Middle East

ഐപിസി എലിം റാസൽഖൈമ സഭയുടെ ഏകദിന കൺവൻഷൻ നാളെ (ഡിസം. 18 ന്)

യു എ ഇ : ഐ പി സി എലീം റാസൽഖൈമ സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 18 (നാളെ) വൈകിട്ട്‌ 8 മണി മുതൽ റാസൽഖൈമ ഈറ്റ്‌ & ഡ്രിങ്ക്‌ പാർട്ടി ഹാളിൽ വെച്ച്‌ ഏകദിന കൺവൻഷൻ നടക്കും. പാ. പ്രിൻസ് തോമസ്‌,‌ റാന്നി ദൈവ വചന പ്രഘോഷണം നിർവ്വഹിക്കും. പാ. ഷൈനോജ്‌ നൈനാൻ ശുശ്രൂഷകൾക്ക്‌ നേത്യത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +971 50 200 1869 (വാർത്ത : കൊച്ചുമോൻ ആന്താര്യത്ത് ഷാർജ)

ഐപിസി എലിം റാസൽഖൈമ സഭയുടെ ഏകദിന കൺവൻഷൻ നാളെ (ഡിസം. 18 ന്) Read More »

YMCA കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 10 ന് ബൈബിൾ ക്വിസ്

കുവൈറ്റ് : YMCA കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 10 ന് ബൈബിൾ ക്വിസ് നടക്കും. ഉല്പത്തി, മത്തായി പുസ്തകങ്ങളാണ് 2025 ലെ ക്വിസിന്റെ പാഠഭാഗങ്ങൾ. NECK ലൈറ്റ് ഹൗസിൽ വൈകിട്ട് 7 മണിക്കാരംഭിക്കുന്ന ക്വിസിൽ കുവൈറ്റിലെ വിവിധ സഭകളെ പ്രതിനിധികരിച്ച് ടീമുകൾ പങ്കെടുക്കും.കൂടുതൽ വിവരങ്ങൾക്ക് : +965 6573 8090

YMCA കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 10 ന് ബൈബിൾ ക്വിസ് Read More »

യു.എ.ഇ. റീജിയൻ സി.ഇ.എം. താലന്ത് പരിശോധന നടത്തി

ജബൽ അലി : ശാരോൻ ഫെലോഷിപ് ചർച്ചിൻ്റെ യുവജന സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റ് (സി ഇ എം) യു എ ഇ റീജിയൻ്റെ 2024 ലെ താലന്ത് പരിശോധന നടന്നു. ഡിസംബർ 2 തിങ്കളാഴ്ച ജബൽ അലി ക്രൈസ്റ്റ് ചർച്ചിൽ വെച്ച് സി ഇ എം റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ നടന്ന താലന്ത് പരിശോധന ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജോൺസൻ ബേബി ഉദ്ഘാടനം

യു.എ.ഇ. റീജിയൻ സി.ഇ.എം. താലന്ത് പരിശോധന നടത്തി Read More »

ഐ.പി.സി. യു.എ.ഇ. റീജിയൻ സംയുക്‌ത ആരാധന ഡിസം. 1 ന് ഷാർജയിൽ

ഷാർജ : ഇൻഡ്യാ പെന്തകോസ്ത്‌ ദൈവസഭ യു.എ.ഇ. റീജിയൻ സംയുക്‌ത ആരാധന 2024 ഡിസംബർ 1 ന് വൈകിട്ട്‌ 5 മുതൽ ഷാർജ വർഷിപ്പ്‌ സെന്റെർ മെയിൻ ഹാളിൽ നടക്കും. യു.എ.ഇ. റീജിയൻ സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ അദ്ധ്യക്ഷത വഹിക്കുന്ന ആരാധനയിൽ പാസ്റ്റർ ജോൺസൻ ഡാനിയേൽ ചെറുവക്കൽ മുഖ്യ പ്രഭാഷണം നടത്തും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോ. വിൽ‌സൺ ജോസഫ് കർതൃമേശ ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. വിദേശ രാജ്യങ്ങളിലെ ഐ.പി.സി യുടെ ഏറ്റവും വലിയ റിജിയനാണ്

ഐ.പി.സി. യു.എ.ഇ. റീജിയൻ സംയുക്‌ത ആരാധന ഡിസം. 1 ന് ഷാർജയിൽ Read More »

യു.എ. ഇ. ശാരോൻ ഫെലോഷിപ്പ് സഭകൾ സിൽവർ ജൂബിലി നിറവിൽ; സംയുക്ത മഹായോഗം ഡിസം. 15 ന് റാസ് അൽ ഖൈമയിൽ

ദുബായ് : സിൽവർ ജൂബിലി നിറവിലായിരിക്കുന്ന യു.എ. ഇ. ശാരോൻ ഫെലോഷിപ്പ് സഭകളുടെ സംയുക്ത മഹായോഗം ഡിസം. 15 ന് റാസ് അൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. ഞായറാഴ്ച രാവിലെ 9:30 മുതൽ 2: 30 വരെ നടക്കുന്ന ആരാധനയിൽ യു.എ.ഇ.യിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ 17 സഭകളിലെ നൂറുകണക്കിന് വിശ്വാസികളും ശുശ്രൂഷകന്മാരും പങ്കെടുക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ പ്രസിഡൻറ് പാസ്റ്റർ ഫിന്നി ജേക്കബ് മുഖ്യ അതിഥിയായിരിക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.എ.ഇ.

യു.എ. ഇ. ശാരോൻ ഫെലോഷിപ്പ് സഭകൾ സിൽവർ ജൂബിലി നിറവിൽ; സംയുക്ത മഹായോഗം ഡിസം. 15 ന് റാസ് അൽ ഖൈമയിൽ Read More »

മിഷനറി കോൺക്ലെവ് -II ചരിത്ര സംഭവത്തിന് യുഎഇ സാക്ഷിയായി

ഷാർജ : ബാക്ക് ടു ദ ക്രോസ്സ് നാഷണൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുഎഇയുടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നും ജിസിസിയിലെ 6 രാജ്യങ്ങളിൽനിന്നും യുഎ ഇയിലെ 7എമിരേറ്റ്സിൽ നിന്നും നവംബർ 9 ശനിയാഴ്ച വൈകിട്ട് 6:30 ന് ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ സമ്മേളിച്ച ചരിത്ര നിമിഷങ്ങൾക്ക് ആയിരങ്ങൾ സാക്ഷിയായി. സുവിശേഷത്തിനു വേണ്ടി അടി കൊണ്ട, ജയിലിൽ കിടന്ന, പട്ടിണി കിടന്ന ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നും ഒരു മിഷനറി കുടുംബം

മിഷനറി കോൺക്ലെവ് -II ചരിത്ര സംഭവത്തിന് യുഎഇ സാക്ഷിയായി Read More »

കുവൈറ്റ് / ഖത്തർ ശാരോൻ ഫെലോഷിപ്പ് സഭകളുടെ സംയുക്ത പ്രാര്‍ത്ഥനാസംഗമം നടത്തപ്പെട്ടു

മിഡിൽ ഈസ്റ്റ് (ദോഹ / കുവൈറ്റ്) : കുവൈറ്റ് / ഖത്തർ ശാരോൻ ഫെലോഷിപ്പ് സഭകളുടെ സംയുക്ത പ്രാര്‍ത്ഥനാസംഗമം നവം. 18 ന് നടത്തപ്പെട്ടു. നവം. 25 മുതൽ തിരുവല്ലാ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സ്റ്റേഡിയത്തിൽ നടക്കുന്ന ജനറൽ കൺവൻഷൻ്റെ അനുഗ്രഹത്തിനായി കുവൈറ്റിലും ഖത്തറിലുമുള്ള ശാരോൻ ഫെലോഷിപ്പ് സഭകളുടെ സംയുക്ത പ്രാർത്ഥന യോഗം വൈകിട്ട് 7 മണിക്ക് ആരംഭിച്ചു. ശാരോൻ ഫെലോഷിപ്പ് ചർച്ച്, ദോഹ ശുശ്രുഷകൻ പാസ്റ്റർ സാം തോമസ് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച്

കുവൈറ്റ് / ഖത്തർ ശാരോൻ ഫെലോഷിപ്പ് സഭകളുടെ സംയുക്ത പ്രാര്‍ത്ഥനാസംഗമം നടത്തപ്പെട്ടു Read More »

അപ്കോണും എക്സൽ വി.ബി.എസും ചേർന്നുള്ള ത്രിദിന ഓൺലൈൻ ക്യാംപ് ‘AHAVAH’ ഡിസംബർ 16 മുതൽ

അബുദാബി : അബുദാബി പെന്തകോസ്റ്റൽ  ചർച്ചസ് കോൺഗ്രിഗേഷൻ (അപ്ക്കോൺ 2024-25) നും എക്സൽ വി.ബി.എസും ചേർന്ന് 3 മുതൽ 17 വരെ വയസുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ത്രിദിന AHAVAH ഓൺലൈൻ ക്യാംപ് 2024 ഡിസംബർ 16 മുതൽ 18 വരെ നടക്കും. യു.എ.ഇ സമയം വൈകിട്ട് 6.30 മുതൽ 9.30 വരെയാണ് ക്ലാസുകൾ. “AI Gen – Exploring Authentic Intelligence” “യഥാർത്ഥമായ ബുദ്ധിയുടെ ഒരു അന്വേഷണം” എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ക്രിസ്തുവിലുള്ള നമ്മുടെ അടിത്തറ ദൃഢവും മാറ്റമില്ലാത്തതുമായി തുടരുന്നുവെന്ന് നമ്മുടെ അടുത്ത തലമുറയെ ഓർമ്മിപ്പിക്കുന്ന ക്ലാസുകളാകും നടക്കുക. ഓരോ പ്രായക്കാർക്കും അനുയോജ്യമായ ഇൻ്ററാക്ടീവ് സെഷനുകൾ, സംഗീതം, ഗെയിമുകൾ, ഹാൻഡ്-ഓൺ പ്രവർത്തനങ്ങൾ എന്നിവയും ക്യാംപിലുണ്ട്. സൗജന്യ

അപ്കോണും എക്സൽ വി.ബി.എസും ചേർന്നുള്ള ത്രിദിന ഓൺലൈൻ ക്യാംപ് ‘AHAVAH’ ഡിസംബർ 16 മുതൽ Read More »

ചർച്ച് ഓഫ് ഗോഡ് UAE യുടെ ആഭിമുഖ്യത്തിൽ നവംബർ 16 ന് സംഗീത സന്ധ്യ ഷാർജയിൽ 

ഷാർജ : ചർച്ച് ഓഫ് ഗോഡ് UAE യുടെ ആഭിമുഖ്യത്തിൽ നവംബർ 16 ന് സംഗീത സന്ധ്യ ഷാർജ വർഷിപ്പ് സെൻറർ മെയിൻ ഹാളിൽ നടക്കും. ക്രൈസ്തവ സംഗീത ലോകത്തെ ജനകീയ ഗായകരായ ജെയ്സൺ കണ്ണൂർ, ഷാലറ്റ്, അജി പുത്തൂർ എന്നിവർ സംഗീത സന്ധ്യയ്ക്ക് നേതൃത്വം നൽകും. ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. ദേശീയ അദ്ധ്യക്ഷൻ ഡോ. കെ. ഓ. മാത്യു ഉദ്ഘാടനം നിർവ്വഹിക്കുന്ന സംഗീത സന്ധ്യയിൽ പ്രവാസലോകത്തെ മുൻനിര സംഗീതജ്ഞരും അണിചേരും. സംഗീത സദസ്സിനെ വേറിട്ട വേദി ആക്കിക്കൊണ്ട് പശ്ചിമ ബംഗാൾ മിഷനറി കുടുബമായ

ചർച്ച് ഓഫ് ഗോഡ് UAE യുടെ ആഭിമുഖ്യത്തിൽ നവംബർ 16 ന് സംഗീത സന്ധ്യ ഷാർജയിൽ  Read More »

ഐപിസി യുഎഇ റീജിയൻ കൺവൻഷൻ നവംബർ 14-16 വരെ ഷാർജയിൽ

ഷാർജ : ഐപിസി യുഎഇ റീജിയൻ കൺവെൻഷൻ നവംബർ 14, 15,16  തീയതികളിൽ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വൈകിട്ട് 7:30 മുതൽ 10 വരെ  നടക്കും. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. വിൽ‌സൺ ജോസഫ്  ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ സാജു ചാത്തന്നൂർ മുഖ്യ പ്രാസംഗികനായിരിക്കും. നവം. 15, 16 തീയതികളിൽ രാവിലെ 10:30 മുതൽ  ഉച്ചക്ക് 1 വരെ സ്പെഷ്യൽ മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്. ഐപിസി ടാബർനാക്കിൾ അജ്‌മാൻ, ഐപിസി കാർമേൽ ദുബായ്, ഐപിസി എബെനെസർ ദുബായ് എന്നീ സഭകൾ ഗാന ശുശ്രൂഷക്ക് നേതൃത്യം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഷൈനോജ്

ഐപിസി യുഎഇ റീജിയൻ കൺവൻഷൻ നവംബർ 14-16 വരെ ഷാർജയിൽ Read More »

error: Content is protected !!