Friday Fasting

‘സങ്കീർത്തന ധ്യാനം’ – 142

‘സങ്കീർത്തന ധ്യാനം’ – 142 പാ. കെ. സി. തോമസ് ‘ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും’, സങ്കീ : 60:12 ദാവീദ് അറുപതാം സങ്കീർത്തനം എഴുതുവാനുണ്ടായ പശ്ചാത്തലം ആ സങ്കീർത്തനത്തിന്റെ ശീർഷകം വ്യക്തമാക്കുന്നു. യിസ്രായേൽ വലിയ യുദ്ധങ്ങളെ അഭിമുഖീകരിച്ച കാലമായിരുന്നു. അത് സൈന്യാധിപൻ യോവാബിന്റെ നേതൃത്വത്തിൽ മെസോപൊത്തോമ്യയിലെ ആരാമ്യരോടും സെബയിലെ അരാമ്യരോടും ഉപ്പ് താഴ്‌വരയിൽ എദോമ്യരോടും യുദ്ധം ചെയ്ത കാലം. ആയിരങ്ങൾ ശത്രു പാളയത്തിൽ മരിച്ചു വീണു. യുദ്ധത്തിന്റെ കെടുതികൾ യിസ്രായേലും അനുഭവിക്കേണ്ടി വന്നു. ‘ദൈവമേ നീ കോപിക്കുന്നു. നീ ദേശത്തെ […]

‘സങ്കീർത്തന ധ്യാനം’ – 142 Read More »

‘സങ്കീർത്തന ധ്യാനം’ – 141

‘സങ്കീർത്തന ധ്യാനം’ – 141 പാ. കെ. സി. തോമസ് ‘ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ടു ഞാൻ ആനന്ദിക്കും’, സങ്കീ : 60:6 ആരാമ്യരും ഏദോമ്യരും യിസ്രായേലിന്റെ അവകാശ ഭൂമി കൈയേറുവാനും അവരുടെ നേരെ യുദ്ധം ചെയ്ത് അവരെ പുറത്താക്കുവാനും ശ്രമം നടത്തിക്കൊണ്ടിരുന്ന കാലത്ത് യോവാവിന്റെ നേതൃത്വത്തിൽ അവർ യുദ്ധം ചെയ്‌തെങ്കിലും അവരുടെ വെല്ലുവിളികളിലും ഭീഷണികളിലും അവർക്ക് ധൈര്യം നൽകിയതും നിലനിറുത്തിയതും ദൈവത്തിന്റെ അരുളപ്പാടുകളും വാഗ്ദത്തങ്ങളുമായിരുന്നു. ലോകത്തിൽ ഏതെങ്കിലും ഒരു മനുഷ്യൻ നൽകുന്ന വാഗ്ദത്തങ്ങൾ പോലെയല്ല ദൈവത്തിന്റെ വാഗ്ദത്തങ്ങൾ. മനുഷ്യർ

‘സങ്കീർത്തന ധ്യാനം’ – 141 Read More »

‘സങ്കീർത്തന ധ്യാനം’ – 140

‘സങ്കീർത്തന ധ്യാനം’ – 140 പാ. കെ. സി. തോമസ് സത്യം നിമിത്തം ഉയർത്തേണ്ടതിന് ദൈവം ഭക്തന്മാർക്ക് ഒരു കൊടി നൽകിയിരിക്കുന്നു, സങ്കീ : 60:4 എല്ലാ രാജ്യങ്ങൾക്കും അവരുടേതായ കൊടി ഉണ്ട്. ദൈവ രാജ്യത്തിനും ഒരു കൊടി ഉണ്ട്. അത് സത്യം നിമിത്തം രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഗോൽഗോഥായിൽ ഉയർത്തപ്പെട്ട സുവിശേഷ കൊടിയാണ്. ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നുയെന്ന് അരുളി ചെയ്ത യേശുക്രിസ്തു നിമിത്തം ഉയർത്തപ്പെട്ട കൊടിയാണ്. യേശുക്രിസ്തു അരുളി ചെയ്തു, സത്യത്തിന് സാക്ഷി നില്കേണ്ടതിന് ഞാൻ വന്നു.

‘സങ്കീർത്തന ധ്യാനം’ – 140 Read More »

‘സങ്കീർത്തന ധ്യാനം’ – 139

‘സങ്കീർത്തന ധ്യാനം’ – 139 പാ. കെ. സി. തോമസ് ഞാനോ ദൈവത്തിന്റെ ബലത്തെക്കുറിച്ച് പാടും, സങ്കീ : 59:16 ദാവീദിനെ കൊന്ന് കളയേണ്ടതിന് ശൗൽ ദാവീദ് താമസിച്ചു കൊണ്ടിരുന്ന മീഖളിന്റെ വീട്ടിൽ ദൂതന്മാരെ അയയ്ക്കുകയും വീട് വളയുവാൻ സൈന്യങ്ങളെ അയയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിൽ രചിച്ച സങ്കീർത്തനമാണിത്. ആ വലിയ പ്രതികൂലത്തിലും ദാവീദ് ദൈവത്തിലുള്ള ആശ്രയത്തിലും വിശ്വാസത്തിലും ഉറച്ച് നിന്ന ദൈവഭക്തനായിരുന്നു. തന്റെ വിശ്വാസവും ദൈവാശ്രയവും വെളിപ്പെടുത്തുന്ന വാക്കുകൾ ഈ സങ്കീർത്തനത്തിൽ കാണുന്നു. എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ

‘സങ്കീർത്തന ധ്യാനം’ – 139 Read More »

‘സങ്കീർത്തന ധ്യാനം’ – 138

‘സങ്കീർത്തന ധ്യാനം’ – 138 പാ. കെ. സി. തോമസ് നീതിമാന് പ്രതിഫലമുണ്ട് നിശ്ചയം, സങ്കീ : 58:11 നീതി പ്രസ്താവിക്കാത്ത പരമാർത്ഥമായി വിധിക്കാത്ത ശൗലിന്റെ ഉപദേഷ്ടാക്കന്മാരും മന്ത്രിമാരും ന്യായാധിപതികളും ദൈവത്തിന്റെ അഭിഷിക്‌തനായ ദാവീദിനെ ഒരു രാജ്യദ്രോഹിയായി മുദ്രയടിച്ചു. 58 -)o സങ്കീർത്തനം നശിപ്പിക്കരുതേ എന്ന രാഗത്തിൽ രചിച്ചു. കാരണം ആത്മാർത്ഥതയോടും പരമാർത്ഥതയോടും ശൗലിനും യിസ്രായേൽ ജനത്തിനും വേണ്ടി സ്വന്ത ജീവനെ പോലും ഗണ്യമാക്കാതെ യുദ്ധം ചെയ്യുകയും ഫെലിസ്ത്യ മല്ലനെ കൊല്ലുകയും യിസ്രായേലിന്റെ വലിയ വിജയത്തിന് കാരണമായ ദൈവഭക്തനെ നശിപ്പിക്കണമെന്ന ലക്ഷ്യത്തിലാണ് തനിക്കെതിരെ

‘സങ്കീർത്തന ധ്യാനം’ – 138 Read More »

‘സങ്കീർത്തന ധ്യാനം’ – 137

‘സങ്കീർത്തന ധ്യാനം’ – 137 പാ. കെ. സി. തോമസ് ഞാൻ പാടും ഞാൻ കീർത്തനം ചെയ്യും, സങ്കീ : 57:7 വലിയ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്ന് പോയപ്പോൾ ദാവീദ് എഴുതിയ സങ്കീർത്തനത്തിലെ ഒരു വാക്യമാണിത്. തന്നെ വിഴുങ്ങുവാൻ ഭാവിച്ച് ധിക്കാരം കാണിച്ച് കൊണ്ട് ശത്രുക്കൾ എന്നെ പിന്തുടർന്നു. എന്റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു. അഗ്നി ജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു; പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂർച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെയാണെന്ന് താൻ പറഞ്ഞു. അവർ

‘സങ്കീർത്തന ധ്യാനം’ – 137 Read More »

‘സങ്കീർത്തന ധ്യാനം’ – 136

‘സങ്കീർത്തന ധ്യാനം’ – 136 പാ. കെ. സി. തോമസ് അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു, സങ്കീ : 57:2 ശൗലും സൈന്യങ്ങളും ഒരു വേട്ട മൃഗത്തെ വേട്ടയാടുന്നത് പോലെ ദാവീദിന്റെ പിന്നാലെ നടന്ന കാലത്ത് തന്റെ ഹൃദയത്തിൽ നിന്നും പൊങ്ങി വന്ന പ്രാർത്ഥനയുടെയും പാട്ടിന്റെയും ഒരു പല്ലവിയാണ് ഇത്. ഭക്തന്മാർ ഏത് പ്രതിസന്ധിയിൽ കൂടെ കടന്ന് പോയാലും അവർ നിലനിൽക്കാൻ കഴിയുന്നതിന്റെ രഹസ്യം നെ എന്നെ വിളിച്ചപേക്ഷിക്കുക ഞാൻ നിനക്ക് ഉത്തരമരുളുമെന്ന ദൈവീക വാഗ്ദത്തമാണ്. ലോകമനുഷ്യൻ അവരുടെ പ്രശ്നങ്ങളുടെ

‘സങ്കീർത്തന ധ്യാനം’ – 136 Read More »

‘സങ്കീർത്തന ധ്യാനം’ – 135

‘സങ്കീർത്തന ധ്യാനം’ – 135 പാ. കെ. സി. തോമസ് ഞാൻ ദൈവത്തിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു, സങ്കീ : 57:1 സങ്കീർത്തനക്കാരനായ ദാവീദ് വലിയ പ്രതികൂലത്തിൽ കൂടെ കടന്ന് പോയപ്പോൾ എഴുതിയ പാട്ടിൻറെ പല്ലവിയാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്. ശൗൽ മൂവായിരം സൈന്യങ്ങളുമായി ദാവീദിനെ കൊല്ലുവാൻ പിന്തുടരുന്ന സമയത്ത് തനിക്ക് ശരണമോ അഭയമോ ഇല്ലെന്ന് അറിയാമായിരുന്നു. ദൈവം പരിപാലിച്ചെങ്കിലേ പരിപാലനം ഉണ്ടാവുകയുള്ളൂ എന്ന് നല്ല നിശ്ചയം ദാവീദിനുണ്ടായിരുന്നു. യഹോവ വീട് പണിയുന്നില്ലെങ്കിൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുകയാണെന്നും യഹോവ പട്ടണം

‘സങ്കീർത്തന ധ്യാനം’ – 135 Read More »

‘സങ്കീർത്തന ധ്യാനം’ – 134

‘സങ്കീർത്തന ധ്യാനം’ – 134 പാ. കെ. സി. തോമസ് ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു, ഞാൻ ഭയപ്പെടുകയില്ല ; സങ്കീ : 56:11 ദാവീദിന്റെ ഒരു സ്വർണ്ണഗീതമായ ഈ സങ്കീർത്തനം, ഗത്തിൽ വച്ച് ഫെലിസ്ത്യർ തന്നെ തിരിച്ചറിഞ്ഞ് പിടികൂടിയപ്പോൾ തന്റെ ഹൃദയത്തിൽ ദൈവാത്മാവ് നൽകിയ ആലോചനയുടെ വെളിച്ചത്തിൽ എഴുതിയ ഗാനമാണ്. അവരുടെ നേതാവായിരുന്ന ഫെലിസ്ത്യ മല്ലനായ ഗൊല്യാത്തിനെ കൊന്ന് അവരെ പരാജയപ്പെടുത്തിയ ശത്രുവിനെ അവരുടെ കൈകളിൽ കിട്ടിയപ്പോൾ അവർ പ്രതികാരം വീട്ടുമെന്ന് മനസ്സിലാക്കി മാനുഷികമായി പരിഭ്രമവും, ഭയവും തന്നെ പിടിച്ച സമയത്ത് ദൈവത്തിൽ ആശ്രയിച്ചതിനാൽ തനിക്ക്

‘സങ്കീർത്തന ധ്യാനം’ – 134 Read More »

‘സങ്കീർത്തന ധ്യാനം’ – 133

‘സങ്കീർത്തന ധ്യാനം’ – 133 പാ. കെ. സി. തോമസ് എന്റെ കണ്ണുനീർ തുരുത്തിയിലാക്കി വയ്ക്കണമേ, സങ്കീ : 56:8 ദുഃഖവും മുറവിളിയും കഷ്ടതയും കണ്ണുനീരും ഈ താഴ്ചയുള്ള ശരീരത്തിലിരിക്കുന്ന എല്ലാ മനുഷ്യർക്കും ഉണ്ട്. പൗലോസ് കൊരിന്ത്യ ലേഖനത്തിൽ എഴുതി, ഞങ്ങൾ ഈ കൂടാരത്തിലിരിക്കുന്നിടത്തോളം ഭാരപ്പെട്ട് ഞരങ്ങുന്നു (2 കോരി :5:4). ലോക മനുഷ്യർ എല്ലാവരും ഈ ഭൂമിയിൽ പ്ലേ വിഷയത്തിന്റെ മുമ്പിൽ ഭാരപ്പെട്ട് കഴിയുന്ന അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനുമാകുന്നു. തീപ്പൊരി ഉയരെ പറക്കും പോലെ അവർ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നുവെന്ന് ഇയ്യോബിന്റെ പുസ്തകത്തിൽ കാണുന്നു. തീ

‘സങ്കീർത്തന ധ്യാനം’ – 133 Read More »

error: Content is protected !!