മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (63)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (63)
പാ. വീയപുരം ജോർജ്കുട്ടി

2) സഹോദരന്മാരോട് നിന്റെ നാമത്തെ കീർത്തിക്കുവാൻ
ദാവീദ് ദൈവത്തോട് തന്റെ ജീവനെ മരണത്തിൽ നിന്ന് എന്തിന് വേണ്ടി വിടുതൽ നൽകണം എന്ന് അപേക്ഷിക്കുമ്പോൾ (സങ്കീ : 22:20-22). “വാളിന്കൽ നിന്ന് എന്റെ പ്രാണനെയും നായുടെ കയ്യിൽ നിന്ന് എന്റെ ജീവനെയും വിടുവിക്കേണമേ. സിംഹത്തിന്റെ വായിൽ നിന്ന് എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്ക് ഉത്തരമരുളുന്നു. ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോട് കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും”
വിശുദ്ധ പൗലോസ് പറയുന്നത്, “ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരന്മാർക്ക് വേണ്ടി ഞാൻ തന്നെ ക്രിസ്‌തുവിനോട് വേറുവിട്ട് ശാപഗ്രസ്തനാകുവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു” “സഹോദരന്മാരെ, അവർ രക്ഷിക്കപ്പെടണം എന്നു തന്നെ എന്റെ ഹൃദയ വാഞ്ചയും അവർക്ക് വേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു” (റോമർ : 9:3, 10:1)

3) യഹോവയുടെ മുൻപാകെ നടക്കുവാൻ
സങ്കീ : 56:13 – “ഞാൻ ദൈവത്തിന്റെ മുൻപാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന് നീ എന്റെ പ്രാണനെ മരണത്തിൽ നിന്നും എന്റെ കാലുകളെ ഇടർച്ചയിൽ നിന്നും വിടുവിച്ചല്ലോ” സങ്കീ : 116:8,9 – “നീ എന്റെ പ്രാണനെ മരണത്തിൽ നിന്നും എന്റെ കാലിനെ വീഴ്ചയിൽ നിന്നും രക്ഷിച്ചിരിക്കുന്നു. ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുൻപാകെ നടക്കും”

4) ദൈവവേലയ്ക്ക് ഫലം വരുവാൻ
“എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു. എന്നാൽ ജഡത്തിൽ ജീവിക്കുന്നതിനാൽ എന്റെ വേലയ്ക്ക് ഫലം വരുമെങ്കിൽ ഏത് തിരഞ്ഞെടുക്കേണ്ടു എന്ന് ഞാൻ അറിയുന്നില്ല. ഇവ രണ്ടിനാലും ഞാൻ ഞരുങ്ങുന്നു; വിട്ട് പിരിഞ്ഞു ക്രിസ്തുവിനോട് കൂടെ ഇരിപ്പാൻ എനിക്ക് കാംക്ഷയുണ്ട്; അത് അത്യുത്തമമല്ലോ. എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നത് നിങ്ങൾ നിമിത്തം ഏറെ ആവശ്യം” (ഫിലി : 1:21-24)
‘ആയുസ്സിന്റെ മദ്ധ്യത്തിൽ എന്നെ എടുത്ത് കളയരുതേ’ എന്ന് നമുക്കും പ്രാർത്ഥിക്കാം (സങ്കീ : 102:24)

Leave a Comment

Your email address will not be published. Required fields are marked *

19 − thirteen =

error: Content is protected !!