Tuesday Thoughts

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 56

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 56 പാ. വി. പി. ഫിലിപ്പ് മണവാട്ടിയായ സഭയെ ചേർക്കുവാൻ വരുന്ന മണവാളനായ ക്രിസ്തുവിന്റെ രഹസ്യവരവിനെ (1 തെസ്സ :4:17) മേഘ പ്രത്യക്ഷതയായി നാം മനസിലാക്കുന്നു. രാജാവായി വാഴുവാൻ പോകുന്ന യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയെ (വെളി : 1:7; യെശ :32:1) മഹത്വ പ്രത്യക്ഷതയായും പഠിക്കാം. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയുടെ പ്രത്യേകതകളെ കുറിച്ചല്ല ഇവിടെ വിശദീകരിക്കുവാൻ ആഗ്രഹിക്കുന്നത്. പ്രത്യുത “പറുസ്സിയ” നൽകുന്ന മുന്നറിയിപ്പിലേക്കാണ്. ഒന്നാമതായി, യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയുടെ പശ്ചാത്തലത്തിൽ തെറ്റായ ഉപദേശങ്ങൾ പ്രചരിക്കപ്പെടുവാൻ സാധ്യതയുണ്ട്. തെറ്റായ സന്ദേശങ്ങൾ വിശ്വാസ സമൂഹത്തെ ഇളക്കുവാനും ഞെട്ടിപ്പിക്കുവാനും സാധ്യതയുള്ളതാണ്. […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 56 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 55

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 55 പാ. വി. പി. ഫിലിപ്പ് “ക്രിസ്തീയ വിശ്വാസിയുടെ ഭൂമിയിലുള്ള ജീവിതവും യേശുക്രിസ്തുവിന്റെ മടങ്ങിവരവിലെ സന്തോഷവും മഹിമയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്”, ജോർജ് മുള്ളർ 21 വിജയജീവിതം യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയുടെ പശ്ചാത്തലത്തിൽ “ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു: കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുത്”,

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 55 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 54

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 54 പാ. വി. പി. ഫിലിപ്പ് പ്രവചനം : പഴയ നിയമ യിസ്രായേലിൽ പഴയ നിയമ യിസ്രായേൽ സമൂഹത്തിന്റെ അവിഭാജ്യമായ സവിശേഷതയായിരുന്നു പ്രവചനം, പ്രവാചകന്മാർ എന്നത്. യിസ്രായേൽ ജനത്തിൽ മാത്രം ഒതുങ്ങി നിന്ന പ്രവചനമായിരുന്നില്ല, മറിച്ച് മറ്റ് ജാതികളെയും സംബന്ധിക്കുന്ന ദൂതുകൾ പ്രവാചകന്മാർ വിളിച്ചു പറഞ്ഞു. വേദപുസ്തകത്തിൽ പ്രവാചകൻ (Nabi) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ആദ്യ വ്യക്തി അബ്രഹാമാണ്. എന്നാൽ ഹാനോക്കിനെ പ്രവാചക ഗണത്തിൽ പുതിയ നിയമ ലേഖന കർത്താവ് ഉൾപ്പെടുത്തിയിരിക്കുന്നു. (യൂദാ : 14,15). എന്നാൽ ആഴവും പരപ്പും

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 54 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 53

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 53 പാ. വി. പി. ഫിലിപ്പ് “ദൈവഹിതം മുൻകൂട്ടി പ്രഖ്യാപിക്കുന്നതാണ് പ്രവചനം”, ആർ. എച്ച്. ചാൾസ് 20 വിജയജീവിതം തിരുത്തലിന്റെ പ്രവാചകന്മാർ ആകുന്നതിലൂടെ ദൈവശബ്ദം കേൾക്കുക. തിരിച്ചറിയുക, ദൈവയിഷ്ടം ചെയ്യുക തുടങ്ങിയവ ദൈവമനുഷ്യന്റെ ജീവിതശൈലിയായി മാറേണ്ടതാണ്. സ്വയം തിരുത്തപ്പെടലിന് വിധേയമായെങ്കിൽ മാത്രമേ മറ്റുള്ളവരെ തിരുത്തുവാൻ കഴിയുകയുള്ളൂ. യഥാർത്ഥ പ്രവാചകൻ ഒരു തിരുത്തൽ ശക്തിയാണ്. പ്രവചനമെന്ന ദൈവീക ആശയവിനിമയത്തിലൂടെ ആ ദൗത്യം നന്നായി ചെയ്യുവാൻ നമുക്ക് കഴിയണം. ദൈവീക ആശയവിനിമയം പ്രവചനത്തിലൂടെ ദൈവീക ആശയ വിനിമയത്തിന് ദൈവം

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 53 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 52

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 52 പാ. വി. പി. ഫിലിപ്പ് യേശുക്രിസ്തു സമാധാനത്തിന്റെ പ്രഭുവാണ് (യെശ : 9:6). യേശുക്രിസ്തുവിന്റെ ജനന സമയത്ത് ദൂതൻ ഇടയന്മാരോട് പറയുന്ന വാക്കുകൾ ശ്രദ്ധിക്കുക. “ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.”, ലുക്കോ : 2:10. സുവിശേഷത്തിന്റെ സന്ദേശം സമാധാനമാണ്. കാരണം, യേശു സമാധാനദായകനാണ്. യേശു പറയുന്നു, “സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു”, യോഹ : 14:27.  മുറിവേറ്റവരെപോലെയാണ് മനുഷ്യർ. അവർക്ക് സമാധാനം

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 52 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 51

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 51 പാ. വി. പി. ഫിലിപ്പ് “പാപിയായ എനിക്ക് വേണ്ടി കർത്താവായ യേശു മുൾക്കിരീടം ധരിച്ച് ക്രൂശിൽ ഹീന മരണം വരിച്ചല്ലോ. ആകയാൽ അവന്റെ നിമിത്തം അതിൽ ലഘുവായ ഈ കിരീടം (ആളിക്കത്തുന്ന തീ) ഞാൻ സസന്തോഷം സ്വീകരിച്ചുകൊള്ളാം” ജോൺ ഹസ്സ് 19 വിജയജീവിതം വിതറുന്നതിലൂടെ ക്രിസ്തുയേശുവിൽ വിജയജീവിതം നയിക്കുന്നവർ യുദ്ധഭൂമിയിൽ സമാധാനം വിതറുന്നവരാണ്. വിജയജീവിതം പച്ചപുല്പുറങ്ങളിലൂടെ സഞ്ചരിക്കുക മാത്രമല്ല, അവിടെ മരണ നിഴലിന്റെ താഴ്വരയും ഉണ്ട്. യുദ്ധഭൂമിയിലേത് പോലെ ആശങ്കകളുടെ കരിനിഴലും ഉണ്ട്.

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 51 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 50

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 50 പാ. വി. പി. ഫിലിപ്പ് ഗ്രഹാം സ്റ്റെയിൻസും പിഞ്ചോമനകളും ഭാരതത്തിലെ മനുഷ്യസ്നേഹികളുടെ കണ്ണുകൾ നിറഞ്ഞ സംഭവമായിരുന്നു ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളായ ഫിലിപ്പിന്റെയും തിമോത്തിയുടെയും രക്തസാക്ഷിത്വ മരണം. 1999 ജനുവരി 22 ന് അർധരാത്രി ഒറീസയിലെ മനോഹർപൂരിൽ ആ പിതാവിനെയും രണ്ട് പിഞ്ചോമനകളെയും ചിലർ കുന്തം കൊണ്ട് കുത്തി അവർ അന്തിയുറങ്ങിയ ജീപ്പ് പെട്രോൾ ഒഴിച്ച് അഗ്നിക്കിരയാക്കി. അടുത്ത ദിവസം ഓ. വി. വിജയൻ ന്യൂഡൽഹിയിൽ നിന്നും ഒരു കുറിപ്പെഴുതി മലയാള മനോരമയ്ക്ക് അയയ്ച്ചു. “ആർക്കും തൊട്ടുകൂടാത്ത നിത്യ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 50 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 49

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 49 പാ. വി. പി. ഫിലിപ്പ് രണ്ട് ശ്രദ്ധേയമായ പ്രത്യേകതകൾ ആയിരുന്നു ജോൺ വിക്ലിഫിന്റെ ജീവിതത്തിലുണ്ടായിരുന്നത്. ഒന്ന് പാപ്പാധിപത്യത്തെയും സത്യവിരുദ്ധ ഉപദേശങ്ങളെയും അദ്ദേഹം എതിർത്തു. രണ്ട് വേദപുസ്തക സത്യങ്ങൾ ജനങ്ങളിൽ എത്തിക്കുകയും സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. തികഞ്ഞ മാതൃക ക്രിസ്തുശിഷ്യനായിരുന്നു ജോൺ വിക്ലിഫ്. ജിം എലിയട്ടും സംഘവും ഇക്വഡോറിലെ ‘ഔക്ക’ എന്ന ഗോത്രത്തിന് വേണ്ടി ജീവൻ വിതറിയ അഞ്ച് മിഷനറിമാരിൽ ഒരാളാണ് ജിം എലിയട്ട്. പീറ്റ് ഫ്ലെമിംഗ്, നെയിറ്റ് സെയിന്റ്, റോജർ യുടോറിയൻ, എഡ്മാക്കള്ളി എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. ക്രിസ്ത്യൻ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 49 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 48

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 48  പാ. വി. പി. ഫിലിപ്പ് ഭരണകർത്താക്കൾ ക്രിസ്ത്യാനികളെ കൊല്ലുന്നത് പോളിക്കാർപ്പ് നേരിട്ടു കണ്ടു. ഗൾമാനിക്കസ് എന്ന യുവാവിനെ വന്യമൃഗങ്ങൾക്ക് നല്കിയ സംഭവം കണ്ട് നിന്നവരിൽ പലരും കൊലകളത്തിൽ വച്ച് തന്നെ ക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചു. പോളിക്കാർപ്പിനും മരണ ഭീഷണിയുണ്ടായി. രക്ഷപ്പെടാനായി ഒരു രഹസ്യസ്ഥലത്തേക്ക് അദ്ദേഹം യാത്രയായി. പക്ഷെ, ഒരു ചെറിയ പെൺകുട്ടി പോളിക്കാർപ്പിനെ തിരിച്ചറിയുകയും പട്ടാളക്കാരെ വിവരം അറിയിക്കുകയും ചെയ്തു. അങ്ങനെ പോളിക്കാർപ്പ് പിടിക്കപ്പെട്ടു. മരണവാതിൽക്കൽ വച്ച് യേശുക്രിസ്തുവിനെ തള്ളിപ്പറയുന്നതിലൂടെ രക്ഷപ്പെടുവാൻ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 48 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 47

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 47  പാ. വി. പി. ഫിലിപ്പ് “നിങ്ങൾ ഞങ്ങളെ എത്രയധികം കഷണം കഷണമാക്കുമോ അത്രയധികം ഞങ്ങൾ വളർന്ന് കൊണ്ടിരിക്കും. ക്രിസ്ത്യാനികളുടെ രക്തമാണ് അതിന്റെ വിത്ത്” തെർത്തുല്യൻ 18 വിജയജീവിതം സാക്ഷിയാകുന്നതിലൂടെ ‘രക്തസാക്ഷി’ എന്ന് കേൾക്കുമ്പോൾ ചോരയിൽ കുളിച്ചുകിടക്കുന്ന ഒരു വ്യക്തിയുടെ ചിത്രമാണ് നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത്. എന്നാൽ യഥാർത്ഥ നിർവചനം അതിലും അപ്പുറത്താണ്. “നിർദിഷ്ട ലക്ഷ്യത്തിന് വേണ്ടി മരണം വരിക്കുന്ന ആൾ. ലക്ഷ്യം മതപരമോ രാഷ്ട്രീയമോ ആകാം. സ്വന്ത ആശയപ്രചാരണത്തിന് വേണ്ടിയും ചിലർ രക്തസാക്ഷിത്വം

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 47 Read More »

error: Content is protected !!