെ ധാർമ്മികവും ആന്തരികവുമായ സ്വഭാവത്തിന്റെ കേന്ദ്രമാണല്ലോ. പ്രകൃത്യാ അവർക്ക് ലഭിച്ച അല്പമായ വെളിച്ചം പൂർണ്ണമായി നഷ്ട്ടപെട്ടു .അത് കൊണ്ട് മനുഷ്യൻ തന്റെ മനോധർമ്മമനുസരിച്ചുള്ള ദൈവത്തെ നിർമ്മിക്കുന്നതിന് ശ്രമിച്ചു. ഇന്ന് ലോകത്തിൽ കാണുന്ന തെറ്റായ എല്ലാ മതങ്ങളുടെയും ഉത്ഭവം മനുഷ്യന്റെ മനോധർമ്മത്തിൽ നിന്നുമാണ്. അനേക ദൈവങ്ങൾക്ക് രൂപം കൊടുക്കുന്ന മനുഷ്യൻ സത്യദൈവത്തെ നിഷേധിക്കുന്നു. ജ്ഞാനിയെന്ന് ഭാവിക്കുന്ന മനുഷ്യൻ ദയനീയമാം വിധം ഭോഷൻ തന്നെ. മൂഢൻ എന്നത് ബുദ്ധിശക്തിയുടെ കുറവിനെക്കാൾ സാന്മാർഗ്ഗികമായ പോരായ്മയെന്നാണ് കാണിക്കുന്നത്. (സദൃ : 1:7; 9:10; 15:24,33; സങ്കീ : 14:1)
എല്ലാമറിഞ്ഞിട്ടും ദൈവത്തെ അറിയാത്തവരെ പൗലോസ് വിളിക്കുന്നത് മൂഢന്മാർ എന്നാണ്.
4) വിഗ്രഹാരാധന
ദൈവത്തെക്കുറിച്ച് ശരിയായ അറിവില്ലാത്തവന് ശരിയായ മതവും ഉണ്ടായിരിക്കയില്ല. സത്യദൈവത്തെ ഉപേക്ഷിച്ച മനുഷ്യൻ പടിപടിയായി താഴോട്ട് പോവുകയാണ്. സത്യത്തെ ഉപേക്ഷിച്ച് മനുഷ്യൻ അസത്യത്തെ സ്വീകരിക്കുവാൻ കഴിയുകയില്ല. അന്ത്യകാലത്ത് വിശ്വാസത്യാഗിയായ ക്രിസ്തുസഭ, (അസത്യം) ഭോഷ്ക്ക്, വിശ്വസിപ്പാൻ കൈവിടപ്പെടുമെന്ന് പൗലോസ് രേഖപെടുത്തുന്നു (2 തെസ്സ :2:10-12). മാത്രമല്ല, വിഗ്രഹാരാധനയ്ക്ക് അതിൽ കീഴോട്ട് ചില പടികളുണ്ട്. മനുഷ്യനിൽ ആരംഭിച്ച് ഇഴജാതിയിൽ അവസാനിക്കുന്നു. ഇഴജന്തുക്കളുടെ ആരാധന ഭൂമിയോട് കൂടുതൽ അടുത്തതും സ്വർഗ്ഗത്തോട് വളരെ അകന്നതുമാണ്.