മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (59)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (59)
പാ. വീയപുരം ജോർജ്കുട്ടി

9) ഉയിർപ്പിൽ കർത്താവിനോട് സദൃശ്യന്മാർ ആയിത്തീരും എന്നുള്ള അറിവ്

“കാൺമീൻ, നാം ദൈവമക്കൾ എന്ന് വിളിക്കപ്പെടുവാൻ പിതാവ് നമുക്ക് എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നെ നാം ആകുന്നു … പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നത് ആകും എന്ന് ഇതു വരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നെ കാണുന്നതാക കൊണ്ട് അവനോട് സദൃശ്യന്മാർ ആകും എന്ന് നാം അറിയുന്നു” (1 യോഹ : 3:1,2)
പത്മോസിൽ അപ്പോസ്തോലനായ യോഹന്നാന് തേജസ്കരിക്കപ്പെട്ട കർത്താവ് പ്രത്യക്ഷനാകുമ്പോൾ താൻ കണ്ട കാഴ്ച വിവരിക്കുന്നത് ഇപ്രകാരമാണ്. (വെളി : 1:13-16) : “ഏഴ് പൊൻ നിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്ത് പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോട് സദൃശ്യനായവനെയും കണ്ടു. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞി പോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലയ്ക്ക് ഒത്തതും കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന് സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചിൽ പോലെയും ആയിരുന്നു. അവന്റെ വലങ്കയിൽ ഏഴു നക്ഷത്രമുണ്ട്; അവന്റെ വായിൽ നിന്ന് മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നത് പോലെയായിരുന്നു”
1 കോരി :15:49 – “നാം മണ്ണ് കൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചത് പോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും”
ഫിലി : 3:21 – “അവൻ സകലവും തനിക്ക് കീഴ്പ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തി കൊണ്ട് നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും”
റോമർ : 8:29 – “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപമാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു”

Leave a Comment

Your email address will not be published. Required fields are marked *

nineteen − 7 =

error: Content is protected !!