‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (32)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
സ്വന്ത ശരീരങ്ങളെ ഏല്പിച്ചു (വാ. 24) ജഡം (evil)
അപമാന രാഗങ്ങളിൽ ഏല്പിച്ചു (വാ. 26) ദേഹി (vile affection)
നികൃഷ്ട ബുദ്ധിയിൽ ഏല്പിച്ചു (വാ. 28) ആത്മാവ് (reprobate mind)
ദൈവം അവരുടെ ശരീരങ്ങളെ അശുദ്ധിക്ക് ഏല്പിച്ചു. അവരുടെ ദേഹിയെ അപമാനരാഗങ്ങളിൽ ഏല്പിച്ചു. അവരുടെ ആത്മാവിനെ നികൃഷ്ടതയ്ക്ക് ഏല്പിച്ചു. ത്രിയേക ദൈവത്തെ ദേഹം, ദേഹി, ആത്മാവ് കൊണ്ട് മഹത്വപ്പെടുത്തുന്നതിന്റെ ഫലമായി ദൈവം അവരെ മുഴുവനായി വിട്ടു കളഞ്ഞു. അവർ ദൈവത്തെ കൈവിട്ടത് കൊണ്ട് അവർക്ക് ദിവ്യനിയമങ്ങൾ നല്കാതെയും അവർക്ക് പ്രവാചകന്മാരെ അയച്ചു കൊടുക്കാതെയും അവരുടെ തത്വജ്ഞാനികൾ വിഡ്ഢിത്വത്തിൽ മുഴുകുവാൻ അനുവദിച്ചും ദൈവം അവരെ കൈവിട്ടു. ദൈവത്തെ മാനിക്കാത്തതിന് ഒത്തവണ്ണം അവർ അന്യോന്യം അപമാനിക്കാനും ഇഷ്ട്ടം പോലെ ജീവിച്ചും നികൃഷ്ട്ടമായത് ചെയ്യാനും അവരെ അനുവദിച്ചു.
എന്നാൽ വീണ്ടും ജനനത്തിങ്കൽ ദൈവം മനുഷ്യനെ കൈവശപ്പെടുത്തുന്ന വിധം ഇവിടെ ശ്രദ്ധേയമാണ്. പ്രഥമമായി അവന്റെ ആത്മാവിൽ ദൈവത്തിന്റെ പ്രവർത്തി തുടങ്ങുകയും അവൻ ദൈവത്തെ അറിവാൻ ആരംഭിക്കുകയും ചെയ്യുന്നു. അങ്ങനെ അവന്റെ രാഗങ്ങൾ, താല്പര്യങ്ങൾ അതിലൂടെ ദേഹിയെ ദൈവം കൈവശമാക്കുന്നു. പിന്നീട് അവൻ അവന്റെ ശരീരത്തെ ദൈവാത്മാവ് അധീനതയിലാക്കി തന്റെ ആലയമാക്കി തീർക്കുന്നു.
1:26,27 ൽ സ്ത്രീ പുരുഷന്മാർ അടങ്ങിയ മനുഷ്യ ലോകത്തിന്റെ ധാർമ്മിക ച്യുതി പൗലോസ് വിവരിക്കുന്നു.
ഇവിടെ പൗലോസ് സ്ത്രീകളുടെ കാര്യമാണ് ആദ്യം പറയുന്നത്. കാരണം ലജ്ജാശീലത്തോടും സുബോധത്തോടും കൂടെ തങ്ങളെ തന്നെ അലങ്കരിക്കേണ്ടവരാണ്. (1 തിമോത്തി : 2:9) ഇവിടെ പറയുന്ന പാപങ്ങൾ സത്യത്തെ ഉപേക്ഷിച്ച് ഭോഷ്ക്ക് സ്വീകരിച്ചതിന്റെ പരിണിതഫലമാണ്.