‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (48)

റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (48)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

ന്യരുടെ ജീവൻ ഒടുക്കികളയുവാൻ മനുഷ്യൻ മൃഗത്തേക്കാൾ അധഃപതിച്ചു പോയി. എന്നാൽ കുലപാതകവും രക്തച്ചൊരിച്ചിലും ഇന്ന് ഏറ്റം പെരുകിയിരിക്കുന്നു.

3:16 നാശവും അരിഷ്ടതയും അവരുടെ വഴികളിൽ നിന്ന് നശിപ്പിക്കുകയാണ് അവരുടെ തൊഴിൽ. തന്മൂലം അവർ തന്നെ അരിഷ്ടത വർദ്ധിപ്പിക്കുന്നു. നാശത്തിന്റെ അരിഷ്ടത. സാക്ഷാൽ വഴിയായ ക്രിസ്തുവിനെ ഉപേക്ഷിക്കുന്നു. (യോഹ :14:6) അവർ സ്വന്ത വഴികളിൽ നടക്കുന്നു. ആ വഴികളിൽ നാശവും അരിഷ്ടതയുമേ ഉള്ളൂ.

3:17 സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല. അവർക്ക് തന്നെ സമാധാനമില്ലെന്ന് മാത്രമല്ല, മറ്റുള്ളവരെ സമാധാനമായി ജീവിക്കുവാൻ അനുവദിക്കുകയുമില്ല. അവർ ഭിന്നതയും കലാപവും വളർത്തുന്നവരാണ്. നാശത്തിലേക്കും അരിഷ്ടതയിലേക്കും നയിക്കുന്ന വഴികളുടെ എതിർ എതിർദിശയിലാണ് സമാധാനമാർഗ്ഗം പോകുന്നത്. അവരുടെ ഉള്ളിൽ സമാധാനം ഇല്ലാത്തത് കൊണ്ട് മറ്റുള്ളവരോടും അവർക്ക് സമാധാനമില്ല. ‘ദുഷ്ടന് സമാധാനമില്ലെന്ന് യഹോവ ആണ ചെയ്യുന്നു’ (യെശ :48:22)

3:18 അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ല. ദൈവഭയമില്ലായ്മയാണ് മുകളിൽ പറഞ്ഞ എല്ലാ പാപത്തിന്റെയും ഉറവിടം. യഹോവയോടുള്ള (ഭയം) ഭക്തി ആണല്ലോ ജ്ഞാനത്തിന്റെ ആരംഭം. (സങ്കീ : 110:10) ഈ പ്രസ്താവന അവരുടെ ദുഃസ്വഭാവത്തിന് മകുടം ചൂടിക്കുന്നു. പ്രയോഗികളായ നാസ്തികരാണ് അവർ. യഹൂദനെന്നോ ജാതീയനെന്നോ വ്യതാസമില്ലാതെ മുകളിൽ പറഞ്ഞതെല്ലാം ശരിയാണ് അവ അന്ന് ശരിയാണെങ്കിൽ ഇന്നും ഏറെക്കുറെ ശരിയാണ്. അവർ തങ്ങളുടെ ദേശീയവും അന്തർദേശീയവുമായ രാഗങ്ങളിൽ നിന്ന് ദൈവത്തെ പുറന്തള്ളിയിരിക്കുന്നു.
ദൈവത്തിന്റെ മഹത്തായ ദാനമായ പുത്രനെപ്പോലും ‘അവൻ ഞങ്ങൾക്ക് രാജാവായിരിക്കേണ്ട, അവനെ നീക്കി കളയുക’ എന്ന് പറഞ്ഞു നിരാകരിച്ചവരാണ് അവർ. എന്നാൽ ഈ ലേഖനം മുന്നോട്ട് വായിച്ചാൽ, പാപം പെരുകിയിടത്ത് കൃപ അത്യന്തം വർദ്ധിച്ചു എന്ന് കാണാം. ക്രിസ്തു മൂലം ദൈവത്തിങ്കലേക്ക് തിരിയുവാനും വരുവാനുമുള്ള കോപത്തിൽ നിന്ന് ഓടി ഒഴിയുവാനും പാപിക്ക് ഇപ്പോഴും അവസരമുണ്ട്. (യോഹ:3:36)

Leave a Comment

Your email address will not be published. Required fields are marked *

18 − nine =

error: Content is protected !!