Hospital Ministries India

img-20160917-wa0067

എച്ച്. എം. ഐ കർണാടക റീജിയൻ കൺവൻഷൻ

ബാംഗ്ലൂർ: ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യയുടെ കർണാടക റീജിയൺ ഏകദിന കൺവൻഷൻ ഒക്ടോബർ 9 ഞായറാഴ്ച്ച വൈകിട്ട് 6 മുതൽ 9 വരെ നടക്കും. ബാംഗ്ലൂർ ഹൊരമാവിലുള്ള ഐ.പി.സി ഹെഡ്ക്വാട്ടേഴ്‌സിൽ വച്ച് നടക്കുന്ന കൺവൻഷനിൽ എച്ച്.എം.ഐ ഇന്റർനാഷണൽ ലീഡറും അനുഗ്രഹീത പ്രഭാഷകനുമായ റവ.വില്യം ഡാനിയേൽ മുഖ്യ പ്രഭാഷകനായിരിക്കും.
എച്ച്.എം.ഐ നാഷണൽ ഡയറക്ടർ പാസ്റ്റർ എം.പി ജോർജ്കുട്ടി, അസോസിയേറ്റ് ഡയറക്ടറും ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേററ് ഓഫീസ് സെക്രട്ടറിയുമായ ബ്രദർ.ജോൺ പി കെ നൈനാൻ എന്നിവർ പങ്കെടുക്കും. ബാംഗ്ലൂർ ‘സങ്കീർത്തനം’ സoഗീതാരാധനയ്ക്കു നേതൃത്വം നല്കും. കൺവൻഷൻ കൺവീനറായി ഐ.പി.സി ഹൊരമാവ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ. ഷാജി ജോസഫ്, പബ്ളിസിറ്റി കൺവീനറായി ചർച്ച് ഓഫ് ഗോഡ് വൈ.പി.ഇ പ്രസിഡന്റ് പാസ്റ്റർ. ജോസഫ് ജോൺ എന്നിവർ പ്രവർത്തിക്കുന്നു.
കൺവൻഷനോടനുബന്ധിച്ച് 10 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ബാംഗളൂർ ലഗേരയിലുള്ള ‘ബെഗ്ഗേഴ്സ് റീഹാബിലിറ്റേഷൻ സെന്റർ’ ൽ വച്ച് വിവിധ ഭാഷകളിൽ സംഗീത പരിപാടിയും, മെഡിക്കൽ സഹായ വിതരണവും, ബോധവൽക്കരണ സെമിനാറും നടക്കും. ഒക്ടോബർ 11 ന് ബാoഗളൂരിൽ മെഡിക്കൽ ക്യാമ്പും നടക്കും.
ഇന്ത്യയിൽ വിവിധ പെന്തക്കോസ്ത്ത് സഭകൾ ഒരുമിച്ച് ആതുരസേവനരംഗത്ത് കഴിഞ്ഞ 30 ൽ അധികം വർഷമായി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് എച്ച്.എം.ഐ. കൺവൻഷന്റെയും മറ്റു പ്രവർത്തനങ്ങളുടെയും വിപുലമായ ക്രമീകരണങ്ങൾക്ക് കർണാടക റീജിയൻ കോഡിനേറ്റർ പാസ്റ്റർ.ജോൺ മാത്യു, സെക്രട്ടറി ഇവാ. ജസ്റ്റിൻ കോശി, ചാരിറ്റി കൺവീനർ പാസ്റ്റർ. കെ.വി ജോസ് എന്നിവർ നേതൃത്വം നല്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
09535540274, 7829090900, 9845378981

Leave a Comment

Your email address will not be published. Required fields are marked *

5 × 2 =

error: Content is protected !!