സഭാവാർത്തകൾ.കോം’ മാധ്യമ ഭരണസമിതി വിപുലീകരിച്ചു

സഭാവാർത്തകൾ.കോം‘ മാധ്യമ ഭരണസമിതി വിപുലീകരിച്ചു

Team-SV

തിരുവല്ല : ലോകമെമ്പാടുമുള്ള മലയാള പെന്തെക്കോസ്ത് സഭകളെ കോർത്തിണക്കി നിലവിൽ വന്ന sabhavarthakal.com ന്റെ മാധ്യമ ഭരണസമിതി വിപുലീകരിച്ചു. സുവിശേഷീകരണത്തോടൊപ്പം സഭാവാർത്തകളും, ഒട്ടും തനിമ ചോരാതെ, പത്രധർമത്തിലധിഷ്ഠിതമായി ജനമധ്യത്തിൽ എത്തിക്കുക എന്ന ‘സഭാവാർത്തകൾ.കോം‘ ന്റെ ദൗത്യം നിറവേറ്റുക എന്നതാണ് വിപുലീകരണ ലക്ഷ്യം.

ബ്ലസ്സൻ ദാനിയേൽ ചീഫ് എഡിറ്ററായും, ജോജി ഐയ്പ് മാത്യൂസ് (തിരുവല്ല), പാ. ബിജു ജോസഫ് (തൃശൂർ), പാ. ഷൈജു തോമസ് ഞാറയ്ക്കൽ (ചെങ്ങന്നൂർ), പാ. ജസ്റ്റിൻ കോശി (ബാംഗ്ലൂർ) എന്നിവർ എഡിറ്റർമാരായും ഉൾപ്പെടുന്ന ഉപദേശക സമിതിയെ കൂടാതെ വിപുലമായ മേഖല പ്രതിനിധികളാണ് അണിയറയിൽ പ്രവർത്തിക്കുന്നത്.

പാസ്റ്റർമാരായ ലിജോ കുഞ്ഞുമോൻ, ജേക്കബ് ബെഞ്ചമിൻ, ജോമോൻ ജോസഫ് (കേരളം), റിച്ചി യോഹന്നാൻ (തമിഴ്നാട്), ഇവാ. അനീഷ് എ. (മഹാരാഷ്ട്ര), പാ. പ്രകാശ് കെ. മാത്യു (ഡൽഹി) എന്നിവർ പ്രാദേശിക പ്രതിനിധികളായി സേവനമനുഷ്ഠിക്കും. മദ്ധ്യപൂർവ്വ രാജ്യങ്ങളിലെ പ്രതിനിധികളായി റിജോ ജോസ്, ജിജോ ജോർജ് (ഇരുവരും കുവൈറ്റ്), ഷിബു ജോർജ്, ഷോബിൾ ജോയി (ഇരുവരും UAE), സാം തോമസ് (ബഹ്‌റൈൻ), ജോസ് മാത്യു (ഖത്തർ), പാ. ജോൺ പി. മാത്യു (ഒമാൻ) എന്നിവർ പ്രവർത്തിക്കുന്നു. ഫിന്നി എബ്രഹാമാണ് അമേരിക്കൻ ഐക്യ നാടുകളിലെ പ്രതിനിധി.

സഭാവ്യത്യാസം കൂടാതെ ലോകമെമ്പാടുമുള്ള പെന്തെകൊസ്തു സമൂഹത്തിലെ കാലിക പ്രസക്തിയുള്ള സഭാ വാർത്തകൾ നിഷ്പക്ഷമായി, വേഗത്തിൽ, പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞ നാളുകളിലെന്ന പോലെ ‘സഭാവാർത്തകൾ.കോം‘ പ്രതിജ്ഞാബദ്ധമാണ്. പ്രവർത്തന മികവിന്റെ രണ്ട് വർഷത്തിനുള്ളിൽ തന്നെ പെന്തെക്കോസ്ത് മാധ്യമ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ‘സഭാവാർത്തകൾ.കോം‘ ന് സാധിച്ചു എന്നതിന് വിശ്വാസ സമൂഹം സാക്ഷിയാണ്.

ഒരുകാലത്ത് വിശ്വാസികളുടെ മനസിനുള്ളിൽ ദൈവത്തിന്റെ പ്രതിപരുഷന്മാരായി നിലകൊണ്ട പല വ്യക്തികളും പെന്തെക്കോസ്ത് വിശ്വാസത്തെ തള്ളി പറഞ്ഞ് കുരിശും, കുപ്പായവും അണിഞ്ഞപ്പോഴും, ഓഖി പ്രകൃതിദുരന്തത്തിൽ അനേകരുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ പെന്തെക്കോസ്ത് സഭാംഗങ്ങളും അതിലുൾപ്പെട്ടത് പ്രേക്ഷക മനസ്സിൽ എത്തിച്ചതും ‘സഭാവാർത്തകൾ.കോം‘ ൻറെ മുഖപ്രസംഗങ്ങളിൽ ചിലത് മാത്രം.

സഭാ വാർത്തകളോടൊപ്പം ദൈവവചനം പഠിക്കുവാനുള്ള അവസരവും ഈ മാധ്യമത്തിലൂടെ സാധിക്കുന്നു. എല്ലാ ഞാറാഴ്ചകളിലും ‘അപ്പോസ്തോലപ്രവർത്തികളുടെ പുസ്തക പഠനം’, ‘SUNDAY STUDY‘ യിൽ കൂടി പാ. ഡോ. അലക്സ് ജോൺ M.Th, Th.D നേതൃത്വം നൽകുന്നു. ‘ബൈബിളും നോഹയുടെ കാലവും’ എന്ന പഠന പരമ്പരയാണ്, പാ. കെ. വൈ. ഗീവർഗീസ് എല്ലാ ചൊവ്വാഴ്ചയും ‘TUESDAY THOUGHTS’ ൽ പഠനവിധേയമാക്കുന്നത്. ‘FRIDAY FASTING‘ പംക്തിയിൽ ‘സഫലമീ യാത്രാ…’ എന്ന തലകെട്ടിൽ പാ. തോമസ് ഫിലിപ്പ് വെണ്മണി, എല്ലാ വെള്ളിയാഴ്ചകളിലും ക്രൈസ്തവ ചിന്തകൾ പങ്ക് വയ്ക്കുന്നു.

ഇന്നത്തെ ദൂതിൽ’ ക്രൈസ്തവ സന്ദേശങ്ങൾ, ‘ചിന്താ വാർത്ത‘ യിൽ ജയ്‌മോഹൻ അതിരുങ്കലിന്റെ ആനുകാലിക കാർട്ടൂണുകൾ, ‘THIS WEEKS POLL‘ ൽ പ്രേക്ഷക മനസ്സ് അറിയുവാനുള്ള ചോദ്യോത്തരം, ആത്മീയ ഗോളത്തിൽ നേതൃ നിരയിലുള്ളവരുടെ സാക്ഷ്യങ്ങൾ ഉൾകൊള്ളുന്ന ‘വിജയവർത്തകൾ‘, ‘നേതൃവാർത്തകൾ‘, ‘അന്താരാഷ്ട്ര വാർത്തകൾ‘, ‘ചരമ വാർത്തകൾ‘ എന്നിവ ‘സഭാവാർത്തകൾ.കോം‘ ന്റെ ചില പ്രത്യേകതകൾ മാത്രമാണ്.

ജനറൽ കൺവൻഷനുകൾക്ക് വേണ്ടി പ്രത്യേക പേജ്, CURRENT WEATHER, CURRENT TIME, FLIGHT STATUS, പുതിയ ഓഡിയോ വീഡിയോ ആൽബങ്ങൾ, UPCOMING EVENTS എന്നിവയുൾപ്പടെ പ്രേക്ഷകരുടെ മനസ്സിനിണങ്ങും വിധമാണ് ‘സഭാവാർത്തകൾ.കോം‘ ലെ വിഭവങ്ങൾ ഒരുക്കിയിരിക്കുന്നത്.

സമൂഹ മാധ്യമങ്ങൾ വലിയ ചലനങ്ങൾ ഉണ്ടാക്കുന്ന ഇന്നത്തെ ചുറ്റുപാടിൽ, നമ്മുടെ ആത്മീക ജീവിതത്തിന് വേണ്ടുന്ന പോഷണങ്ങൾ ‘സഭാവാർത്തകൾ.കോം‘ ലൂടെ പ്രാപ്യമാക്കുക മാത്രമല്ല, മലയാള പെന്തെക്കോസ്ത് സഭാ വാർത്തകളിലൂടെ നമുക്ക് അന്യോന്യം പ്രാർത്ഥനാ ചങ്ങലയിൽ അണിചേരാം എന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു…

Leave a Comment

Your email address will not be published. Required fields are marked *

five × two =

error: Content is protected !!