‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (36)

റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (36)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

വിടെ നന്മ (നല്ല പ്രവർത്തി) എന്ന് പറയുന്നത്, ദൈവം വെളിപ്പെടുത്തിയിട്ടുള്ള വെളിച്ചത്തിന് വിധേയപ്പെട്ട് അനുസരിക്കുന്നതാണ്. ഹാബേലിന് പാപിയെന്ന നിലയിൽ ഒരു യാഗവുമായി ദൈവത്തെ സമീപിക്കുന്നതായിരുന്നു ‘നന്മ’. നോഹയ്ക്ക് അവന്റെ കുടുംബത്തിന്റെയും ജീവജാലങ്ങളുടെയും രക്ഷയ്ക്കായി ഒരു പെട്ടകം പണിയുകയായിരുന്നു ‘നന്മ’. ഇയ്യോബിന് ദൈവത്തെ ഭയപ്പെട്ട് ദോഷം വിട്ട് മാറുന്നതും പില്കാലത്ത് കഷ്ടതയുടെ മധ്യത്തിൽ പൊടിയിലും ചാരത്തിലും ദൈവമുൻപാകെ വീഴുന്നതുമായിരുന്നു ‘നന്മ’. മത്തായിക്ക് യേശുവിന്റെ വിളി കേട്ട് സകലവും വിട്ട് അവനെ അനുഗമിക്കുന്നതായിരുന്നു ‘നന്മ’. കൊർന്നല്യോസിന് പ്രാർത്ഥനയിലും ദാനധർമ്മത്തിലുമുള്ള സ്ഥിരതയും പില്കാലത്ത് പത്രോസ്സിൽ നിന്ന് കെട്ട സുവിശേഷം അനുസരിക്കുന്നതുമായിരുന്നു ‘നന്മ’. എല്ലാ യുഗങ്ങളിലും യബ്ബേസിനെപോലെ “തന്റെ സഹോദരന്മാരേക്കാൾ ഏറ്റവും മാന്യരായ” ചിലർ ഉണ്ടാക്കിയിരുന്നു. (1 ദിന :4:9). ദൈവത്തെ അനുസരിക്കുന്നവരും ദൈവത്തെ നിരാകരിക്കുന്നവരും എക്കാലത്തും ഉണ്ടായിരുന്നു.
ക്രിസ്തുവിനോടുള്ള എതിർപ്പിന്റെ മദ്ധ്യത്തിലുള്ള തർസോസിലെ ശൗലിനെപ്പോലുള്ള ശത്രുവിനെ തന്റെ രക്ഷണ്യകൃപയിൽ അഭിമുഖീകരിക്കുവാൻ ദൈവത്തിന് കഴിയും. വിഷമ സുഖങ്ങളിൽ ആരോഗ്യവും ധനവും
നശിപ്പിച്ച യുവാവായ അഗസ്തിനെ രക്ഷിച്ച് തന്റെ ഹിതം വെളിപ്പെടുത്തിക്കൊടുക്കുവാൻ ദൈവത്തിന് കഴിയും. ഈശ്വരനിന്ദകനായ ജോൺ ബനിയനെ അംഗീകരിച്ച് സ്വർഗ്ഗീയ നഗരത്തിലേക്കുള്ള വഴി മുഴുവൻ നടത്തുവാൻ ദൈവത്തിന് കഴിയും. എന്നിരുന്നാലും ഇവരെ സംബന്ധിച്ചും പൗലോസ് പറഞ്ഞത് പോലെ, ‘സ്വർഗ്ഗീയ ദർശനത്തിന് അനുസരണക്കേട് കാണിച്ചില്ല’ എന്ന് പറയുവാൻ സാധിക്കും. കൃപ അവരെ സന്ദർശിച്ചതിന് ശേഷം ‘തേജസ്സും മാനവും അക്ഷതയും’ അന്വേഷിച്ചവരായിരുന്നു അവർ.

2:8 ശാഠ്യം പൂണ്ടും അനുസരിക്കാതെ …
‘സ്വാർത്ഥമതികളായി സത്യത്തെ അനുസരിക്കാതെ ദുഷ്ടതയ്ക്ക് വഴങ്ങുന്നവർ ക്രോധത്തിനും അമർഷത്തിനും പാത്രമാകും. മത്സരികളായി സത്യത്തെ അനുസരിക്കാത്തവരുടെ ഉദാഹരണങ്ങൾ ധാരാളം കാണാം. ഹാബേലിന്റെ യാഗം അംഗീകരിച്ചതിൽ കോപിച്ച ദൈവദ്വേഷിയായ കയീന്റെ തന്റെ ജ്യേഷ്ഠവകാശം അലക്ഷ്യമാക്കി ദൈവ ജനത്തെ നിത്യം പകയ്ക്കുന്ന ഏശാവ്, ഞാൻ ശ്രദ്ധിക്കേണ്ടതിന് യഹോവ ആർ ? എന്ന് മോശയോട് ചോദിച്ച ഫറവോൻ തുടങ്ങിയവർ.

Leave a Comment

Your email address will not be published. Required fields are marked *

2 × one =

error: Content is protected !!