കോടാകോടി ദൂതസൈന്യത്തിന്റെ അടുക്കലേക്ക് പാസ്റ്റർ ഭക്തവത്സലൻ യാത്രയായി 

ബാംഗ്ലൂർ : ലോകപ്രശസ്ത ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ പാസ്റ്റർ ഭക്തവത്സലൻ (74) മെയ് 15 ന് അക്കരനാട്ടിൽ പ്രവേശിച്ചു. ബാംഗ്ലൂരിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റിലിൽ ചികിത്സയിലായിരിക്കെയാണ് ‘പുലിമുഖത്ത് മത്തായി ഭക്തവത്സലൻ’ എന്ന പാ. ഭക്തവത്സലനിന്റെ മരണം സംഭവിച്ചത്. സുവിശേഷകനായിരുന്ന സി. മത്തായിയുടെയും, ഏലിയാമ്മ ദമ്പതികളുടെ മൂത്ത മകനായി 1949 ലാണ് പാ. ഭക്തവത്സലന്റെ ജനനം. ബാല്യത്തിൽ സിനിമാ സംഗീത രംഗത്ത് പ്രവേശിക്കണമെന്നാഗ്രഹിച്ച ഭക്തവത്സലൻ ദിവസവും വൈകിട്ട്, അഞ്ചു മണിക്ക് വായനശാലയിൽ ചെന്ന് റേഡിയോ പാട്ടുകൾ കേൾക്കുവാൻ കൊതിക്കുമായിരുന്നു. അന്ന് ശ്രവിച്ച ഗാനങ്ങളുടെ, രാഗവും, താളവും, അവതരണവും എല്ലാം ജീവിതത്തിൽ സംഗീതത്തിന്റെ ആദ്യ പാഠങ്ങളായി […]

കോടാകോടി ദൂതസൈന്യത്തിന്റെ അടുക്കലേക്ക് പാസ്റ്റർ ഭക്തവത്സലൻ യാത്രയായി  Read More »