Obituary

ക്രൈസ്തവ ഗാനരചയിതാവും അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാ അധ്യക്ഷനുമായ പാസ്റ്റർ പി. വി. ചുമ്മാറിന്റെ സംസ്കാരം മാർച്ച് 16 ന്

കുന്നംകുളം : ക്രൈസ്തവ ഗാനരചയിതാവും എഴുത്തുകാരനും പ്രഭാഷകനും അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാ അധ്യക്ഷനുമായ പാസ്റ്റർ പി.വി.ചുമ്മാർ (92) നിര്യാതനായി. ‘അഴലേറും ജീവിത മരുവിൽ നീ കേഴുകയോ ഇനി സഹജാ’, ‘എന്നും നടത്തും അവൻ എന്നെ  നടത്തും’, ‘ഉന്നത മാർഗ്ഗത്തിൽ വാഗ്ദത്തങ്ങളിൽ ‘,  ‘ലക്ഷ്യമോ ലക്ഷ്യമോ വിശ്വാസത്തിൻ നായകൻ’, ‘ ദിവ്യ തേജസിൽ യേശു സന്നിധൗ ധന്യമായി വാഴും ഞാൻ’ തുടങ്ങി പ്രസിദ്ധമായ ഒട്ടേറെ ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ക്രൈസ്തവ […]

ക്രൈസ്തവ ഗാനരചയിതാവും അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാ അധ്യക്ഷനുമായ പാസ്റ്റർ പി. വി. ചുമ്മാറിന്റെ സംസ്കാരം മാർച്ച് 16 ന് Read More »

കടപ്ര തുമ്പേൽ കിഴക്കേതിൽ റ്റി. ജെ. എബ്രഹാം (ബേബിച്ചായൻ – 98) നിത്യതയിൽ

നിരണം :കടപ്ര തുമ്പേൽ കിഴക്കേതിൽ വീട്ടിൽ ശ്രീ. റ്റി. ജെ. എബ്രഹാം (ബേബിച്ചായൻ,98) നിത്യതയിൽ ചേർക്കപ്പെട്ടു. കടപ്ര ശാരോൻ ഫെലോഷിപ് ചർച്ച് ആരംഭകാല വിശ്വാസിയാണ്. ഭാര്യ : നിരണം പഴങ്ങേരിൽ കുടുംബാംഗം പരേതയായ മറിയാമ്മ എബ്രഹാം. മക്കൾ : റീന, സജി (അജ്മാൻ ശാരോൻ ചർച്ച് മുൻ പാസ്റ്റർ), രാജു (ദുബായ് ബഥേൽ ശാരോൻ ചർച്ച് സെക്രട്ടറി), റെജി, പരേതനായ റോയ്. മരുമക്കൾ : ജയിംസ്, റോസമ്മ, മിനു, മിനി. സംസ്കാരം പിന്നീട്.

കടപ്ര തുമ്പേൽ കിഴക്കേതിൽ റ്റി. ജെ. എബ്രഹാം (ബേബിച്ചായൻ – 98) നിത്യതയിൽ Read More »

റാന്നി സ്വദേശി ഡേവിസ് സൈമൺ (25) ബ്ലഡ്‌ ക്യാൻസർ ബാധിച്ച് ലണ്ടനിൽ വച്ച് അക്കരനാട്ടിൽ ചേർക്കപ്പെട്ടു

ലണ്ടൻ : യു കെ യിൽ മൂന്ന് മാസം മുൻപ് സ്റ്റുഡന്റ് വിസയിൽ എത്തിയ ലണ്ടന്‍ പെന്തെക്കോസ്തൽ സഭാംഗം ഡേവിസ് സൈമൺ (25) ബ്ലഡ്‌ ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു. 2023 നവംബറിൽ സ്റ്റുഡന്റ് വിസയില്‍ യു കെ യില്‍ എത്തിയ ഡേവിസ് സൈമൺ, രോഹാംപ്റ്റണ്‍ സർവ്വകലാശാലയിലെ എം എസ് സി ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു. ലണ്ടനിലെ ചാറിങ് ക്രോസ് ആശുപത്രിയില്‍ ഫെബ്രുവരി 25 ഞാറാഴ്ച്ച രാത്രി 9.30 മണിക്കാണ് മരണം സ്ഥിരീകരിച്ചത്.പരേതനായ സൈമൺ സാമുവേൽ,

റാന്നി സ്വദേശി ഡേവിസ് സൈമൺ (25) ബ്ലഡ്‌ ക്യാൻസർ ബാധിച്ച് ലണ്ടനിൽ വച്ച് അക്കരനാട്ടിൽ ചേർക്കപ്പെട്ടു Read More »

കുറിച്ചി തെക്കേപ്പറമ്പിൽ പാസ്റ്റർ റ്റി. യു. ബേബിച്ചൻ കർത്തൃസന്നിധിയിൽ

കുറിച്ചി : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ആദ്യകാല പ്രവർത്തകനും ജയിൽ സുവിശേഷകനുമായിരുന്ന കുറിച്ചി തെക്കേപ്പറമ്പിൽ പാസ്റ്റർ റ്റി. യു. ബേബിച്ചൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: ചാന്നാനിക്കാട് പുതുപ്പറമ്പിൽ സൂസ്സമ്മ മാത്യു. മക്കൾ: സുബി, സിബി, എബി സംസ്കാരം നാളെ (26/02/2024 തിങ്കൾ) രാവിലെ 8 മുതൽ ഹോമിയോ കോളേജ് ജംഗ്ഷന് സമീപമുള്ള ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം 3 ന് ചീരംചിറയിലുള്ള സഭാ സെമിത്തേരിയിൽ.  

കുറിച്ചി തെക്കേപ്പറമ്പിൽ പാസ്റ്റർ റ്റി. യു. ബേബിച്ചൻ കർത്തൃസന്നിധിയിൽ Read More »

മണക്കാല സ്വദേശി നയോമി ജോബിൻ (5) ദുബായിൽ വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ദുബായ് : മണക്കാല സ്വദേശിയും, ഷാർജ ശാരോൻ ഫെല്ലോഷിപ്പ് സഭാംഗവുമായ നയോമി ജോബിൻ (5) ദുബായിൽ വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ജോബിൻ ബാബു വർഗീസിന്റെയും സോബിൻ ജോബിന്റെയും മകളാണ് നയോമി. ഫെബ്രു. 23 ന് നാട്ടിൽ നിന്ന് മടങ്ങവേ ദുബായ് വിമാനത്താവളത്തിൽനിന്ന് താമസസ്ഥലത്തേക്കുള്ള യാത്രയിൽ വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഷാർജ ഇന്ത്യൻ സ്‌കൂൾ കെ. ജി. വൺ വിദ്യാർഥിനിയാണ് നയോമി. നയോമിയുടെ ഇരട്ടസഹോദരൻ നിതിൻ ജോബിൻ, സഹോദരി നോവ ജോയ് എന്നിവരാണ് ജോബിൻ – സോബിൻ

മണക്കാല സ്വദേശി നയോമി ജോബിൻ (5) ദുബായിൽ വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു Read More »

മാവേലിക്കര അറുനൂറ്റിമംഗലം ശാലേം മന്ദിരത്തിൽ ഏലിയാമ്മ എബ്രഹാം (82) നിത്യതയിൽ

മാവേലിക്കര : അറുനൂറ്റിമംഗലം ശാലേം മന്ദിരത്തിൽ ഏലിയാമ്മ എബ്രഹാം (82) നിത്യതയിൽ ചേർക്കപ്പെട്ടു. പരേതനായ പാസ്റ്റർ പി. റ്റി. എബ്രഹാമാണ് ഭർത്താവ്. വെട്ടിയാർ തെക്ക് കാട്ടുപറമ്പിൽ വട്ടപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : പാസ്റ്റർ ജെയിംസ് എബ്രഹാം, ആലീസ് ഷോബിൾ, ജോൺസൺ എബ്രഹാം സംസ്കാരം ഐപിസി എബനേസർ അറുനൂറ്റിമംഗലം സഭയുടെ നേതൃത്വത്തിൽ ഫെബ്രു. 23 ന് രാവിലെ 9 മണിക്ക് സ്വവസിതിയിലെ ശുശ്രുഷകൾക്ക് ശേഷം 2 മണിക്ക് നടക്കും.

മാവേലിക്കര അറുനൂറ്റിമംഗലം ശാലേം മന്ദിരത്തിൽ ഏലിയാമ്മ എബ്രഹാം (82) നിത്യതയിൽ Read More »

വടക്കേ ഇന്ത്യൻ മിഷനറി പാസ്റ്റർ സുനിൽ ചെറിയാൻ നിത്യതയിൽ 

തിരുവല്ല : വടക്കേ ഇന്ത്യൻ മിഷനറി പാസ്റ്റർ സുനിൽ ചെറിയാൻ ഫെബ്രുവരി 14 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മുപ്പത് വർഷം വടക്കേ ഇന്ത്യയിൽ സുവിശേഷ പ്രവർത്തകനായിരുന്ന പാസ്റ്റർ സുനിലിന്റെ അന്ത്യം. ഭാര്യ ഷേർളി. രണ്ട് മക്കൾ. തുരുത്തിക്കാട് ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ നേതൃത്വത്തിൽ ഫെബ്രുവരി 16 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സംസ്കാര ശുശ്രുഷകൾ നടക്കും.

വടക്കേ ഇന്ത്യൻ മിഷനറി പാസ്റ്റർ സുനിൽ ചെറിയാൻ നിത്യതയിൽ  Read More »

പാസ്റ്റർ മുട്ടം ഗീവർഗീസ് (ജോൺ വര്ഗീസ് – 100) നിത്യതയിൽ

പള്ളിപ്പാട് : പ്രസിദ്ധ ഗാനരചയിതാവും, സുവിശേഷ പ്രസംഗകനുമായ, പാ. ജോൺ വര്ഗീസ് (മുട്ടം ഗീവർഗീസ് – 100) ഇന്ന് (ഫെബ്രു. 8 ന്) നിത്യതയിൽ ചേർക്കപ്പെട്ടു. കാർത്തികപ്പള്ളി താലൂക്കിൽ, പള്ളിപ്പാട് പെരുമ്പള്ളി കിഴക്കേതിൽ വീട്ടിൽ, യോഹന്നാൻ, മറിയാമ്മ ദമ്പതികളുടെ ഏഴാമത്തെ മകനായി 1925 ആഗസ്റ്റിലാണ് പാ. ഗീവർഗീസ് ജനിച്ചത്. 166 തവണ വിമാനയാത്ര ചെയ്ത്, ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലും പോയി കർത്താവിനെ സാക്ഷീകരിച്ചു. തന്റെ കൈകീഴിൽ 6,554 പേരെ സ്നാനപെടുത്തി. യേശുക്രിസ്തുവിന്റെ സ്നേഹം, യേശുക്രിസ്തുവിലൂടെയുള്ള രക്ഷ, പൂർണ്ണത,

പാസ്റ്റർ മുട്ടം ഗീവർഗീസ് (ജോൺ വര്ഗീസ് – 100) നിത്യതയിൽ Read More »

കായംകുളം കണ്ടത്തിൽ തോമസ് ചെറിയാൻ (പൊന്നച്ചൻ – 74) കർത്തൃസന്നിധിയിൽ

കായംകുളം : കണ്ടത്തിൽ തോമസ് ചെറിയാൻ (പൊന്നച്ചൻ – 74) ഫെബ്രു. 5 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തങ്കമ്മ ചെറിയാനാണ് ഭാര്യ. മക്കൾ : മിനി ചെറിയാൻ, ബ്ലെസി ചെറിയാൻ, ജോയ്സ് ചെറിയാൻ, ജെയ്സൺ കെ. ചെറിയാൻ. സംസ്കാര ശുശ്രുഷ ഫെബ്രു. 9 ന് ഐപിസി എബനേസർ സഭയുടെ നേതൃത്വത്തിൽ നടക്കും.

കായംകുളം കണ്ടത്തിൽ തോമസ് ചെറിയാൻ (പൊന്നച്ചൻ – 74) കർത്തൃസന്നിധിയിൽ Read More »

പട്ടണക്കാട് ചേർത്തല വെള്ളേത്തറവീട്ടിൽ വി.ജെ.വർഗ്ഗീസ് (88) നിര്യാതനായി

ചേർത്തല : പട്ടണക്കാട് ചേർത്തല വെള്ളേത്തറവീട്ടിൽ വി.ജെ.വർഗ്ഗീസ് (88) നിര്യാതനായി. സംസ്കാരം ഇന്ന് (ജനു. 25 ന്) ഉച്ചക്ക് 3.30 ന് സെൻറ് മൈക്കിൾസ് ചർച്ച് കാവിൽ. പരേതയായ ഏലിയാമ്മ വർഗ്ഗീസാണ് ഭാര്യ.മക്കൾ : സൂസമ്മ (റിട്ട:ടീച്ചർ), ജോസി വർഗ്ഗീസ് (കുവൈറ്റ്), മൈക്കിൾ വർഗ്ഗീസ്, സേവ്യർ വി, സുബി ബിന്നി (കോട്ടയം)

പട്ടണക്കാട് ചേർത്തല വെള്ളേത്തറവീട്ടിൽ വി.ജെ.വർഗ്ഗീസ് (88) നിര്യാതനായി Read More »

error: Content is protected !!