മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (57)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (57)
പാ. വീയപുരം ജോർജ്കുട്ടി

മോശയുടെ സഹോദരനായ അഹരോൻ മരിച്ച ശേഷം മോശ ദൈവത്തോട് പറയുന്നത്. “യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം ? അടിയങ്ങളോട് സഹതാപം തോന്നേണമേ” (സങ്കീ : 90:13) മോശയ്ക്ക് അറിയാം, മരിച്ച തന്റെ സഹോദരനെ വീണ്ടും കാണണമെങ്കിൽ കർത്താവിന്റെ മടങ്ങിവരവിൽ മാത്രമേ സാധിക്കുകയുള്ളൂ എന്ന്.
സങ്കീ : 90:3 – “നീ മർത്യനെ പൊടിയിലേക്ക് മടങ്ങി ചേരുമാറാക്കുന്നു; മനുഷ്യപുത്രന്മാരെ, തിരികെ വരുവിൻ എന്നും അരുളി ചെയ്യുന്നു”. “സഹോദരന്മാരെ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഖിക്കാതിരിക്കേണ്ടതിന് നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത് എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കയും ജീവിച്ചെഴുനേൽക്കുകയും ചെയ്തു എന്ന് നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നെ ദൈവം നിദ്ര കൊണ്ടവരെയും യേശു മുഖാന്തരം അവനോട് കൂടെ വരുത്തും” (1 തെസ്സ :4:13,14)
“യേശു അവളോട്: ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും” (യോഹ : 11:25) “പുത്രനെ നോക്കി കൊണ്ട് അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകേണമെന്നാണ് എന്റെ പിതാവിന്റെ ഇഷ്ട്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുനേൽപ്പിക്കും” (യോഹ : 6:40, 39, 44, 54)
“ആമേൻ, ആമേൻ, ഞാൻ നിങ്ങളോട് പറയുന്നു; മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു: (യോഹ : 5:25) “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനഃരുത്ഥാനം ഉണ്ടാകും എന്ന് ഇവർ കാത്തിരിക്കുന്നത് പോലെ ഞാനും (പൗലോസ്) ദൈവത്തിൽ ആശ വച്ചിരിക്കുന്നു” (അപ്പൊ : 24:15)
“ഒന്നാമത്തെ പുനഃരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെമേൽ രണ്ടാം മരണത്തിന് അധികാരമില്ല” (വെളി : 20:6) “സ്ത്രീകൾക്ക് തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുനേൽപ്പിനാൽ തിരികെ കിട്ടി; മറ്റ് ചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേൽപ്പ് ലഭിക്കേണ്ടതിന് ഉദ്ധാരണം കൈകൊള്ളാതെ ഭേദ്യം ഏറ്റു” (എബ്രാ : 11:35)
“ഞാൻ ഒരു മർമ്മം നിങ്ങളോട് പറയാം; നാം എല്ലാവരും നിദ്ര കൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളത്തിങ്കൽ പെട്ടെന്ന് കണ്ണിമയ്ക്കുനിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കയും മരിച്ചവർ അക്ഷയരായി ഉയിർക്കയും നാം രൂപാന്തരപ്പെടുകയും ചെയ്യും” (1 കോരി : 15:51,52). യോഹ : 5:28,29 – “ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ട്, നന്മ ചെയ്തവർ ജീവനായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനഃരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു”

Leave a Comment

Your email address will not be published. Required fields are marked *

ten − five =

error: Content is protected !!