മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (12)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (12)

പാ. വീയപുരം ജോർജ്കുട്ടി

സങ്കീ : 39:5 – “ഇതാ നീ എന്റെ നാളുകളെ നാല് വിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സ് നിന്റെ മുൻപാകെ ഏതുമിലാത്തത് പോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസമത്രെ”

സങ്കീ : 39:6 – “മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവൻ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല”

സങ്കീ : 89:47 – “എന്റെ ആയുസ്സ് എത്ര ചുരുക്കം എന്ന് ഓർക്കേണമേ”

ഇയ്യോബ് : 14:1,2 – “സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ട്ടസമ്പൂർണ്ണനും ആകുന്നു. അവൻ പൂ പോലെ വിടർന്ന് പൊഴിഞ്ഞു പോകുന്നു; നിലനിൽക്കാതെ നിഴൽ പോലെ ഓടിപ്പോകുന്നു”

സങ്കീ : 90:5 – “നീ അവരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കം പോലെ അത്രേ”

സങ്കീ : 90:10 – “ഞങ്ങളുടെ ആയുഷ്കാലം എഴുപത് സംവത്സരം; ഏറെ ആയാൽ എൺപത് സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഖവുമത്രെ; അത് വേഗം തീരുകയും ഞങ്ങൾ പറന്ന് പോകുകയും ചെയ്യുന്നു”

സങ്കീ : 90:12 – “ഞങ്ങൾ ജ്ഞാനമുള്ളൊരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ”

സങ്കീ : 39:4 – “യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സ് എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്ന് ഞാൻ അറിയുമാറാകട്ടെ”

ലൂക്കോസ് : 12:16-21 – ദൈവം ധനവാനോട് : “മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോട് ചോദിക്കും. പിന്നെ നീ ഒരുക്കി വച്ചത് ആർക്കാകും എന്ന് പറഞ്ഞു”

യാക്കോബ് : 4:13,14 – “ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ട് കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്ന് പറയുന്നവരെ, കേൾപ്പിൻ : നാളത്തേതു നിങ്ങൾ അറിയുന്നില്ലലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളത് ? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞു പോകുന്നതുമായ ആവിയല്ലോ”

1 സാമു : 20:3 – ദാവീദ് യോനാഥനോട്, “എനിക്കും മരണത്തിനും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളൂ എന്ന് സത്യം ചെയ്തു പറഞ്ഞു”

മാസിഡോണിയായുടെ ചക്രവർത്തിയായിരുന്ന ഫിലിപ്പ്, ദിവസവും തന്റെ അടുക്കൽ വന്ന്, ‘ഫിലിപ്പ് തിരുമേനി, അവിടുന്ന് മരണമുള്ളവനാണ്’ എന്ന് പറയുവാൻ പ്രലെ ചുമതലപ്പെടുത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

1 × three =

error: Content is protected !!