‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (31)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (31)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

ത്മാവാകുന്ന ദൈവത്തെ ആത്മാവിൽ ആരാധിക്കുന്നതിന് പകരം ഒരു സ്ഥൂലരൂപത്തെ ആരാധിക്കുന്നു. അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെയാണ് മനുഷ്യൻ ഇപ്രകാരം മാറ്റിക്കളഞ്ഞത്. അക്ഷയനായ ദൈവത്തിന്റെ രൂപത്തെയല്ല കാരണം, ദൈവത്തിന്റെ യാതൊരു രൂപവും മനുഷ്യൻ കണ്ടിട്ടില്ല. ‘ക്ഷയമുള്ള മനുഷ്യൻ ! അവർ പല മനുഷ്യരെയും വീരന്മാരെയും ദിവ്യത്വം കല്പിച്ചാരാധിച്ചു. ‘പക്ഷി – പ്രാപ്പിടിയൻ – പരുന്ത് (hawk)’ ഈജിപ്റ്റിലും കഴുകനെ റോമിലും ആരാധിച്ചു വന്നു. ‘നാൽക്കാലി’ : മിസ്രയെമിൽ കാള, പട്ടി, കഴുത, ഇവയെ ആരാധിച്ചു വന്നു. അവരിൽ നിന്നാണ് യിസ്രായേല്യർ ഇത് അനുകരിച്ചു വന്നത് (പുറ : 32:4) ഭാരതത്തിൽ പശു, കുരങ്ങ്, ഇവയെ ആരാധിക്കുന്നവർ ഉണ്ട്. ‘ഇഴജാതി, ചീങ്കണ്ണിയും, പാമ്പും മിസ്രയെമിൽ ആരാധിക്കപ്പെട്ടിരുന്നു.

5) അശുദ്ധിയും സന്മാർഗ്ഗികാധപതനവും
24, 26, 28 വാക്യങ്ങളിൽ ‘ദൈവം ഏല്പിച്ചു’ എന്ന പ്രയോഗം 3 പ്രാവശ്യം കാണുന്നു. മനുഷ്യൻ ദൈവത്തെ മനഃപൂർവ്വം ഉപേക്ഷിച്ചതിനാൽ ഫലവും ശിക്ഷയുമാണ് ഈ വാക്യങ്ങളിൽ കാണുന്നത്. ദൈവഭയത്തിൽ നിന്ന് മാത്രം ജനിക്കുന്ന നിയന്ത്രണം മനുഷ്യന് ഇല്ലാതെ പോയാൽ അവൻ എവിടെ ചെന്ന് വീഴുമെന്ന് ഈ ഭാഗം വ്യക്തമാക്കുന്നു. ദൈവത്തെ മാനിക്കാൻ കഴിയാതെ പോയ മനുഷ്യൻ അന്യോന്യം മാനിക്കാൻ കഴിയാതെ പോയി. ദൈവശിക്ഷയുടെ താത്കാലിക സ്വഭാവമാണ് ഈ ‘ഏല്പിക്കലിൽ’ കാണുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

sixteen + 19 =

error: Content is protected !!