January 30, 2023

‘ഇതാ, നോഹയുടെ കാലം’ – 41

‘ഇതാ, നോഹയുടെ കാലം’ – 41 പാ. ബി. മോനച്ചൻ, കായംകുളം പണ്ഡിത പാമര കുബേര കുചേല വ്യതാസം പാടില്ല. നാമെല്ലാം ഒരു അപ്പന്റെ മക്കൾ. ഒരു രക്തത്തിന്റെ വിലയർത്ഥങ്ങൾ. ഒരു അപ്പത്തിന്റെ അവകാശികൾ. ഈ സത്യങ്ങൾ ഒക്കെ ദൈവസഭയിലെ സകല ദൈവമക്കളും ഗ്രഹിച്ചിരുന്നുവെങ്കിൽ എത്രയോ ബഹളങ്ങൾ ഒഴിവാക്കപ്പെടുമായിരുന്നു. സ്വർഗ്ഗത്തിലെ ദൈവം സകല മനുഷ്യാത്മാവിനും, ഒരേവില, മുഴുലോകത്തേക്കാൾ വില കല്പിക്കുന്നു. സകലർക്കും വേണ്ടി അവൻ ഊറ്റിയ രക്തത്തിന് ഒറ്റ വിലയാണ്. വിലയേറിയ രക്തം. അതെ, വെളുത്തവന് വേണ്ടിയും കറുത്തവന് വേണ്ടിയും ദരിദ്രന് വേണ്ടിയും ഒരേ […]

‘ഇതാ, നോഹയുടെ കാലം’ – 41 Read More »

ഐപിസി ജനറൽ കൗൺസിൽ അംഗം രാജു പൊന്നോലിന്റെ ഭാര്യ മാതാവ് സൂസമ്മ തോമസ് (72) അക്കരനാട്ടിൽ

കുമ്പനാട് : ഐ പിസി എജുക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക, ജനറൽ സെക്രട്ടറിയും, ഐപിസി ജനറൽ കൗൺസിൽ അംഗവുമായ രാജു പൊന്നോലിന്റെ ഭാര്യ മാതാവ്  സൂസമ്മ  തോമസ് (72) നിര്യാതയായി. കുമ്പനാട് കല്ലുമാലിക്കൽ കുടുംബാംഗമാണ്. ഭർത്താവ് : തോമ്പുംകുഴിയിൽ ടി. എം. തോമസ് മക്കൾ : സിനി മോൻസി, സിബി പൊന്നോലിൽ, സിജു തോമസ്, സെയ്ന്റി ചാക്കോ. സംസ്കാര ശുശ്രൂഷ ഫെബ്രുവരി മൂന്നിന് ഓതറ ഐപിസി ഫിലദെൽഫിയ സഭാ സെമിത്തേരിയിൽ. (വാർത്ത : നിബു വെള്ളവന്താനം)

ഐപിസി ജനറൽ കൗൺസിൽ അംഗം രാജു പൊന്നോലിന്റെ ഭാര്യ മാതാവ് സൂസമ്മ തോമസ് (72) അക്കരനാട്ടിൽ Read More »

വാഹനാപകടത്തിൽ പരുകേറ്റ അനു ഏബൽ (34) കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു 

കുവൈറ്റ്‌  : കുവൈറ്റിൽ ജനുവരി 28 ന് വാഹനാപകടത്തിൽ ഗുരുതരമായി പരുകേറ്റ് ചികത്സയിലായിരുന്ന അനു ഏബൽ (34) ജനു. 30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര കിഴക്കേത്തെരുവ് തളിക്കാംവിള കുടുംബാംഗമായ അനു, കുവൈറ്റ് ശാരോൻ സഭാംഗമാണ്. ഏബൽ രാജുവാണ് ഭർത്താവ്. ഏക മകൻ ആരോൺ ഏബൽ. സംസ്കാരം പിന്നീട്.

വാഹനാപകടത്തിൽ പരുകേറ്റ അനു ഏബൽ (34) കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു  Read More »

error: Content is protected !!