മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (81)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (81)
പാ. വീയപുരം ജോർജ്കുട്ടി

21
വിശുദ്ധന്മാരുടെ മരണം നിദ്രയത്രേ

രീരത്തിൽ നിന്ന് ആത്മാവും ജീവനും വേർപെട്ട് കഴിയുമ്പോൾ പിന്നെ മണ്ണാകുന്ന മെത്തമേൽ യാതൊരു ആകുലചിന്തകളോ സ്വപ്നങ്ങളോ അലട്ടാതെ ശരീരം ദ്രവത്വത്തിന് ഏല്പിച്ചു കൊടുത്തു വിശ്രമിക്കുകയാണ്.
“നീ അവരെ ഒഴുക്കിക്കകളയുന്നു; അവർ ഉറക്കം പോലെയത്രേ” (സങ്കീ :90:5). “ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനയ്ക്ക് ശുശ്രുഷ ചെയ്ത ശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്ന് ദ്രവത്വം കണ്ടു” (അപ്പൊ :13:36).
“നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവനായും ചിലർ ലജ്ജയ്ക്കും നിത്യ നിന്ദയ്ക്കുമായും ഉണരും” (ദാനീ :12:2). “നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റ് വരും” (ദാനീ :12:13)
പള്ളിപ്രമാണിയായ യായീറൊസിന്റെ മകളുടെ മരണശേഷം എല്ലാവരും അവളെച്ചൊല്ലി കരയുകയും മുറയിടുകയും ചെയ്യുമ്പോൾ, യേശു അവരോട്, “നിങ്ങൾ കരയേണ്ടാ, അവൾ മരിച്ചില്ല, ഉറങ്ങുകയത്രേ” എന്ന് പറഞ്ഞു (ലൂക്കോസ് :8:52). മാർത്തയുടെയും മറിയയുടെയും സഹോദരനായ ലാസർ നിദ്ര കൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു” എന്നാണ് (യോഹ :11:11). തന്നെയുമല്ല, ലാസറിനെ അടക്കിയ കല്ലറയുടെ വാതിൽക്കൽ നിന്ന് കൊണ്ട്, “ലാസറേ, പുറത്ത് വരിക” എന്ന് ഉറക്കെ വിളിച്ചു. അപ്പോൾ ലാസർ നിദ്രയിൽ നിന്നുണർന്ന് പുറത്തുവന്നു (11:43).
യേശുക്രിസ്തുവിന്റെ ഉയർപ്പിനെ പറ്റി വിശുദ്ധ പൗലോസ് വിവരിക്കുമ്പോൾ (1 കോരി :15:20), “എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യ ഫലമായി മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തിരിക്കുന്നു” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. “യേശു മരിക്കുകയും ജീവിച്ചെഴുന്നേൽക്കുകയും ചെയ്തു എന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ അങ്ങനെ തന്നെ ദൈവം നിദ്ര കൊണ്ടവരെയും യേശു മുഖാന്തരം അവനോട് കൂടെ വരുത്തും” (1 തെസ്സ :4:14)
“നാം എല്ലാവരും നിദ്ര കൊള്ളുകയില്ല, എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്ന് കണ്ണിമയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കയും നാം രൂപാന്തരപ്പെടുകയും ചെയ്യും” (1 കോരി :15:52). “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും” (സങ്കീ :4:8). “ഞാനോ, നീതിയിൽ നിന്റെ മുഖത്തെ കാണും; ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ടു തൃപ്തനാകും” (സങ്കീ :17:15)
നിദ്രകൊള്ളുക അഥവാ ഉറങ്ങുക എന്ന വാക്കിൽ നിന്ന് ഉണരും എന്നുള്ള ധ്വനി നമുക്ക് ലഭിക്കുന്നുണ്ട്. ആകയാൽ ക്രിസ്തുവിൽ നിദ്ര കൊണ്ട നമ്മുടെ പ്രിയപെട്ടവരെ വീണ്ടും കാണാം എന്നുള്ള വലിയ പ്രത്യാശ ദൈവം നമുക്ക് നൽകിത്തരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

11 + 19 =

error: Content is protected !!