മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (73)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (73)
പാ. വീയപുരം ജോർജ്കുട്ടി

“വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കുകയും തന്റെ വടിയുടെ അറ്റത്തു ചാരികൊണ്ട് നമസ്കരിക്കുകയും ചെയ്തു” (എബ്രാ : 11:21)
“ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തു നിന്ന് അത് കണ്ട് അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അനന്യരും പരദേശികളും എന്ന് ഏറ്റ് പറഞ്ഞുംകൊണ്ട് വിശ്വാസത്തിൽ മരിച്ചു”, (എബ്രാ : 11:13)
“ഇത് കേട്ടപ്പോൾ അവർ കോപപരവശരായി സ്തെഫാനോസിന്റെ നേരെ പല്ലുകടിച്ചു. അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗത്തിലേക്ക് ഉറ്റു നോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തു ഭാഗത്തു യേശു നിൽക്കുന്നതും കണ്ടു” (അപ്പൊ : 7:54, 55)
“കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈകൊള്ളേണമേ എന്ന് സ്തേഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു” (അപ്പൊ : 7:59)
“യേശു അവനോട് : ഇന്ന് നീ എന്നോട് കൂടെ പറുദീസയിൽ ഇരിക്കും എന്ന് ഞാൻ സത്യമായി നിന്നോട് പറയുന്നു എന്ന് പറഞ്ഞു” (ലൂക്കോസ് : 23:43)
“ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രഹാമിന്റെ മടിയിലേക്ക് (പറുദിസയിലേക്ക്) കൊണ്ട് പോയി” (ലുക്കോ : 16:22)
“ഞാനൊ ഇപ്പോൾ തന്നെ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു. ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു; അത് നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്ക് നൽകും; എനിക്ക് മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയം വച്ച ഏവർക്കും കൂടെ” (2 തിമോ : 4:6-8)
“അങ്ങനെ യഹോവയുടെ ദാസനായ മോശ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തു വച്ച് മരിച്ചു. അവൻ അവനെ മോവാബ് ദേശത്തു ബെത്ത്-പെയോരിനെതിരെയുള്ള താഴ്‌വരയിൽ അടക്കി; എങ്കിലും ഇന്ന് വരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല” (ആവ : 34:5-6)
“സഹോദരന്മാരെ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന് നിദ്ര കൊള്ളുന്നവരെ കുറിച്ച് അറിവില്ലാതിരിക്കരുത് എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കുകയും ചെയ്തു എന്ന് നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നെ ദൈവം നിദ്ര കൊണ്ടവരെയും യേശു മുഖാന്തരം അവനോട് കൂടെ വരുത്തും” (1 തെസ്സ :4:13,14)

2) ദുഷ്ടന്റെ (പാപിയുടെ) മരണം
“ദുഷ്ടന്റെ മരണത്തിൽ എനിക്ക് അല്പമെങ്കിലും താല്പര്യം ഉണ്ടോ ? അവൻ തന്റെ വഴികളെ വിട്ടു തിരിഞ്ഞു ജീവിക്കണമെന്നല്ലയോ എന്റെ താല്പര്യം എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്” (യെഹെ : 18:23)
“മരിക്കുന്നവന്റെ മരണത്തിൽ എനിക്ക് ഇഷ്ടമില്ല എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; ആകയാൽ നിങ്ങൾ മനം തിരിഞ്ഞു ജീവിച്ചു കൊൾവീൻ” (യെഹെ : 18:32)
“ധനവാനും മരിച്ച് അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ട് നോക്കി ദൂരത്ത് നിന്ന് അബ്രഹാമിനെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു” (ലൂക്കോസ് : 16:23)
യൂദയെക്കുറിച്ച് പറയുമ്പോൾ, “അവൻ അനീതിയുടെ കൂലികൊണ്ട് ഒരു നിലം മേടിച്ച് തലകീഴായി വീണ് നടുവേ പിളർന്ന് അവന്റെ കുടലെല്ലാം തെറിച്ചു പോയി” (അപ്പൊ : 1:17-20)
“ജീവപുസ്തകത്തിൽ പേരെഴുതി കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും” (വെളി : 20:15)

Leave a Comment

Your email address will not be published. Required fields are marked *

5 + eight =

error: Content is protected !!