‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (20)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (20)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

‘തന്നെ സംബന്ധിച്ചിടത്തോളം റോമിൽ പ്രസംഗിക്കുന്നതിന് താൻ ഒരുക്കമായിരുന്നു. എന്നാൽ താൻ അങ്ങനെ ചെയ്യണമോ വേണ്ടയോ എന്ന് അന്തിമമായി തീരുമാനിക്കുന്നത് താനല്ല, ദൈവമാണ്’ – പൗലോസിന്റെ വീക്ഷണം.
തന്റെ ചിരകാലാഭിലാഷം നിവൃത്തിയാകുന്നത് ‘യേശുക്രിസ്തുവിന്റെ ഒരു തടവുകാരൻ’ എന്ന നിലയിലായിരിക്കും എന്ന് താൻ അറിഞ്ഞിരുന്നില്ല.

ചില ഒരുക്കങ്ങൾ :
1) നിന്റെ ദൈവത്തെ എതിരേൽപ്പാൻ – ആമോസ് 4:12; ലുക്കോ :12:40
2) കർത്താവിനായി കഷ്ട്ടപ്പെടുവാൻ – അപ്പൊ : 21:13, ലുക്കോ :22:33
3) സുവിശേഷം അറിയിക്കാൻ – റോമ : 1:15; 2 തിമോ : 4:2
4) സൽപ്രവർത്തി ചെയ്യാൻ – തീത്തോസ് : 3:1; എഫെ :2:10
5) പ്രതിവാദം പറയുവാൻ – 1 പത്രോസ് :3:15
6) കർത്താവിനായി മരിക്കുവാൻ – അപ്പൊ : 21:13

ലോകം അതിന്റെ മഹാന്മാരെക്കുറിച്ചും ധീരസാഹസിക വീരന്മാരെ കുറിച്ചും സംസാരിക്കുന്നു.

പൗലോസ് ക്രിസ്തുവിനോട് കൂടെ മാത്രം, ലോകത്തിന്റെ കേന്ദ്രമായ റോമിലേക്ക്, യഹൂദന്മാർക്ക് ഇടർച്ചയും ജാതികൾക്ക് ഭോഷത്വവുമായ ക്രൂശിന്റെ വചനവുമായി മുന്നേറി. അതെ, അവർ റോമിലേക്ക് പോകുന്നത് ഒരു കപ്പൽഛേദത്തിൽപ്പെട്ടവനായിട്ടാണ്. അവിടെ രണ്ട് വർഷത്തോളം കൂലിക്ക് വാങ്ങിയ വീട്ടിൽ താമസിച്ച, തന്റെ അടുക്കൽ വരുന്നവരെയെല്ലാം സ്വീകരിച്ച് തന്റെ സന്ദേശം റോമാസാമ്രാജ്യം മുഴുവൻ, കൈസരുടെ അരമനയോളം വ്യാപിപ്പിച്ചു മുന്നേറി. കാരണം, കർത്താവായ യേശുവിന്റെ നാമത്തിന് വേണ്ടി കഷ്ട്ടപെടുവാനും വേണ്ടി വന്നാൽ മരിക്കാനും ഞാൻ ഒരുക്കമായിരുന്നു. (അപ്പൊ : 21:13)

Leave a Comment

Your email address will not be published. Required fields are marked *

2 × 2 =

error: Content is protected !!