Obituary

മധുരയിൽ വാഹനാപകടത്തിൽ ഐപിസി സെന്റർ ശുശ്രുഷകൻ പാ. സജി പാപ്പച്ചൻ നിത്യതയിൽ ചേർക്കപ്പെട്ടു

മധുരയിൽ വാഹനാപകടത്തിൽ ഐപിസി സെന്റർ ശുശ്രുഷകൻ പാ. സജി പാപ്പച്ചൻ നിത്യതയിൽ ചേർക്കപ്പെട്ടു മധുര : മധുരയിൽ ഇന്ന് (ആഗസ്റ്റ് 29 ന്) നടന്ന വാഹനാപകടത്തിൽ ഐപിസി പൂനമലേ സെന്റർ ശുശ്രുഷകൻ പാ. സജി പാപ്പച്ചൻ നിത്യതയിൽ ചേർക്കപ്പെട്ടു. കൂടെ യാത്ര ചെയ്തിരുന്ന ഇടുക്കി പുറ്റടി ചക്കുംമൂട്ടിൽ പാ. കെ. സി. ജോസെഫിന്റെ മകൻ പാ. ലിബിൻ, ഭാര്യ ബിനില, ഇവരുടെ ഒന്നര വയസ്സുള്ള കുഞ്ഞ് എന്നിവർ പരുക്കുകളോടെ ആശുപത്രിയിലായിരിക്കുന്നു. ദൈവമക്കളുടെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

മധുരയിൽ വാഹനാപകടത്തിൽ ഐപിസി സെന്റർ ശുശ്രുഷകൻ പാ. സജി പാപ്പച്ചൻ നിത്യതയിൽ ചേർക്കപ്പെട്ടു Read More »

ഏഴംകുളം തൊടുവക്കാട് പട്രുക്കോണത്ത് കാത്തടേത്ത് പി. എസ്. ജോൺ (86) നിര്യാതനായി

ഏഴംകുളം തൊടുവക്കാട് പട്രുക്കോണത്ത് കാത്തടേത്ത് പി. എസ്. ജോൺ (86) നിര്യാതനായി അടൂർ : ഏഴംകുളം തൊടുവക്കാട് പട്രുക്കോണത്ത് കാത്തടേത്ത് പി. എസ്. ജോൺ (കുഞ്ഞുമോൻ) (86) നിര്യാതനായി. സംസ്കാരം ഇന്ന് (ആഗസ്റ്റ് 18 ന്) രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷനന്തരം 11 മണിക്ക് തൊടുവക്കാട് ശാരോൻ സഭ സെമിത്തേരിയിൽ. ഭാര്യ പരേതയായ അമ്മണി ജോൺ, മക്കൾ : സുനു ജോൺ, സൂസൻ ജോൺ പരേതയായ സുജ (വാർത്ത : പാ. ഷിബു ജോൺ അടൂർ)

ഏഴംകുളം തൊടുവക്കാട് പട്രുക്കോണത്ത് കാത്തടേത്ത് പി. എസ്. ജോൺ (86) നിര്യാതനായി Read More »

പറവട്ടാനി തൈക്കാട്ടിൽ മേരി മൈക്കിൾ (68) അക്കരനാട്ടിൽ

പറവട്ടാനി തൈക്കാട്ടിൽ മേരി മൈക്കിൾ (68) അക്കരനാട്ടിൽ അഞ്ചേരി : പറവട്ടാനി തൈക്കാട്ടിൽ പരേതനായ മൈക്കിളിന്റെ ഭാര്യ മേരി മൈക്കിൾ (68) ആഗസ്റ്റ് 3 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ ഇന്ന് (ആഗസ്റ്റ് 4 ന്) രാവിലെ 9:30 ന് വളർക്കാവ് ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിച്ച് 10:30 ന് കരിപ്പാക്കുന്ന് ശാരോൻ സെമിത്തേരിയിൽ നടത്തപ്പെടും. മക്കൾ : അലക്സ് മൈക്കിൾ (ബിന്നി), അക്സ ജെയിംസ്, അനിക്സ് മൈക്കിൾ

പറവട്ടാനി തൈക്കാട്ടിൽ മേരി മൈക്കിൾ (68) അക്കരനാട്ടിൽ Read More »

ശാരോൻ, ചെങ്ങന്നൂർ മുൻ ശുശ്രുഷകൻ പാ. സിജു രാജൻ ഉള്ളന്നൂർ നിത്യതയിൽ

ശാരോൻ, ചെങ്ങന്നൂർ മുൻ ശുശ്രുഷകൻ പാ. സിജു രാജൻ ഉള്ളന്നൂർ നിത്യതയിൽ ചെങ്ങന്നൂർ : ദീർഘനാളായി ബ്ലഡ് ക്യാൻസർ ചികിത്സയിലായിരുന്ന പാ. സിജു രാജൻ ഉള്ളന്നൂർ ഇന്ന് (ആഗസ്റ്റ് 2 ന്) നിത്യതയിൽ ചേർക്കപ്പെട്ടു. ശാരോൻ ഫെലോഷിപ്പ് ചർച്ച്, ചെങ്ങന്നൂർ മുൻ ശുശ്രുഷകനായിരുന്നു പാ. സിജു. സംസ്കാര ശുശ്രുഷ ആഗസ്റ്റ് 5, ബുധൻ രാവിലെ 9 മുതൽ മെഴുവേലി ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിച്ച് 11 മണിക്ക് സഭാ സെമിത്തേരിയിൽ നടത്തപ്പെടും. (വാർത്ത : പാ.രാജേഷ് ചാക്കോ

ശാരോൻ, ചെങ്ങന്നൂർ മുൻ ശുശ്രുഷകൻ പാ. സിജു രാജൻ ഉള്ളന്നൂർ നിത്യതയിൽ Read More »

അടൂർ ഏഴംകുളം സ്വദേശി കെ. ജോർജ് കുവൈറ്റിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു

അടൂർ ഏഴംകുളം സ്വദേശി കെ. ജോർജ് കുവൈറ്റിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു കുവൈറ്റ് : അടൂർ ഏഴംകുളം നെടുമൺ നടത്തറ പള്ളിക്കൽതെക്കേതിൽ കെ. ജോർജ്ജ് (ബിജു) ജൂൺ 3 ന് കുവൈറ്റിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. മംഗഫ് പെനിയേൽ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. ഭാര്യ : ജൂലി ജോർജ്ജ്. മക്കൾ : അലക്സ് ജോർജ്, അലൻ ജോർജ്. സംസ്കാരം പിന്നീട്.

അടൂർ ഏഴംകുളം സ്വദേശി കെ. ജോർജ് കുവൈറ്റിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു Read More »

പ്രശസ്ത അപ്പോളോജിസ്റ്റും രവി സക്കറിയാസ് അന്തർദേശീയ മിനിസ്ട്രീസ് സ്ഥാപകനുമായ രവി സക്കറിയാസ് (74) നിത്യതയിൽ

പ്രശസ്ത അപ്പോളോജിസ്റ്റും രവി സക്കറിയാസ് അന്തർദേശീയ മിനിസ്ട്രീസ് സ്ഥാപകനുമായ രവി സക്കറിയാസ് (74) നിത്യതയിൽ അറ്റ്ലാന്റ : പ്രശസ്ത അപ്പോളോജിസ്റ്റ് രവി സക്കറിയാസ് ഇന്ന് (മെയ് 19) ന് നിത്യതയിൽ ചേർക്കപ്പെട്ടു. മാർച്ചിൽ തനിക്ക് ക്യാൻസർ രോഗം സ്ഥിരീകരിക്കപ്പെടുകയും, ടെക്സസ്സിൽ ചികത്സയിലിരിക്കയാണ് രവി സക്കറിയാസ് നിത്യവിശ്രമത്തിനായി ചേർക്കപെട്ടത്. 1946 മാർച്ച് 26 ന് മദ്രാസിൽ ജനിച്ച രവി, 1966 ൽ കാനഡയിലേക്ക് കുടിയേറിയത്തോട് കൂടിയാണ് വേദശാസ്ത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. ‘ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും’, (യോഹ: 14:19)

പ്രശസ്ത അപ്പോളോജിസ്റ്റും രവി സക്കറിയാസ് അന്തർദേശീയ മിനിസ്ട്രീസ് സ്ഥാപകനുമായ രവി സക്കറിയാസ് (74) നിത്യതയിൽ Read More »

ഒമാൻ ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി സ്ഥാപകൻ പാ. തോമസ് വർഗീസ് (തലവടി കുഞ്ഞുമോൻ) അക്കരനാട്ടിൽ

ഒമാൻ ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി സ്ഥാപകൻ പാ. തോമസ് വർഗീസ് (തലവടി കുഞ്ഞുമോൻ) അക്കരനാട്ടിൽ തിരുവല്ല : ഒമാൻ ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി (CFA) സ്ഥാപകനും, ശുശ്രുഷകനുമായ പാ. തോമസ് വർഗീസ് (71) (തലവടി കുഞ്ഞുമോൻ) മെയ് 7 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‍കാരം പിന്നീട്. ഭാര്യ : മറിയാമ്മ തോമസ്. മക്കൾ : ബ്ലസി, ബെറ്റ്സി, ബെനോയ്. (വാർത്ത : സാജൻ ഈശോ)

ഒമാൻ ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി സ്ഥാപകൻ പാ. തോമസ് വർഗീസ് (തലവടി കുഞ്ഞുമോൻ) അക്കരനാട്ടിൽ Read More »

ക്രൈസ്തവ സാഹിത്യകാരൻ പാ. തോമസ് തോന്നയ്ക്കൽ അക്കരനാട്ടിൽ

ക്രൈസ്തവ സാഹിത്യകാരൻ പാ. തോമസ് തോന്നയ്ക്കൽ അക്കരനാട്ടിൽ കൊല്ലം : തനതായ ശൈലി കൊണ്ട് ക്രൈസ്തവ മാധ്യമ ലോകത്ത് പ്രസിദ്ധി നേടിയ പ്രശസ്ത ക്രൈസ്തവ സാഹിത്യകാരൻ പാ. തോമസ് തോന്നയ്ക്കൽ മാർച്ച് 29 ന് നിര്യാതനായി. അനേക ആത്മകഥകൾ, ക്രൈസ്തവ നോവലുകൾ, കവിതകൾ എന്നിങ്ങനെ അക്ഷര സമ്പുഷ്ടമായിരുന്നു പാ. തോമസ് തോന്നയ്ക്കലിന്റെ സാഹിത്യ ജീവിതം. ഭാര്യ ലത തോമസ്; മക്കൾ : ബ്ലെസി തോമസ്, ബ്ലെസ്സൺ തോമസ്. സംസ്കാരം മാർച്ച് 30 ന്.

ക്രൈസ്തവ സാഹിത്യകാരൻ പാ. തോമസ് തോന്നയ്ക്കൽ അക്കരനാട്ടിൽ Read More »

ഇന്ന് നിര്യാതനായ രെഞ്ചു സിറിയക്കിന്റെ മരണവാർത്തയറിഞ്ഞ് മാതാവ് കുഞ്ഞുമോൾ സിറിയക്ക് മരണപെട്ടു

ഇന്ന് നിര്യാതനായ രെഞ്ചു സിറിയക്കിന്റെ മരണവാർത്തയറിഞ്ഞ് മാതാവ് കുഞ്ഞുമോൾ സിറിയക്ക് മരണപെട്ടു കുവൈറ്റ് : ഇന്ന്, മാർച്ച് 28 ന് നിത്യതയിൽ പ്രവേശിച്ച ചർച്ച് ഓഫ് ഗോഡ് അഹ്മദി സഭാംഗവും, ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിയുമായ രെഞ്ചു സിറിയക്കിന്റെ (38) മരണ വാർത്തയറിഞ്ഞ മാതാവ് കുഞ്ഞുമോൾ സിറിയക്ക് കൊല്ലകടവിൽ മരണപെട്ടു. ദുഖാർത്ഥരായ കുടുംബാംഗങ്ങൾക്ക് വേണ്ടി [പ്രാർത്ഥിക്കാം. സംസ്കാരം പിന്നീട്.

ഇന്ന് നിര്യാതനായ രെഞ്ചു സിറിയക്കിന്റെ മരണവാർത്തയറിഞ്ഞ് മാതാവ് കുഞ്ഞുമോൾ സിറിയക്ക് മരണപെട്ടു Read More »

ചർച്ച് ഓഫ് ഗോഡ് അഹമ്മദി, കുവൈറ്റ് സഭാംഗം രെഞ്ചു സിറിയക്ക് നിത്യതയിൽ

ചർച്ച് ഓഫ് ഗോഡ് അഹമ്മദി, കുവൈറ്റ് സഭാംഗം രെഞ്ചു സിറിയക്ക് നിത്യതയിൽ കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് അഹ്മദി സഭാംഗവും, ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിയുമായ രെഞ്ചു സിറിയക്ക് (38) ഇന്ന്, മാർച്ച് 28 ന് നിത്യതയിൽ പ്രവേശിച്ചു. ജീന രെഞ്ചുവാണ് ഭാര്യ. ഏക മകൾ ഇവാൻജെലിൻ എൽസ രെഞ്ചു. സംസ്കാരം പിന്നീട്.

ചർച്ച് ഓഫ് ഗോഡ് അഹമ്മദി, കുവൈറ്റ് സഭാംഗം രെഞ്ചു സിറിയക്ക് നിത്യതയിൽ Read More »

error: Content is protected !!