കേരള സ്റ്റേറ്റ് PYPA യുടെ 2018 – ’21 പ്രവർത്തന ഉത്‌ഘാടനം പാ. കെ. സി. തോമസ് (ഐപിസി സ്റ്റേറ്റ് പ്രസിഡന്റ്) നിർവഹിച്ചു
കൊട്ടാരക്കര : 2018 – ’21 ലെ കേരള സ്റ്റേറ്റ് PYPA യുടെ പ്രവർത്തന ഉത്‌ഘാടനം പാ. കെ. സി. തോമസ് (ഐപിസി സ്റ്റേറ്റ് പ്രസിഡന്റ്) നിർവഹിച്ചു. ജൂൺ 23 ന്, കേരള തിയോളജിക്കൽ സെമിനാരി, കൊട്ടാരക്കരയിൽ വച്ച് നടത്തപ്പെട്ട സമർപ്പണ ശുശ്രുഷയിൽ ഐപിസി സൺഡേസ്കൂൾ മുൻ ഡയറക്ടർ പാ. വർഗീസ് മത്തായി അദ്ധ്യക്ഷനായിരുന്നു. പാ. ഫിലിപ്പ് പി. തോമസ് മുഖ്യവചന ശുശ്രുഷ നിർവ്വഹിച്ചു. സെപ്റ്റംബറിൽ നടത്തപ്പെടുന്ന കേരള സുവിശേഷ യാത്ര, സ്വാതന്ത്ര്യ ദിനത്തിൽ നടത്തപ്പെടുന്ന ‘വിശക്കുന്നവർക്ക് പൊതിച്ചോറ്’, PYPA ലഖുലേഖ പ്രകാശനം, സിവിൽ സർവീസ് സ്കോളർഷിപ്പ് വിതരണം എന്നിവയുടെ ഉത്‌ഘാടനങ്ങൾ, PYPA മുൻ ഭാരവാഹികളെ ആദരിക്കൽ തുടങ്ങിയവ ഉത്‌ഘാടന സമ്മേളനത്തിൽ നടത്തപ്പെട്ടു. പാ. ബെഞ്ചമിൻ വർഗീസ്, മോനി കരിക്കം, പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ, അജി കല്ലുങ്കൽ തുടങ്ങി അനവധി ദൈവദാസന്മാർ സന്നിഹിതരായിരുന്നു. സുവി. സാമുവേൽ വിത്സനോടൊപ്പം പി.വൈ.പി.എ കേരള സ്റ്റേറ്റ് ക്വയർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകി.
രാവിലെ നടന്ന കാത്തിരിപ്പ് യോഗത്തിൽ, കൊട്ടാരക്കര മേഖല PYPA സെക്രട്ടറി, പാ. സാം ചാക്കോ അദ്ധ്യക്ഷനായിരുന്നു. ഡോ. കുഞ്ഞപ്പൻ സി. വർഗീസ്, പാ. ശരത് പുനലൂർ എന്നിവർ മുഖ്യ സന്ദേശം നൽകി. ഉച്ചയ്ക്ക് ശേഷം മധ്യസ്ഥ പ്രാർത്ഥന നടത്തപ്പെട്ടു.
പ്രവർത്തന ഉത്‌ഘാടനത്തിന് മുന്നോടിയായി, ജൂൺ 22 ന് അടൂർ സെൻട്രലിൽ (ഗാന്ധി സ്‌ക്വയർ) പരസ്യയോഗം നടത്തപ്പെട്ടു. പാ. അജി ആന്റണി (റാന്നി) വചന ശുശ്രുഷ നടത്തി. പാ. ജി. തോമസ്കുട്ടിയുടെ (ഐപിസി നിലമേൽ സെന്റർ ശുശ്രുഷകൻ) അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സ്റ്റാൻലി വയല, ജോൺസ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിൽ ഗാനശുശ്രുഷ നടത്തപ്പെട്ടു. പാ. കലേഷ് സോമൻ, മദ്യ-മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞാ വാചകം സമൂഹത്തിന് ചൊല്ലി കൊടുത്തു.
ഇവാ. അജു അലക്സ് (പ്രസിഡന്റ്), ഇവാ. ഷിബിൻ സാമുവേൽ (സെക്രട്ടറി), വെസ്‌ലി പി. എബ്രഹാം (ട്രഷററാർ), ഇവാ. സാബു ആര്യപ്പള്ളിൽ, ഇവാ. ബെറിൽ തോമസ് (ഇരുവരും വൈസ് പ്രസിഡന്റ്), ഇവാ. ഷിബു എൽദോസ്, സതീഷ് കുമാർ (ഇരുവരും ജോയിന്റ് സെക്രട്ടറി), പാ. തോമസ് ജോർജ് കട്ടപ്പന (പബ്ലിസിറ്റി കൺവീനർ), എന്നിവർ അടങ്ങുന്ന എട്ട് അംഗ PYPA കേരള സംസ്ഥാന 2018 – ’21 കാലയളവിലെ ഭരണസമിതി, മെയ് 23 നാണ് ചുമതലയേറ്റത്.