May 11, 2024

‘യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ

ഡെർബി : യു.കെ – യൂറോപ്പ് മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യസംഘടനയായ യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി എന്ന പുതിയ സംഘടനാ രൂപീകരിച്ചു. സംഘടനയുടെ പ്രഥമ നാഷണൽ കോൺഫ്രൻസ് 2024 നവംബർ 2 ന് യു.കെ. യിലെ  നോർത്താംപ്ടണിൽ നടക്കും. വിവിധ പെന്തക്കോസ്ത് സഭകളുടെ സീനിയർ പാസ്റ്റർമാർ ഉൾപ്പെടയുള്ള മുൻനിര പ്രവർത്തകർ സംഘടനയ്ക്ക് നേതൃത്വം നൽകും. നിലവിൽ എക്സിക്യൂട്ടീവ് ബോർഡ്, കോർ ടീം, ഇ.എം.പി.സി. (യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി) ഫാമിലി ഗ്രൂപ്പ് എന്നിവയ്ക്ക് രൂപം നൽകിയിട്ടുണ്ട്.  […]

‘യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻറർ ചർച്ച് മെഗാ ബൈബിൾ ക്വിസ് നടന്നു

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇൻറർ ചർച്ച് മെഗാ ബൈബിൾ ക്വിസിൽ ചർച്ച് ഓഫ് ഗോഡ് ടീം അംഗങ്ങളായ ജറീന ബിനു, ലീന മത്തായി, നൈസി ജോസ് എന്നിവർ ഒന്നാം സ്ഥാനവും, വിനീത ജോയൽ, റൂബി സുനിൽ എന്നിവർ രണ്ടാം സ്ഥാനവും, ഡെൻസി സിജു, മെറിൻ ലെജു (ഏ. ജി ചർച്ച്) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കുവൈറ്റിലുള്ള പതിന്നാലു പെന്തക്കൊസ്തൽ സഭകളിൽ നിന്നും ഇരുപത്തിനാലു ടീമുകൾ പങ്കെടുത്തു.സൂസൻ ആൻഡ്രൂസായിരുന്നു ക്വിസ് മാസ്റ്റർ.

ചർച്ച് ഓഫ് ഗോഡ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻറർ ചർച്ച് മെഗാ ബൈബിൾ ക്വിസ് നടന്നു Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, സൺഡേ സ്കൂൾ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഏകദിന സമ്മേളനം ‘EXOUSIA’ മെയ് 18 ന്

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, സൺഡേ സ്കൂൾ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഏകദിന സമ്മേളനം ‘EXOUSIA’ മെയ് 18 ന് നടക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ സാം കെ. തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ ആന്റണി ഫ്രാൻസിസ് (തിരുവല്ല) മുഖ്യ പ്രാസംഗികനായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. സാം കെ. തോമസ് (+965 6622 7857), ജിനോ ജോർജ് (സെക്രട്ടറി – +965 6064 9075)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, സൺഡേ സ്കൂൾ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഏകദിന സമ്മേളനം ‘EXOUSIA’ മെയ് 18 ന് Read More »

ഐ.പി.സി. കുവൈറ്റ് റീജിയൻ സംയുക്ത ആരാധന മെയ് 24 ന്   

കുവൈറ്റ് : ഐ.പി.സി. കുവൈറ്റ് റീജിയൻ സംയുക്ത ആരാധന മെയ്‌ 24 വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണി മുതൽ എൻ.ഇ.സി.കെ. ചർച്ച്‌ & പാരീഷ് ഹാളിൽ നടക്കും. ഐ.പി.സി കുവൈറ്റ് റീജിയൻ എക്സിക്യൂട്ടീവ്  നേതൃത്വം നൽകും. റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഐ.പി.സി. കുവൈറ്റ് റീജിയൻ സംയുക്ത ആരാധന മെയ് 24 ന്    Read More »

error: Content is protected !!