‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (21)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (21)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

ലേഖനത്തിന്റെ വിഷയം, സുവിശേഷത്തെക്കുറിച്ച് എനിക്ക് ലജ്ജയില്ല. പ്രസ്താവനയുടെ പശ്ചാത്തലം അറിയേണ്ടതാണ്. പൗലോസ് ഫിലിപ്യയിൽ ജയിലിൽ അടയ്ക്കപ്പെട്ടു. തെസ്സലോന്യക്യയിൽ ആട്ടി ഓടിയ്ക്കപ്പെട്ടു. ബെരോവയിൽ നിന്ന് ഒളിച്ചു കടത്തപെട്ടു. അഥെനയിൽ പരിഹസിക്കപെട്ടു. കൊരിന്തിൽ അവന്റെ സന്ദേശം യഹൂദന്മാർക്ക് ഇടർച്ചയും യവനന്മാർക്ക് ഭോഷത്വവുമായിരുന്നു. എന്നിട്ടും പൗലോസ് പറയുന്നു, ‘സുവിശേഷത്തെക്കുറിച്ച് താൻ ലജ്ജിക്കുന്നില്ല’.
സുവിശേഷം ജ്ഞാനത്തിന്റെ വശീകരണ വാക്കുകളോ, വ്യക്തിസ്രേഷ്ടതയോ അല്ല, ക്രൂശിൽ മരിച്ച് അടയ്ക്കപ്പെട്ടു ഉയിർത്തെഴുനേറ്റ് ജീവിക്കുന്ന യേശുക്രിസ്തുവിന്റെ സന്ദേശമാണ് ക്രൂശിന്റെ വചനം ക്രൂശില്ല. പള്ളിയുടെ മുകളിലോ വീടുകളുടെ മുൻപിലോ വയ്ക്കുന്നതോ ശരീരത്തിൽ ധരിക്കുന്നതോ ആയ ക്രൂശ് ആരെയും രക്ഷിക്കുകയില്ല. അങ്ങനെയുള്ള പലരും ക്രൂശിന്റെ വചനം കേൾക്കാത്തവരും ക്രൂശിന്റെ ശത്രുക്കൾ ആയിരിക്കും. ക്രൂശിൽ മരിച്ചുയർത്ത് ജീവിക്കുന്ന ക്രിസ്തുവിനെ കൂടാതെ ക്രൂശോ ക്രൂശില്ലാത്ത സാമൂഹിക പ്രവർത്തകനും മഹാനും ഗുരുവും മാതൃക പുരുഷനുമായ ക്രിസ്തുവോ നമ്മെ രക്ഷിക്കുന്നില്ല. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിന്റെ ഭോഷത്തത്താൽ ആത്മാക്കളെ രക്ഷിക്കുകയാണ് ദൈവീകപദ്ധതി. (1 കോരി :1:21, 23, 24)
ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ കുറിച്ചുള്ള സുവിശേഷത്തിന്റെ ജനപ്രീതിയില്ലായ്മ അവിശ്വാസികൾക്ക് കുറേക്കൂടെ ആസ്വാദ്യമായ സന്ദേശം അവതരിപ്പിക്കുന്നതിന് പലരെയും പ്രലോഭിപ്പിച്ചിട്ടുണ്ട്. എന്നാൽ ‘ക്രൂശിന്റെ ഇടർച്ച നീക്കിക്കളയുക’ എന്നാൽ ആ സന്ദേശം വിപുലമാക്കുക എന്നാണർത്ഥം. (ഗലാ : 5:11) ;ഇടർച്ചയുണ്ടാകാത്ത സുവിശേഷം പലപ്പോഴും ഫലശൂന്യമായ സുവിശേഷമായിരിക്കും.
‘യഹൂദന്മാർക്ക് ഇടർച്ചയും ജാതികൾക്ക് ഭോഷത്വവുമായ ഈ സുവിശേഷം ‘ലോക റാണി’ എന്നറിയപ്പെടുന്ന റോമിലേക്ക് കൊണ്ടുപോകണമെങ്കിൽ അസാധാരണമായ ധൈര്യം ആവശ്യമാണ്. എങ്കിലും നശിക്കുന്ന ലോകത്തിന് ജീവദായകമായ ഈ സന്ദേശത്തിന്റെ സഹജമായ ശക്തി തന്റെ ആത്മാവിനെ നിറച്ചപ്പോൾ തന്റെ യജമാനനെപ്പോലെ താനും അപമാനം അലക്ഷ്യമാക്കി പാപങ്ങളിലും അകൃത്യങ്ങളിലും ജീവിക്കുന്ന നരകയോഗ്യരായ മനുഷ്യർക്ക് രക്ഷപെടുവാനുള്ള ഏക ഉപാധി സുവിശേഷമാണ്. പൗലോസ് സുവിശേഷത്തെക്കുറിച്ച് ലജ്ജിച്ചില്ല. സുവിശേഷം നിമിത്തമുള്ള കഷ്ട്ടങ്ങളെ കുറിച്ച് ലജ്ജിച്ചില്ല.

Leave a Comment

Your email address will not be published. Required fields are marked *

seventeen − sixteen =

error: Content is protected !!