Kuwait

ഇലന്തൂർ കിഴകേതിൽ ലിജോ ഇട്ടി ജോൺ (50) കുവൈറ്റിൽ നിര്യാതനായി 

കുവൈറ്റ് : ഇലന്തൂർ കിഴകേതിൽ ലിജോ ഇട്ടി ജോൺ (50) ഒക്ടോ. 16 ന് കുവൈറ്റിൽ വച്ച് നിര്യാതനായി. ഐപിസി കുവൈറ്റ് സഭാoഗമായ ലിജോ, ജോണികുട്ടി – ലീലാമ്മ ദമ്പതികളുടെ മൂത്ത മകനാണ്. കുവൈറ്റിൽ ദാഖിൽ അൽ ജസ്സാർ കമ്പനിയിൽ ജോലിയായിരുന്നു.  റെനി ലിജോയാണ് ഭാര്യ. മക്കൾ : ജെറോം, ജോനാസ്, ജോഷ് സംസ്കാരം പിന്നീട്.

ഇലന്തൂർ കിഴകേതിൽ ലിജോ ഇട്ടി ജോൺ (50) കുവൈറ്റിൽ നിര്യാതനായി  Read More »

ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 – 26 വരെ ഉണർവ്വ് യോഗങ്ങൾ

കുവൈറ്റ് : ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 – 26 വരെ ഉണർവ്വ് യോഗങ്ങൾ നടക്കും. അബ്ബാസിയ പ്രയർ ഹാളിൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ ബി. മോനച്ചൻ (കായംകുളം) ദൈവവചന ശുശ്രൂഷ നിർവഹിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ ബെൻസൺ തോമസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗങ്ങളിൽ ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ബെൻസൺ തോമസ് (+965 9786 9964)

ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 – 26 വരെ ഉണർവ്വ് യോഗങ്ങൾ Read More »

ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന സെപ്റ്റ. 21 ന് ആരംഭിക്കും

കുവൈറ്റ് : ഐപിസി ഫഹാഹീലിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന സെപ്റ്റ. 21 മുതൽ ഒക്ടോ. 11 വരെ ഫിലദെൽഫിയ ഹാളിൽ നടക്കും. ഐപിസി ഫഹാഹീൽ സഭാശുശ്രുഷകൻ പാസ്റ്റർ ഷിനോ ജോർജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാർത്ഥനയിൽ പാസ്റ്റർമാരായ യോഹന്നാൻ ജോൺ (അമേരിക്ക), ഫിന്നി യോഹന്നാൻ (മുംബൈ) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. രാവിലെ 10 – 12 മണി വരെയും രാത്രി 7 – 9 മണി വരെയുമാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.    കൂടുതൽ വിവരങ്ങൾക്ക് : പാ. ഷിനോ ജോർജ് (+965 6517 9445), ജിനു ചാക്കോ (+965 6095 8590), മോൻസി മാത്യു

ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന സെപ്റ്റ. 21 ന് ആരംഭിക്കും Read More »

ഐപിസി കുവൈറ്റ്‌ റീജിയൻ വിമൻസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ, നാളെ (സെപ്റ്റം. 18 ന്) ഓൺലൈൻ സെമിനാർ

കുവൈറ്റ് : ഐപിസി കുവൈറ്റ്‌ റീജിയൻ വിമൻസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ, സെപ്റ്റംബർ 18, ബുധനാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 8:30 ന് ‘ആധുനിക കാലഘട്ടത്തിൽ ദൈവഹിതം മനസ്സിലാക്കി വിശുദ്ധിയോടും വിശ്വസ്തതയോടും കൂടി ജീവിക്കുക’ എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ സെമിനാർ നടത്തപ്പെടും. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഡോ. ആനി ജോർജ്ജ് ക്ലാസുകൾക്ക് നേതൃത്വം നൽകും. ഐപിസി അഹമ്മദി സഭാ ശുശ്രൂഷകൻ, പാസ്റ്റർ റെജിമോൻ സി. ജേക്കബ് അധ്യക്ഷൻ ആയിരിക്കും. ഐപിസി ഫുൾ ഗോസ്പൽ ചർച്ച് ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. Meeting ID : 850

ഐപിസി കുവൈറ്റ്‌ റീജിയൻ വിമൻസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ, നാളെ (സെപ്റ്റം. 18 ന്) ഓൺലൈൻ സെമിനാർ Read More »

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച്, കുവൈറ്റിന്റെ ഗോൾഡൻ ജുബിലീ ആഘോഷങ്ങളുടെ സമാപന സമ്മേളനം 2024 സെപ്റ്റംബർ 19 ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ നടക്കും

കുവൈറ്റ്‌ സിറ്റി : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ ഗോൾഡൻ ജുബിലീ ആഘോഷങ്ങളുടെ സമാപന സമ്മേളനം 2024 സെപ്റ്റംബർ 19 വ്യായാഴ്ച്ച വൈകിട്ട് 7 – 9 മണി വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ കെ റ്റി എം സി സി ഹാളിൽ നടക്കും. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സുപ്രണ്ട് പാസ്റ്റർ റ്റി. ജെ. സാമൂവേൽ മുഖ്യ അതിഥി ആയിരിക്കും. സഭാ ശുശ്രുഷകൻ പാ.

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച്, കുവൈറ്റിന്റെ ഗോൾഡൻ ജുബിലീ ആഘോഷങ്ങളുടെ സമാപന സമ്മേളനം 2024 സെപ്റ്റംബർ 19 ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ നടക്കും Read More »

പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യ ബ്ലെസി സാലുവിന്റെ സംസ്കാരം സെപ്റ്റംബർ 2 ന് മണക്കാലയിൽ (കുവൈറ്റിലുള്ള പൊതുദർശനം ഇന്ന് (ആഗസ്റ്റ് 31 ന്))

കുവൈറ്റ് : കാൽവറി ഫെലോഷിപ്പ് ചർച്ച്, കുവൈറ്റിന്റെ സഭാ ശുശ്രുഷകൻ പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യ ബ്ലെസി സാലുവിന്റെ സംസ്കാരം സെപ്റ്റംബർ 2 ന് മണക്കാല ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും. ഭൗതീക ശരീരത്തിന്റെ കുവൈറ്റിലുള്ള പൊതുദർശനം ഇന്ന് (ആഗസ്റ്റ് 31 ന്) ഉച്ചയ്ക്ക് 1:15 ന് സബാ മോർച്ചറിയിൽ ആരംഭിക്കും.ആഗസ്റ്റ് 29 ന് കുവൈറ്റ് കാൻസർ സെന്ററിൽ വച്ചായിരുന്നു ബ്ലെസ്സിയുടെ അന്ത്യം.മക്കൾ : ജോഷുവ, ജോഹന്ന, ജമീമ

പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യ ബ്ലെസി സാലുവിന്റെ സംസ്കാരം സെപ്റ്റംബർ 2 ന് മണക്കാലയിൽ (കുവൈറ്റിലുള്ള പൊതുദർശനം ഇന്ന് (ആഗസ്റ്റ് 31 ന്)) Read More »

ഐപിസി കുവൈറ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 4-6 വരെ

കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 4-6 വരെ NECK ചർച്ച് & പാരിഷ് ഹാളിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ വചനശുശ്രുഷ നിർവഹിക്കും. ഐപിസി കുവൈറ്റ് റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +965 9786 9964, +965 5176 9553  

ഐപിസി കുവൈറ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 4-6 വരെ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനെസർ കുവൈറ്റ് സി. ഇ. എം. ന്റെ ആഭിമുഖ്യത്തിൽ ജൂൺ 16 ന് ഏകദിന സെമിനാർ 

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനെസർ കുവൈറ്റ്, സി. ഇ. എം. ന്റെ ആഭിമുഖ്യത്തിൽ ജൂൺ 16 ന് ഏകദിന സെമിനാർ നടക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ സാം കെ. തോമസിന്റെ അദ്ധ്യക്ഷതയിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സെമിനാറിൽ പാസ്റ്റർ ബിനു പി. ജോൺ, മാവേലിക്കര സെമിനാറിന് നേതൃത്വം നൽകും. ‘Dare to be different’ എന്നതാണ് സെമിനാറിന്റെ ചിന്താവിഷഷയം. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം കെ. തോമസ് (+965 6622 7857),

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനെസർ കുവൈറ്റ് സി. ഇ. എം. ന്റെ ആഭിമുഖ്യത്തിൽ ജൂൺ 16 ന് ഏകദിന സെമിനാർ  Read More »

പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) PYPA, സൺഡേ സ്കൂൾ VBS ജൂൺ 10-14 വരെ

കുവൈറ്റ് : പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) PYPA, സൺഡേ സ്കൂൾ സംയുക്ത VBS ജൂൺ 10-14 വരെ വൈകിട്ട് 5:30 മുതൽ 8:00 വരെ അബ്ബാസിയ രഹബോത്ത് ഹാളിൽ നടക്കും. എക്സൽ മിനിസ്ട്രീസ് VBS ന് നേതൃത്വം നൽകും. രജിസ്ട്രേഷന് : https://www.cognitoforms.com/PckPypa/PCKVBS2024 വാഹന ക്രമീകരണത്തിന് : സ്റ്റീഫൻ (+965 9923 5583), റൂബിൻ (+965 5132 6633)

പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) PYPA, സൺഡേ സ്കൂൾ VBS ജൂൺ 10-14 വരെ Read More »

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റിന്റെ സുവർണ്ണ ജൂബിലി കൺവൻഷൻ ഇന്ന് (മെയ്‌ 15 ന്) ആരംഭിക്കും 

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭയുടെ സുവർണ്ണ ജൂബിലി സമാപനത്തോട് അനുബന്ധിച്ചുള്ള കൺവൻഷൻ മെയ് 15 മുതൽ 17 വരെ കുവൈറ്റ് സിറ്റി എൻ. ഇ. സി. കെ. ചർച്ച് & പാരിഷ് ഹാളിൽ നടക്കും. പാസ്റ്റർ പി. സി. ചെറിയാൻ മുഖ്യ പ്രാസംഗികനായിരിക്കും. ലോർഡ്സൺ ആന്റണി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ വി. റ്റി. ഏബ്രഹാം, ഡോ. സണ്ണി ആൻഡ്രൂസ്, ലിനു വർഗിസ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റിന്റെ സുവർണ്ണ ജൂബിലി കൺവൻഷൻ ഇന്ന് (മെയ്‌ 15 ന്) ആരംഭിക്കും  Read More »

error: Content is protected !!