September 26, 2023

പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി ജിസ്സി ജേക്കബ്

മല്ലപ്പള്ളി : മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി ജിസ്സി ജേക്കബ്. ഐപിസി മല്ലപ്പള്ളി സെന്ററിലെ കറിക്കാട്ടൂർ  താബോർ സഭാംഗമാണ്. മദ്രാസ് ഐഐറ്റി യിൽ പോസ്റ്റ് ഡോക്ടറൽ പഠനത്തിന് റിസർച്ച് ഫെല്ലോ ആയും ജിസ്സി അഡ്മിഷൻ നേടിയിട്ടുണ്ട്. ചെമ്പകത്തിനാൽ വീട്ടിൽ ജേക്കബ്, ജാൻസി ദമ്പതികളുടെ ഇളയ മകളാണ് ജിസ്സി. പിവൈപിഎ – സൺ‌ഡേ സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ അംഗവും കൂടിയാണ് ജിസ്സി.

പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി ജിസ്സി ജേക്കബ് Read More »

കൊടുമൺ പൊരിയക്കോട് കല്യാണിക്കൽ വടക്കേക്കര ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) കർത്തൃസന്നിധിയിൽ

കൊടുമൺ : പൊരിയക്കോട് കല്യാണിക്കൽ വടക്കേക്കര  ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) നിത്യതയിൽ ചേർക്കപ്പെട്ടു. കൊടുമൺ ഏജി സഭയുടെ ആദ്യകാല വിശ്വാസികളിൽ ഒരാളാണ് പരേതനായ ഗീവർഗ്ഗീസ് എബ്രഹാം. അമ്മിണി ഗീവർഗ്ഗീസാണ് ഭാര്യ. മക്കൾ : കുഞ്ഞുമോൻ എബ്രഹാം – ഗ്രേസി, സണ്ണി എബ്രഹാം – മോളമ്മ, സജി എബ്രഹാം – റീന, മിനി – സജി സംസ്കാരം സെപ്റ്റം. 27 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് കൊടുമൺ ഈസ്റ്റ് ബഥേൽ എജി ചർച്ചിന്റെ നേതൃത്വത്തിൽ അടൂർ സെമിത്തേരിയിൽ നടക്കും.

കൊടുമൺ പൊരിയക്കോട് കല്യാണിക്കൽ വടക്കേക്കര ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) കർത്തൃസന്നിധിയിൽ Read More »

error: Content is protected !!