‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (42)

റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (42)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

ന്നാൽ ഒരു മിനിറ്റ് ശ്രദ്ധിക്കുക. ഹേ, അന്യനെ ഉപദേശിക്കുന്നവനെ നീ നിന്നെ തന്നെ ഉപദേശിക്കാത്തതെന്ത് ? …….. നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ ? ദൈവം ചോദിക്കുകയാണ്. ഫലമോ ? ‘നിങ്ങൾ നിമിത്തം ദൈവനാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു’. ഒരു കാര്യം അറിഞ്ഞിട്ട് ചെയ്യാതിരിക്കുന്നത് തെറ്റാണ്. ‘നന്മ ചെയ്യാനറിഞ്ഞിട്ടും അത് ചെയ്യാത്തവന് പാപം തന്നെ’ (യാക്കോബ് : 4:17). ഞാൻ അറിയുന്ന കാര്യം ചെയ്യാതിരിക്കുന്നത് പാപമാണെങ്കിൽ, ഞാൻ ഉപദേശിക്കുന്ന കാര്യം ചെയ്യാതിരിക്കുന്നത് എത്ര അധികം ?

2:25-29 : യഹൂദൻ പ്രശംസിച്ച മറ്റൊരു വിഷയം –
പരിച്ഛേദന : പുറമെയുള്ള പരിച്ഛേദന ഒരുവൻ യഹൂദനാണെന്നുള്ളതിന്റെ അടയാളമായിരിക്കാമെങ്കിലും അത് കൊണ്ട് അവൻ നീതിമാനാണെന്ന് അർത്ഥമില്ല. പുറമെയുള്ള അനുഷ്ഠാനങ്ങൾ ഒരുവനെ സ്വീകാര്യനാക്കുന്നില്ല. ഹൃദയം ദൈവസന്നിധിയിൽ പരമാർത്ഥമായിരിക്കുന്നുവെങ്കിൽ മാത്രമേ അതിന് വിലയുള്ളൂ (യിര :9:25; ഗലാ :5:2,8; 6:15) ബാഹ്യമായ അനുഷ്ഠാനങ്ങൾ ഒരുവനെ രക്ഷിക്കുന്നില്ല. നാമധേയ ക്രൈസ്തവരിൽ വലിയ ഒരു പങ്ക് ബാഹ്യാനുഷ്ഠാനങ്ങളുടെ പാരമ്പര്യ ശക്തിയിൽ ആശ്രയിക്കുന്നവരാണ്.

2:26 അഗ്രചർമ്മി ന്യായപ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്റെ അഗ്രചർമ്മം പരിച്ഛേദന എന്ന് എണ്ണുകയില്ലയോ ?
അബ്രഹാം വിശ്വാസത്താൽ നീതികരിക്കപ്പെട്ടത് പരിച്ഛേദന ഏൽക്കുന്നതിന് എത്രയോ മുൻപായിരുന്നു (റോമ :4:10,11). അങ്ങനെ അടയാളം കൂടാതെ തന്നെ, അടയാളം കൊണ്ട് അർത്ഥമാക്കുന്ന കൃപ പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് സിദ്ധിക്കുന്നു. നേരെമറിച്ച്, അടയാളം സ്വീകരിച്ചതിന് ശേഷം അത് കൊണ്ട് ഉദ്ദേശിക്കുന്ന നീതീകരണം ആസ്വദിക്കാതിരിക്കാനും ഇടയുണ്ട് എന്നും വ്യക്തമാണ്. ഇത് ഒരു സാങ്കല്പിക സിദ്ധാന്തമല്ല. പൗലോസ് വിശദീകരിക്കുന്നത് പോലെ, അവർക്ക് വേണ്ടി നീതി നിവർത്തിച്ച ക്രിസ്തുവിൽ ആശ്രയം വച്ചതിനാൽ ദൈവത്തിന്റെ സത്യയിസ്രായേൽ ആയിരിക്കുന്നു എന്ന് അസംഖ്യം അഗ്രചർമ്മികളായ ജാതികൾ തെളിയിച്ചിരിക്കുന്നു. (റോമ :3:21-26; ഗലാ :6:15-16)
“നീ ന്യായപ്രമാണം ആചരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളത് സത്യം’ പരിച്ഛേദന ഉടമ്പടിയുടെ ബാഹ്യമായ അടയാളവും മുദ്രയുമാണ്. അതിനുള്ളിലായിരിക്കുന്നത് ഒരു ഭാഗ്യമാണ്. അന്തരംഗം ബാഹ്യമായ അടയാളത്തോട് യോജിച്ചിരിക്കുന്നുവെങ്കിൽ അത് പ്രയോജനകരമാണ്.

Leave a Comment

Your email address will not be published. Required fields are marked *

18 − 12 =

error: Content is protected !!