മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (15)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (15)

പാ. വീയപുരം ജോർജ്കുട്ടി

യാക്കോബ്, കണ്ണ് കാണുവാൻ കഴിയാതിരുന്ന യിസഹാക്കിനെ ഏശാവിന്റെ വസ്ത്രം ധരിച്ചു കൊണ്ട് വന്നു ജയേഷ്ഠ സഹോദരൻ എന്ന ഭാവേന അനുഗ്രഹങ്ങളെല്ലാം ഏറ്റു വാങ്ങി പിതാവിനെ വഞ്ചിച്ചു. എന്നാൽ കണ്ണ് കാണുന്ന യാക്കോബിനെ അമ്മായിയപ്പനായ ലാബാൻ, ഇളയമകൾ റാഹേൽ എന്ന ഭാവേന കണ്ണ് മങ്ങിയ ലേയയെ കൊടുത്തു വഞ്ചിക്കുകയുണ്ടായി.

വസ്ത്രം കാണിച്ചു പിതാവിനെ വഞ്ചിച്ച യാക്കോബിനെ സ്വന്തം മക്കൾ,’യോസേഫിനെ ദുഷ്ടമൃഗം തിന്നു കളഞ്ഞു’ എന്ന് പറഞ്ഞു രക്കത്തിൽ മുക്കിയ കീറിയ വസ്ത്രം കാണിച്ചു വഞ്ചിക്കുകയുണ്ടായി.

അബ്ശാലോം രാജകുമാരൻ പിതാവായ ദാവീദിനെ ഉപായത്താൽ ചതിക്കുകയും രാജ്യഭാരം സ്വന്തമാക്കുകയും അദ്ദേഹത്തെ കൊല്ലുവാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ നീതിമാനായ ദൈവം, ദാവീദിനെ സിംഹാസനത്തിൽ തിരിച്ചു വരുത്തുകയും അബ്ശാലോം നീചമായ നിലയിൽ വധിക്കപ്പെടുകയും ചെയ്തു.

കൊലോ : 3:25 – “അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന് ഒതത്ത് പ്രാപിക്കും; മുഖപക്ഷം ഇല്ല.” റോമർ : 2:2 – ദൈവത്തിന്റെ വിധി സത്യാനുസരണമായിട്ടാണ്. റോമർ : 2:5 – അത് നീതിയുള്ള വിധിയായിരിക്കും. റോമർ : 2:6, വെളി : 22:12 – ദൈവം ഓരോരുത്തന്റെ പ്രവർത്തിക്കു തക്കവണ്ണമായിരിക്കും പകരം ചെയുന്നത്. റോമർ : 2:9-11 – അത് മുഖപക്ഷം കൂടാതെയുള്ള വിധിയായിരിക്കും. യിരെ : 32:19 – “ഓരോരുത്തന് അവനവന്റെ നടപ്പിനും പ്രവർത്തികളുടെ ഫലത്തിനും തക്കവണ്ണം കൊടുക്കേണ്ടതിന് നീ മനുഷ്യരുടെ എല്ലാ വഴികളിന്മേലും ദൃഷ്ടി വയ്ക്കുന്നു” യിരെ : 17:10 – “യഹോവയായ ഞാൻ ഹൃദയത്തെ ശോധന ചെയ്ത് അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന് അവനവന്റെ നടപ്പിനും പ്രവർത്തിയുടെ ഫലത്തിനും തക്കവണം കൊടുക്കുന്നു” (സദൃ : 24:12)

2 തെസ്സ : 1:8 – ദൈവജനത്തെ പീഡിപ്പിക്കുന്നവർക്ക് പീഡയും പീഡ അനുഭവിക്കുന്നവർക്ക് ആശ്വാസവും പകരം നൽകുന്നത് ദൈവ നീതിയാണ്. സദൃ : 17:13 – “ഒരുത്തൻ നന്മയ്ക്ക് പകരം തിന്മ ചെയ്യുന്നുവെങ്കിൽ അവന്റെ ഭവനത്തെ തിന്മ വിട്ടു മാറുകയില്ല” ഇയ്യോബ് : 34:12 – ” ദൈവം ദുഷ്ടത പ്രവർത്തിക്കുകയില്ല നിശ്ചയം; സർവ്വശക്തൻ ന്യായം മറിച്ചു കളയുകയുമില്ല”

സഭാ : 5:8 – “ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തു കളയുന്നതും കണ്ടാൽ നീ വിസ്മയിച്ചു പോകരുത്; ഉന്നതന് മീതെ ഒരു ഉന്നതനും അവർക്ക് മീതെ അത്യുന്നതനും ജാഗരിക്കുന്നു”

ഇയ്യോബ് : 4:8 – “അന്യായം ഉഴതു കഷ്ടത വിതയ്ക്കുന്നവർ അത് തന്നെ കൊയ്യുന്നു” ഹോശയ : 10:13 – “നിങ്ങൾ ദുഷ്ടത ഉഴുത്, നീതികേട് കൊയ്ത്, ഭോഷ്ക്കിന്റെ ഫലം തന്നിരിക്കുന്നു” ഹോശയ 8:7 – കാറ്റ് വിതയ്ക്കുന്നവൻ കൊടുങ്കാറ്റ് കൊയ്യും. സദൃ : 22:8 – “നീതികേടു വിതയ്ക്കുന്നവൻ ആപത്തു കൊയ്യും” 2 കോരി : 9:6 – “ലോഭമായി വിതയ്ക്കുന്നവൻ ലോഭമായി കൊയ്യും” ഗലാ : 6:8 – “ജഡത്തിൽ വിതയ്ക്കുന്നവൻ ജഡത്തിൽ തന്നെ നാശം കൊയ്യും”

മറ്റുള്ളവരെ കുഴിയിൽ വീഴ്ത്തേണ്ടതിന് കുഴി കുഴിക്കുന്നവൻ അതിൽ തന്നെ വീഴും (സങ്കീ : 7:15) വിശുദ്ധൻമാരുടെ രക്തം ധാരാളമായി ഭൂമിയിൽ ചിന്തിയത് കൊണ്ട് അന്ത്യകാലത്തു ഭൂവാസികൾക്ക് വെള്ളത്തിന് പകരം രക്തം കുടിക്കേണ്ടി വരും (വെളി : 16:6)

ആകയാൽ ദൈവത്തെ പ്രസാദിപ്പിച്ചു പ്രവാസകാലം ഭയത്തോടെ കഴിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

five × two =

error: Content is protected !!