മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (72)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (72)
പാ. വീയപുരം ജോർജ്കുട്ടി

16
രണ്ട് കൂട്ടരുടെ മരണം

പ്രവാചകനായ ബിലെയാം ആഗ്രഹിച്ചു പറഞ്ഞത് (സംഖ്യാ : 23:10), “ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ; എന്റെ അവസാനം അവന്റേത് പോലെ ആകട്ടെ”. തിരുവചനത്തിൽ നീതിമാന്റെ മരണവും ദുഷ്ടന്റെ മരണവും വേർതിരിച്ചു പ്രസ്താവിച്ചിരിക്കുന്നത് നമുക്ക് കാണുവാൻ കഴിയും.

1) നീതിമാന്റെ (ഭക്തനറെ) മരണം
“തന്റെ ഭക്തന്മാരുടെ മരണം യഹോവയ്‌ക്ക് വിലയേറിയതാകുന്നു” (സങ്കീ : 116:15)
“നീതിമാനോ മരണത്തിലും പ്രത്യാശയുണ്ട്” (സദൃ : 14:32)
“നീതിമാൻ അനർത്ഥത്തിന് മുൻപേ കഴിഞ്ഞു പോകുന്നു എന്ന് ആരും ഗ്രഹിക്കുന്നില്ല. അവൻ സമാധാനത്തിലേക്ക് പ്രവേശിക്കുന്നു” (യെശ : 57:1-2)
“ഞാനോ നീതിയിൽ നിന്റെ മുഖത്തെ കാണും; ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ട് തൃപ്‌തനാകും” (സങ്കീ : 17:15)
“എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു” (ഫിലി : 1:21)
“വിട്ട് പിരിഞ്ഞു ക്രിസ്തുവിനോട് കൂടെ ഇരിപ്പാൻ എനിക്ക് കാംക്ഷയുണ്ട്; അത് അത്യുത്തമമല്ലോ” (ഫിലി : 1:23)
“എഴുതുക : ഇന്ന് മുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽ നിന്ന് വിശ്രമിക്കേണ്ടതാകുന്നു” (വെളി : 14:13)
“നല്ല പേർ സുഗന്ധതൈലത്തേക്കാളും മരണ ദിവസം ജനനദിവസത്തേക്കാളും ഉത്തമം” (സഭാ : 7:1)
“നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും” (ദാനി : 12:13)
“ജീവിക്കുന്നു എങ്കിൽ നാം കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിനായി മരിക്കുന്നു; അത് കൊണ്ട് ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിനുള്ളവർ തന്നെ” (റോമർ : 14:8)
“യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” (ഇയ്യോബ് : 1:21)
“ഞങ്ങളുടെ ആയുഷ്ക്കാലം എഴുപത് സംവത്സരം, ഏറെ ആയാൽ എൺപത് സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഖവുമത്രെ; അത് വേഗം തീരുകയും ഞങ്ങൾ പറന്ന് പോകുകയും ചെയ്യുന്നു” (സങ്കീ : 90:10)
“ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞു പോകും” (സദൃ : 15:24)

Leave a Comment

Your email address will not be published. Required fields are marked *

eight + 3 =

error: Content is protected !!