‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (33)

റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (33)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

ധാർമ്മികാധഃപതനം ഒടുവിലായി ബാധിക്കുന്നത് സ്ത്രീകളെയായത് കൊണ്ട് പുറജാതി സ്ത്രീകളുടെ അധോഗതി പൗലോസ് ആദ്യം പരാമർശിക്കുന്നു. കാരണം, അവരുടെ വഷളത്തം സകല സദാചാരവും നശിച്ചു എന്നതിന്റെ തെളിവാണ് റോമൻ എഴുത്തുകാരനായ സെനക്കാ പറയുന്നു : “സ്ത്രീകൾ വിവാഹമോചനത്തിനായി വിവാഹിതരാക്കുകയും വിവാഹത്തിനായി വിവാഹ മോചിതരാക്കുകയും ചെയ്യുന്നു. അലക്സൻഡ്രിയയിലെ ക്ലെമന്ത് എഴുതുന്നത് : റോമിലെ മാന്യയായ കുലീന സ്ത്രീ വീനസ്സിനെപ്പോലെ (റോമയുടെ രതീദേവി) അശുദ്ധിയുടെ സുവർണ്ണ അരകച്ചകൊണ്ട് കച്ചകെട്ടിയിരിക്കുന്നു’ എന്നാണ്. “സമൂഹം ആപാദചൂഡം പ്രകൃതി വിരുദ്ധമായ അശുദ്ധിയുടെ വിളനിലമായിരുന്നു. റോമിലെ ആദ്യത്തെ 15 ചക്രവർത്തിമാരിൽ 14 പേരും സ്വവർഗ്ഗരതിക്കാരായിരുന്നു”.

VI) വഴക്കിലായ്മ
1:28-31 ൽ മനുഷ്യന്റെ വഴക്കിലായ്മ കാണാം.

VII) മത്സരം
1:29-32 വരെയുള്ള ഭാഗത്ത് 21 കൂട്ടം പാപങ്ങളുടെ ലിസ്റ്റ്‌ കാണുന്നു. ആദ്യത്തെ 9 എണ്ണം ‘നിറഞ്ഞവർ’, ‘നീങ്ങിയവർ’ എന്ന വിശേഷണം ചേർത്തു പറഞ്ഞിരിക്കുന്നു. ഓരോ വ്യക്തിയിലും ഈ എല്ലാ പാപങ്ങളും ഉണ്ടായിരുന്നു എന്നല്ല പൗലോസ് പറയുന്നത്. പിന്നെയോ, അവരെല്ലാവരും, ഇവയിൽ ചിലതോ അവരിൽ ചിലർ ഇവയെല്ലാമോ ഉള്ളവരായിരുന്നു എന്നത്രെ.
1:30 ദൈവദ്വേഷികൾ :
അവരെല്ലാവരും ദൈവഘാതകരാണ്. എന്തെന്നാൽ, പാപികൾ ദൈവദ്വേഷികളും അവർ ഒരിക്കലും ഒരു ന്യായവിധിയിൽ വരാതിരിക്കേണ്ടതിന് ഒരു ദൈവമില്ലായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരുമാണ്.
1:31 വാത്സല്യമില്ലാത്തവർ :
ജാതീയ ലോകത്ത് ഇത് സാധാരണമായിരുന്നു. കനാന്യർ തങ്ങളുടെ പുത്രീ പുത്രന്മാരെ ഭൂതങ്ങൾക്ക് ബലി കഴിച്ചു വന്നു. (സങ്കീ : 106:37,38) യഹൂദ രാജാവായ മനശ്ശെ ഇത് അനുകരിച്ചതായി കാണുന്നു (2 ദിന:33:6) സ്പാർട്ടയിൽ ഒരു ശിശു ജനിച്ചാൽ അംഗഭംഗമുള്ളതോ ബലഹീനമോ ആണെന്ന് കണ്ടാൽ, പൊട്ട കുഴിയിൽ ഇട്ട് കളയേണമെന്ന് നിയമമുണ്ടായിരുന്നു. ജനസംഖ്യാ വർദ്ധനവ് തടയാൻ അംഗഭംഗമുള്ള ശിശു ജീവിക്കരുത് എന്ന് അരിസ്റ്റോട്ടിൽ പഠിപ്പിച്ചു.
1:32 ഇവർ പാപത്തിന്റെ ശമ്പളം മരണമാണെന്നറിഞ്ഞിട്ടും പാപം ചെയ്യുകയും പാപം ചെയ്യുന്നവരിൽ സന്തോഷിക്കുകയും ചെയ്യുന്നു. (സദൃ : 2:14, സങ്കീ :10:3)

Leave a Comment

Your email address will not be published. Required fields are marked *

nineteen − one =

error: Content is protected !!